Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഐസിസുകാർ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിലിനെ ദുഃഖവെള്ളി ദിനത്തിൽ വധിച്ചെന്നു പ്രചാരണം; വാർത്ത തെറ്റെന്ന് അബുദാബി ആർച്ച് ബിഷപ്പിന്റെ വിശദീകരണം

ഐസിസുകാർ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിലിനെ ദുഃഖവെള്ളി ദിനത്തിൽ വധിച്ചെന്നു പ്രചാരണം; വാർത്ത തെറ്റെന്ന് അബുദാബി ആർച്ച് ബിഷപ്പിന്റെ വിശദീകരണം

ന്യൂഡൽഹി: യെമനിൽ നിന്ന് ഐസിസ് ഭീകരർ തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ടോം ഉഴുന്നാലിലിനെ വധിച്ചെന്ന വാർത്ത തെറ്റാണെന്ന് അബുദാബി ആർച്ച് ബിഷപ്പ് പോൾ ഹിൻഡർ. ഫാ. ടോമിനെ ദുഃഖവെള്ളി ദിനത്തിൽ ക്രൂശിലേറ്റിയെന്നായിരുന്നു ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ടു ചെയ്തത്.

എന്നാൽ, ഈ വാർത്ത ശരിയല്ലെന്ന് അബുദാബി ആർച്ച് ബിഷപ്പ് അറിയിക്കുകയായിരുന്നു. വാഷിങ്ടൺ ടൈംസ് ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളാണ് ഫാ. ടോമിനെ വധിച്ചെന്നു റിപ്പോർട്ട് ചെയ്തത്. ഈസ്റ്റർ ദിനത്തിലെ ആരാധനയ്ക്കിടെ വിയന്നയിൽ കർദിനാൾ ക്രിസ്റ്റോഫ് ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഫാ.ടോം ഉഴുന്നാലിലിനെ ദുഃഖഃവെള്ളിയാഴ്ച ദിനത്തിൽ ക്രൂശിലേറ്റുമെന്ന് വാർത്തകൾ നേരത്തെയും പുറത്തുവന്നിരുന്നു. എന്നാൽ ഇന്ത്യൻ സർക്കാരോ വൈദികന്റെ കുടുംബമോ ഇതു സ്ഥിരീകരിച്ചിരുന്നില്ല. വൈദികനെ ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണു തട്ടിക്കൊണ്ടുപോയതെന്നു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയിട്ടുണ്ട്.

ഈ മാസം നാലിനാണു സലേഷ്യൻ ഡോൺ ബോസ്‌കോ വൈദികനായ ടോം ഉഴുന്നാലിലിനെ തെക്കൻ യെമനിലെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വയോധികസദനത്തിൽനിന്നു തട്ടിക്കൊണ്ടുപോയത്. കോട്ടയം രാമപുരം ഉഴുന്നാലിൽ കുടുംബാംഗമായ ഫാ. ടോം നാലുവർഷമായി യെമനിലാണ്. നേരത്തെ ബംഗളൂരുവിലും കർണാടകയിലെ കോലാറിലും സേവനം അനുഷ്ഠിച്ചിരുന്നു.

രാമപുരം ഉഴുന്നാലിൽ പരേതരായ വർഗീസിന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനായ ഫാ. ടോം, മാതാവിന്റെ മരണത്തെ തുടർന്ന് 2014 സെപ്റ്റംബർ ആദ്യവാരം നാട്ടിലെത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്താനിരുന്ന അദ്ദേഹം അവിടെ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട് ജോലികൾ തീർക്കാനുണ്ടായിരുന്നതിനാൽ ഈ മാസത്തേക്ക് വരവ് മാറ്റി വയ്ക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP