Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

പാക്കിസ്ഥാനുമായി ഒപ്പുവെച്ച ആയുധ ഇടപാടിൽ നിന്നും റഷ്യ പിന്മാറിയത് ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന്; റദ്ദ് ചെയ്തത് 50,000 എകെ സീരീസിലെ തോക്കുകൾ നൽകാമെന്ന കരാർ; നടപടി ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി

പാക്കിസ്ഥാനുമായി ഒപ്പുവെച്ച ആയുധ ഇടപാടിൽ നിന്നും റഷ്യ പിന്മാറിയത് ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന്; റദ്ദ് ചെയ്തത് 50,000 എകെ സീരീസിലെ തോക്കുകൾ നൽകാമെന്ന കരാർ; നടപടി ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പാക്കിസ്ഥാനുമായുള്ള ആയുധ കരാറിൽ നിന്നും പിന്മാറി റഷ്യ. പാക്കിസ്ഥാനുമായി ഒപ്പുവച്ച 50000 തോക്കുകൾക്കുള്ള കരാറിൽ നിന്നാണ് റഷ്യ പിന്മാറിയത്. ഭീകരപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാൻ നടപടിയെ തുടർന്ന് ഇന്ത്യയുടെ സമ്മർദ്ദത്തിന് പിന്നാലെയാണ് റഷ്യ കരാർ റദ്ദ് ചെയ്തത്. ഭാവിയിൽ പാക്കിസ്ഥാനുമായി യാതൊരു ആയുധ ഇടപാടും ഉണ്ടാകില്ലെന്നും റഷ്യ ഇന്ത്യക്ക് ഉറപ്പ് നൽകി.

റഷ്യയിൽ നിന്ന് 50000 എകെ സീരീസിലെ അസോൾട്ട് തോക്കുകൾ വാങ്ങാനുള്ളതായിരുന്നു കരാർ. റഷ്യയിൽ നിന്ന് പാക്കിസ്ഥാൻ വാങ്ങുന്ന തോക്കുകൾ ഭീകരർക്കാവും ലഭിക്കുകയെന്ന് ഇന്ത്യ സംശയിച്ചിരുന്നു. ഈ ആശങ്ക കൂടി ഉയർത്തിയാണ് കരാറിൽ നിന്ന് പിന്മാറാൻ റഷ്യയോട് ഇന്ത്യ ആവശ്യപ്പെട്ടത്.

നിലവിൽ എകെ 47 ന്റെ ചൈനീസ് മോഡലായ എകെ 56 ആണ് ഇന്ത്യ ഉപയോഗിക്കുന്നത്. സമാനമായ ഒട്ടേറെ തോക്കുകൾ പാക് ഭീകരരിൽ നിന്ന് ഇന്ത്യൻ സൈന്യത്തിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യൻ ഭരണകൂടത്തോട് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്. ഏതായാലും കരാറിൽ നിന്ന് പിന്മാറിയ റഷ്യ, ഇനി മേലിൽ പാക്കിസ്ഥാനുമായി ആയുധ കരാറിൽ ഏർപ്പെടില്ലെന്നും വ്യക്തമാക്കി. ഇന്ത്യയുമായുള്ള സൈനിക ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ടിയാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP