Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

'തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ പിതാവ് പത്തുവയസുകാരനായ കാമുകൻ': തനിക്ക് കാമുകനുമായി അല്ലാതെ മറ്റാരുമായും ശാരീരിക ബന്ധം ഉണ്ടായിട്ടില്ല; ടെലിവിഷൻ ഷോയ്ക്കിടെ വിവാദ വെളിപ്പെടുത്തലുമായി പതിമൂന്നുകാരി

'തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ പിതാവ് പത്തുവയസുകാരനായ കാമുകൻ': തനിക്ക് കാമുകനുമായി അല്ലാതെ മറ്റാരുമായും ശാരീരിക ബന്ധം ഉണ്ടായിട്ടില്ല; ടെലിവിഷൻ ഷോയ്ക്കിടെ വിവാദ വെളിപ്പെടുത്തലുമായി പതിമൂന്നുകാരി

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌ക്കോ: തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ പിതാവ് പത്തുവയസുകാരനായ കാമുകനാണെന്ന് വെളിപ്പെടുത്തി പതിമൂന്ന്കാരി. റഷ്യക്കാരിയായ പെൺകുട്ടിയാണ് വിവാദ വെളിപ്പെടുത്തലുമായി എത്തിയത്. തന്റെ കാമുകനായ പത്തുവയസുകാരനാണ് കുട്ടിയുടെ പിതാവെന്നാണ് പെൺകുട്ടി ഉറപ്പിച്ചു പറയുന്നത്. ഇരുവരും മാതാപിതാക്കൾക്കൊപ്പം റഷ്യയിലെ ഒരു പ്രമുഖ റിയാലിറ്റി ഷോയിലും എത്തിയിരുന്നു.

ഇതോടെ പ്രശസ്തരായ ഇവരുടെ വെളിപ്പെടുത്തൽ വിവാദങ്ങൾ ഉയർത്തിയത്. കാമുകൻ തന്നെയാണ് തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ പിതാവെന്നും മറ്റാരുമായും തനിക്ക് ബന്ധമില്ലെന്നും ഷോയിൽ പെൺകുട്ടി ഉറപ്പിച്ചു പറഞ്ഞു. എന്നാൽ പത്തുവയസുകാരൻ കാമുകൻ വളരെ ചെറിയ കുട്ടിയാണെന്നും ശുക്ലം ഉത്പ്പാദിക്കുന്ന തരത്തിൽ ലൈംഗികമായ പക്വത കൈവരിച്ചിട്ടില്ലെന്നുമാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. അതേ സമയം, കൂടുതൽ പരിശോധന നടത്തുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Stories you may Like

എന്നാൽ, പെൺകുട്ടിയുടെ പ്രസ്താവനയിൽ പിന്നോട്ടില്ലെന്നും കുഞ്ഞിനെ വളർത്തുമെന്നും കാമുകനുമായി അല്ലാതെ ആരുമായും തനിക്ക് ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്നും കുഞ്ഞ് അവന്റെ തന്നെയാണെന്നും പറയുന്നു. കുഞ്ഞിനെ പ്രസവിക്കാൻ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും ഗർഭച്ഛിദ്രത്തെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും കുട്ടി ഷോയ്ക്കിടെ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

പെൺകുട്ടി പറയുന്നത് പോലെ പത്തുവയസുകാരൻ തന്നെയാണ് അവളുടെ കുഞ്ഞിന്റെ അച്ഛനെങ്കിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പിതാവെന്ന സ്ഥാനം അവനാകും. നിലവിൽ ന്യൂസിലാൻഡിൽ നിന്നുള്ള ഒരു പതിനൊന്നുകാരനാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛൻ. 2013 ലാണ് അദ്ധ്യാപിക ഈ കുട്ടിയിൽ നിന്ന് ഗർഭം ധരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP