Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വൈറ്റ് സീയിൽ റഷ്യ നടത്തിയത് ലോകാവസാനത്തിനു കാരണമായേക്കാവുന്ന മിസൈൽ പരീക്ഷണം; പാളിപ്പോയ പരീക്ഷണത്തിൽ മരണപ്പെട്ടത് അഞ്ച് ആണവ വിദഗ്ദർ; പിന്നാലെ ജനങ്ങളോട് ആവശ്യപ്പെട്ടത് വാതിലും ജനലുമെല്ലാം അടച്ചിരിക്കണമെന്ന മുന്നറിയിപ്പ്; കടൽഭാഗത്തേക്ക് ഒരു മാസം കപ്പലുകളെപ്പോലും അടുപ്പിക്കാൻ അനുവദിക്കില്ലെന്ന നിരോധനാജ്ഞയിൽ ഭയന്നത് ജനങ്ങൾ; ചെർണോബിൽ ദുരന്തത്തെ വിസ്മരിച്ച് പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികളും

വൈറ്റ് സീയിൽ റഷ്യ നടത്തിയത് ലോകാവസാനത്തിനു കാരണമായേക്കാവുന്ന മിസൈൽ പരീക്ഷണം; പാളിപ്പോയ പരീക്ഷണത്തിൽ മരണപ്പെട്ടത് അഞ്ച് ആണവ വിദഗ്ദർ; പിന്നാലെ ജനങ്ങളോട് ആവശ്യപ്പെട്ടത് വാതിലും ജനലുമെല്ലാം അടച്ചിരിക്കണമെന്ന മുന്നറിയിപ്പ്; കടൽഭാഗത്തേക്ക് ഒരു മാസം കപ്പലുകളെപ്പോലും അടുപ്പിക്കാൻ അനുവദിക്കില്ലെന്ന നിരോധനാജ്ഞയിൽ ഭയന്നത് ജനങ്ങൾ; ചെർണോബിൽ ദുരന്തത്തെ വിസ്മരിച്ച് പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികളും

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: റഷ്യയുടെ 9എം730 ബുറിവീസ്‌നിക് മിസൈൽ ലോകാവസാനത്തിനു തന്നെ കാരണമായേക്കാവുന്ന 'ഡൂംസ്‌ഡേ' ആയുധങ്ങളുടെ പട്ടികയിൽ പെട്ട ഒന്നാണ്. കഴിഞ്ഞ വർഷം റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ലോകത്തിനു പരിചയപ്പെടുത്തിയ ഈ ആയുധത്തെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ ഒന്നും തന്നെ ലോകത്തിന് ലഭ്യമല്ല. എന്നാൽ റഷ്യയിലെ ഒരു ജനവാസ മേഖലയ്ക്കു സമീപം നടത്തിയ മിസൈൽ പരീക്ഷണം പരാജയപ്പെട്ടുണ്ടായ സ്‌ഫോടനം കാരണം ഈ ആയുധം വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. അപകടത്തിൽ അഞ്ച് ആണവ വിദഗ്ധരാണ് മരണപ്പെട്ടത്. ഇതിനെ തുടർന്ന് കടൽഭാഗത്തേക്ക് അടുത്ത ഒരു മാസം കപ്പലുകളെപ്പോലും അടുപ്പിക്കാൻ അനുവദിക്കാതെ നിരോധനാജ്ഞ തീർത്തിരിക്കുകയാണ് റഷ്യ. അപകടത്തെ തുടർന്ന് ആണവവികിരണ ചോർച്ചയുണ്ടായില്ലെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.

എന്നാൽ ചെർണോബിൽ ആണവനിലയത്തിൽ സ്‌ഫോടനമുണ്ടായപ്പോഴും ഇത് തന്നെയാണ് സോവിയറ്റ് യൂണിയൻ പറഞ്ഞതെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരിക്കുകയാണ്. ആദ്യം പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് ജനങ്ങളെ ആണവവികിരണമേൽക്കാൻ വിട്ടുകൊടുക്കുകയും' ഒടുവിൽ തെറ്റുപറ്റിയെന്നു സമ്മതിക്കുകയും ചെയ്തതാണ് ചെർണോബിലിൽ നടന്നത്. ഇത് തന്നെയാണ് ഇപ്പോഴും നടക്കുന്നതെന്നാണ് ആരോപണം. റഷ്യയുടെ വടക്കുപടിഞ്ഞാറൻ തീരത്തെ ഡ്വിന ഉൾക്കടൽ വഴിയുള്ള ഗതാഗതം ഒരു മാസത്തേക്കു റഷ്യ നിരോധിച്ചത് പ്രദേശത്തു നിറഞ്ഞ അവശിഷ്ടങ്ങളെക്കുറിച്ചു പോലും പുറംലോകമറിയരുതെന്ന ലക്ഷ്യത്തോടെയാണെന്നാണ് നിരീക്ഷകർ പറയുന്നത്. ഓഗസ്റ്റ് എട്ടിന് മിസൈൽ പരീക്ഷണത്തിനു ശേഷം ആണവവികിരണ തോത് അളന്നപ്പോൾ മണിക്കൂറിൽ രണ്ട് മൈക്രോസിവട്‌സ് എന്ന കണക്കിന് റേഡിയേഷൻ ഉയർന്നതായാണു കാണിച്ചത്. അതിനിടെയാണ് വാതിലും ജനലുമെല്ലാം അടച്ച് വീട്ടിൽത്തന്നെയിരിക്കണമെന്നുള്ള ഔദ്യോഗികമായ മുന്നറിയിപ്പെത്തിയത്.

്പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ച 'ആയുധം' ഏതു തരത്തിലുള്ളതാണെന്നു വ്യക്തമാക്കാൻ ഇപ്പോഴും റഷ്യൻ പ്രതിരോധ വകുപ്പോ റസാറ്റമോ തയാറായിട്ടില്ല. സ്റ്റോം പെട്രെൽ എന്നറിയപ്പെടുന്ന ബുറിവീസ്‌നിക് ആണവ ക്രൂസ് മിസൈലാണിതെന്നാണു കരുതപ്പെടുന്നത്. എസ്എസ്സിഎക്‌സ്9 സ്‌കൈഫാൾ എന്നാണ് നാറ്റോ ഇതിനിട്ട പേര്. റഷ്യയുടെ ആണവ ആവനാഴിയിലെ ഏറ്റവും പുതിയ ശക്തിയായി പ്രസിഡന്റ് വ്‌ളാദിമിർ പുടിനാണ് 2018 മാർച്ചിൽ ആദ്യമായി ഈ ആയുധം ലോകത്തിനു പരിചയപ്പെടുത്തുന്നത്. ബുറിവീസ്‌നിക് മിസൈൽ തന്നെയാണു കടലിൽ പൊട്ടിത്തെറിച്ചതെന്നു വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ട്വീറ്റ് ചെയ്തിരുന്നു. റഷ്യയുടെ ആണവ പരീക്ഷണങ്ങൾ കുറച്ച് കാലങ്ങളായി മാധ്യമങ്ങൾ ചർച്ചയാക്കാറില്ല. ഈ പരീക്ഷണത്തെക്കുറിച്ച് പുടിൻ പറഞ്ഞിരുന്നു എങ്കിലും ആണവശേഷിയെക്കുറിച്ച് പ്രതിപാദിച്ചിരുന്നില്ല. പരീക്ഷണം പരാജയപ്പെട്ടതിന്റ പശ്ചാത്തലത്തിൽ കൂടുതൽ പ്രഹരശേഷിയുള്ള മിസൈലുകൾ പരീക്ഷിക്കാനാണ് റഷ്യയുടെ തീരുമാനമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP