Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റഡാറുകളുടെ കണ്ണ് വെട്ടിച്ച് പറന്നുയർന്ന് റഷ്യൻ വിമാനം ഐസിസിന്റെ ആസ്ഥാനത്തിന് മുകളിൽ ബോംബിട്ട് ചിത്രങ്ങൾ പുറത്ത് വിട്ടു; ആസ്ഥാനം ഉപേക്ഷിച്ച് ഭീകരർ നെട്ടോട്ടത്തിൽ; ഒന്നും മിണ്ടാതെ അമേരിക്കയും സഖ്യകക്ഷികളും

റഡാറുകളുടെ കണ്ണ് വെട്ടിച്ച് പറന്നുയർന്ന് റഷ്യൻ വിമാനം ഐസിസിന്റെ ആസ്ഥാനത്തിന് മുകളിൽ ബോംബിട്ട് ചിത്രങ്ങൾ പുറത്ത് വിട്ടു; ആസ്ഥാനം ഉപേക്ഷിച്ച് ഭീകരർ നെട്ടോട്ടത്തിൽ; ഒന്നും മിണ്ടാതെ അമേരിക്കയും സഖ്യകക്ഷികളും

രുംകൊലകളു ക്രൂരമായ ശിക്ഷാവിധികളും നടപ്പിലാക്കി ഐസിസ് എന്ന നരാധമന്മാർ സിറിയിയിലും ഇറാഖിലും തേർവാഴ്ച നടപ്പിലാക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലധികമായി. അതിനിടെ ആയിരക്കണക്കിന് പേരെ അവർ കൊന്നു തള്ളുകയും ചെയ്തു. വിശ്വാസത്തെ ദുരുപയോഗം ചെയ്ത് അനുവർത്തിക്കുന്ന ഈ പൈശാചികത്വത്തെ ചോദ്യം ചെയ്യാൻ ഇതുവരെ കാര്യമായി ആരുമില്ലായിരുന്നുവെന്ന് തന്നെയാണ് ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നത്. കാരണം യുഎസും സഖ്യകക്ഷികളും ഐസിസിനെതിരെ കുറെ മുമ്പ് തന്നെ വ്യോമാക്രമണം നടത്തുകയും അവരുടെ ചില കേന്ദ്രങ്ങൾ തകർത്ത് കുറച്ച് ഭീകരരെ കൊന്നൊടുക്കുകയും ചെയ്തിരുന്നുവെങ്കിലും പിടിച്ചെടുത്ത പ്രദേശങ്ങളിൽ ഇസ്ലാമിക് സ്‌റ്റേറ്റ് സ്ഥാപിച്ച് ഭരണം നടത്തിയരുന്ന ഐസിസിനെ യുഎസിന്റെയും കൂട്ടരുടെയും ആക്രമണങ്ങളൊന്നും കാര്യമായി ബാധിച്ചിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. 

അതിനിടയിലും അവർ തങ്ങളുടെ ക്രൂരമായ കൊലപാതകങ്ങളും ശിക്ഷാവിധികളും നടപ്പിലാക്കിക്കൊണ്ട് പൈശാചിക ഭരണം തുടർന്നതിനെ ഇതിനുള്ള തെളിവായി ചൂണ്ടിക്കാട്ടാം. എന്നാൽ റഷ്യ ഐസിസിനെതിരെ വ്യോമാക്രണം ആരംഭിച്ചതോടെ ഭീകരരുടെ നില പരുങ്ങലിലായെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. റഷ്യയുടെ ആക്രമമണം ഇപ്പോൾ 11ാം ദിവസം പിന്നിട്ടതോെ ഇസ്ലാമിക്‌സ്‌റ്റേറ്റിന് നേരെ നിർണായക വിജയം നേടാൻ അവർക്ക് സാധിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് വെള്ളിയാഴ്ച നടന്ന നിർണായകമായ ആക്രമണത്തെ തുടർന്ന് ഐസിസിന്റെ പ്രഖ്യാപിത തലസ്ഥാനമായ സിറിയയിലെ റാഖ ഏതാണ്ട് പൂർണമായും തകർക്കാൻ തങ്ങൾക്ക് സാധിച്ചുവെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടിരിക്കുന്നത്.റഡാറുകളുടെ കണ്ണ് വെട്ടിച്ച് പറന്നുയർന്ന റഷ്യൻ വിമാനം ഐസിസിന്റെ ആസ്ഥാനത്തിന് മുകളിൽ ബോംബിട്ട് അതിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ഇതിനെത്തുടർന്ന് ആസ്ഥാനം ഉപേക്ഷിച്ച് ഭീകരർ നെട്ടോട്ടത്തിലുമായി. എന്നാൽ ഇതിനെക്കുറിച്ച് അമേരിക്കയും സഖ്യകക്ഷികളും മൗനം പാലിക്കുകയാണെന്നതാണ് ശ്രദ്ധേയം. വേണമെങ്കിൽ നേരത്തെ തന്നെ ഐസിസിനെ നിശ്ശേഷം തുടച്ചു നീക്കാമായിരുന്നിട്ടും അമേരിക്കയും കൂട്ടരും അതെന്തു കൊണ്ട് ചെയ്തില്ലെന്ന പ്രസക്തമായ ചോദ്യവും ഇത്തരുണത്തിൽ ഉയർന്ന് വരുന്നുണ്ട്.

വെസ്‌റ്റേൺ ലടാക്കിയ പ്രവിശ്യയിലെ ഐസിസിന്റെ കമാൻഡ് പോസ്റ്റ് നശിപ്പിച്ചതായും റഷ്യൻ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്. സിറിയയിലെ ഐസിസിനെയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളെയും ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ റഷ്യുടെ പ്രവർത്തനം മിതവാദികളായ റിബൽ ഗ്രൂപ്പുകളോടുള്ള പ്രസിഡന്റ് ബഷാൽ അൽആസാദിന്റെ പോരാട്ടങ്ങളെ ത്വരിതപ്പെടുത്തുമെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ കുറ്റപ്പെടുത്തുന്നത്. ഇത്തരം ചില ഗ്രൂപ്പുകൾ യുഎസിൽ നിന്നും പണവും പരിശീലനവും നേടി പ്രവർത്തിക്കുന്നവയുമാണ്. അതിനിടെ ഐസിസ് നേതാവ് അബുബക്കർ ബാഗ്ദാദിയടക്കമുള്ള ചില ഐസിസ് പ്രമുഖർ ഇറാഖി ജെറ്റ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

അൻബർ പ്രവിശ്യയിലാണീ ആക്രമണം നടത്തിയതെന്ന് ഇറാഖ് വ്യോമസേന വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ ബാഗ്ദാദി കൊല്ലപ്പെട്ടുവോയെന്ന് വ്യക്തമായിട്ടില്ലെന്നും വ്യോമസേന പിന്നീട് വ്യക്തമാക്കിയിരുന്നു. റഷ്യയുടെ ആക്രമണം തുടരുന്നതിനിടയിലും സിറിയൻ സൈനികരും റിബൽ ഗ്രൂപ്പുകളും തമ്മിലുള്ള പോരാട്ടം രാജ്യത്തിന്റെ മധ്യപ്രവിശ്യകളിൽ ഇന്നലെയും തുടരുകയാണ്. പ്രധാനപ്പെട്ട പോരാട്ടങ്ങൾ നടന്നത് ഹാമയിലും ഇഡ്‌ലിബിലുമാണ്. ഇവിടങ്ങളിൽ റിബൽ ഗ്രൂപ്പുകളുടെ സ്വാധീനമേറെയുണ്ടെങ്കിലും അൽക്വയ്ദയുമായി ബന്ധമുള്ള അൽ നുസ്ര ഫ്രണ്ടും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. നോർത്തേൺ ഹാമയിലുള്ള ടാക് സുകായ്ക് സിറിയൻ സേന പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെ കരയാക്രണം ശക്തിപ്പെടുത്തി ദിവസങ്ങൾക്കകമാണീ മുന്നേറ്റമെന്നാണ് സിറിയൻ മിലിട്ടറി ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ ഇതിനിടെ തങ്ങളുടെ എഫ്16 ഫൈറ്റർ വിമാനങ്ങൾക്ക് സിറിയൻ ഫൈറ്റർജെറ്റുകൾ അതിർത്തിയിൽ വച്ച് ശല്യമുണ്ടാക്കുന്നുണ്ടെന്ന ആരോപണവുായി തുർക്കിയും രംഗത്തെത്തിയിട്ടുണ്ട്.

രണ്ട് സു22 വിമാനങ്ങളും ഒരു സു24 വിമാനവുമുപയോഗിച്ചാണ് റഷ്യ കഴിഞ്ഞ 11 ദിവസങ്ങളായി സിറിയയിൽ ആക്രമണം നടത്തുന്നത്. തങ്ങളുടെ അതിർത്തിയിലേക്ക് റഷ്യൻ വിമാനങ്ങൾ കടന്ന് കയറി തടസങ്ങളുണ്ടാക്കിയെന്ന ആരോപണവും തുർക്കി കഴിഞ്ഞ വാരാന്ത്യത്തിൽ ഉയർത്തിയിരുന്നു. ഏതായാലും അമേരിക്കയ്ക്കും മറ്റ് പാശ്ചാത്യ ശക്തികൾക്കും ഐസിസിനെ ഇതുവരെ തുടച്ച് നീക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ റഷ്യ ഈ രംഗത്ത് മുന്നേറുമ്പോൾ ലോകം പ്രതീക്ഷയോടെയാണ് ആ നീക്കത്തെ ഉറ്റ് നോക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP