Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റഷ്യൻ മന്ത്രിസഭ രാജിവെച്ചത് ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തും എന്ന പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ; പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ കാവൽ മന്ത്രിസഭയായി തുടരണമെന്ന് വ്‌ളാഡ്മിർ പുടിൻ

റഷ്യൻ മന്ത്രിസഭ രാജിവെച്ചത് ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തും എന്ന പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ; പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ കാവൽ മന്ത്രിസഭയായി തുടരണമെന്ന് വ്‌ളാഡ്മിർ പുടിൻ

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്ന് പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ വാർഷിക പ്രസംഗത്തിൽ പറഞ്ഞതിന് പിന്നാലെ റഷ്യൻ മന്ത്രിസഭ രാജിവെച്ചു. തന്റെ നേതൃത്വത്തിലുള്ള സർക്കാർ രാജിവെച്ചതായി റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ് അറിയിച്ചു. രാജി സ്വീകരിച്ച പ്രസിഡന്റ് പുടിൻ പുതിയ സർക്കാർ രൂപവത്കരിക്കുന്നതുവരെ കാവൽ സർക്കാരായി പ്രവർത്തിക്കാൻ മന്ത്രിമാരോട് നിർദേശിച്ചു.

നിലവിൽ റഷ്യയിലെ നിയമ പ്രകാരം പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യുന്ന ആളാണ് പ്രധാനമന്ത്രി. എന്നാൽ പുതുതായി രൂപവത്കരിക്കുന്ന നിയമത്തിൽ പാർലമെന്റിന്റെ അധോസഭയുടെ അംഗീകാരം വേണം. രണ്ട് തവണ മാത്രമേ ഒരാൾ പ്രസിഡന്റ് ആവാൻ സാധിക്കൂ, പ്രസിഡന്റ് സ്ഥാനാർത്ഥിയാകുന്ന ആൾ കർശനമായ പശ്ചാത്തല നിബന്ധനകൾ പാലിക്കണം. പ്രധാനമന്ത്രിയേയും മന്ത്രിസഭയേയും പാർലമെന്റാകും തിരഞ്ഞെടുക്കുക. തുടങ്ങിയ മാറ്റങ്ങളാണ് ഭരണഘടനയിൽ വരുത്താൻ പോകുന്നതെന്നാണ് പുടിൻ അറിയിച്ചിരുന്നത്. അതേ സമയം പുതിൻ നാലാം തവണയാണ് റഷ്യൻ പ്രസിഡന്റ് പദവിയിലിരിക്കുന്നത്.

രാജിവെച്ച മെദ്വദേവിനെ റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി എന്ന തസ്തിക സൃഷ്ടിച്ച് അവിടെ നിയമിക്കുമെന്നാണ് പുടിൻ അറിയിച്ചിരിക്കുന്നത്. പാർലമെന്റിന് കൂടുതൽ അധികാരം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുടിന്റെ നിയന്ത്രണത്തിൽ തന്നെയാകും തിരഞ്ഞെടുപ്പുകളും മറ്റുമെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP