Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ബ്രിട്ടനിൽ പരമോന്നത സിവിലിയൻ അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ അനേകം ഇന്ത്യൻ വംശജരും ലിസ്റ്റിൽ; ഇന്ത്യയുടെ യശസ്സ് ഉയർത്തുന്ന ബ്രിട്ടീഷ് ഇന്ത്യക്കാരെ അറിയാം

ബ്രിട്ടനിൽ പരമോന്നത സിവിലിയൻ അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ അനേകം ഇന്ത്യൻ വംശജരും ലിസ്റ്റിൽ; ഇന്ത്യയുടെ യശസ്സ് ഉയർത്തുന്ന ബ്രിട്ടീഷ് ഇന്ത്യക്കാരെ അറിയാം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യുകെയിലെ പരമോന്നത് സിവിലിയൻ അവാർഡുകൾ ഉൾക്കൊള്ളുന്ന ദി റോയൽ ഹോണേർസ് ലിസ്റ്റ് പ്രഖ്യാപിക്കാനൊരുങ്ങുമ്പോൾ വിവിധ രംഗങ്ങളിൽ ശോഭിക്കുന്ന നിരവധി ഇന്ത്യൻ വംശജരും ഇതിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. രണ്ട് വർഷം കൂടുമ്പോൾ പ്രഖ്യാപിക്കപ്പെടുന്ന ഈ ആദരവിന് അർഹരായി ഇന്ത്യയുടെ യശസ്സുയർത്തുന്ന ബ്രിട്ടീഷ് ഇന്ത്യക്കാരുടെ പേര് വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പുതുവർഷ ദിനത്തിൽ ഈ പേര് വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതായിരിക്കും. ക്രിക്കറ്റ് ഇതിഹാസമായ ക്ലൈവ് ലോയ്ഡിനും ഡയറക്ടർ സാം മെൻഡേർസിനും നൈറ്റ്ഹുഡ്സ് ലഭിക്കുമെന്നാണ് റിപ്പോർട്ട്.

പുതിയ ഹോണേർസ് ലിസ്റ്റിൽ വിശ്രുത സിംഗരും കമ്പോസറുമായ എൽട്ടൻ ജോണിന് പുറമെ നിരവധി ഇന്ത്യൻ വംശജരും ഉൾപ്പെടുന്നുവെന്നാണ് ഇന്നലെ പുറത്ത് വന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. 1966ൽ ഇന്ത്യക്കെതിരെയുള്ള കളിയിൽ മുംബൈയിലെ ബ്രാബേൺ സ്റ്റേഡിയത്തിൽ വച്ച് നടന്ന തന്റെ കന്നി കളിയിൽ തന്നെ ലോയ്ഡ് മിന്നുന്ന പ്രകടനം കാഴ്ച വച്ചിരുന്നു. നിരവധി അവാർഡുകൾ ലഭിച്ച മെൻഡെസിന് ഇപ്പോൾ തേടിയെത്തിയിരിക്കുന്ന നൈറ്റ്ഹുഡ്സ് ഏറെ പ്രാധാന്യം നേടിയതാണ്. യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡിലെ അദിതി ലാഹിരി അടക്കം നിരവധി ഇന്ത്യൻ വംശജരായ അക്കാദമിക്സുകൾ പുതിയ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്. ഇതിന് പുറമെ വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായ നിരവധി ഇന്ത്യൻ വംശജരും ഇപ്രാവശ്യത്തെ ലിസ്റ്റിലുണ്ട്.

ഇന്ത്യൻ വംശജനും പ്രമുഖ ക്ലാസിക്കൽ സംഗീതജ്ഞനുമായ ജാസ് വിർ കൗർ റബാബാനും ഇതിൽ ഉൾപ്പെടുന്നു. സിഖ് സമൂഹത്തിന് വേണ്ടി ചെയ്ത സേവനങ്ങളുടെ പേരിലാണ് അദ്ദേഹത്തെ തേടി അംഗീകാരമെത്തുന്നത്. ഇന്ത്യൻ പാരമ്പര്യമുള്ളവരും താഴെപ്പറയുന്നവരുമാണ് വിവിധ കാറ്റഗറികളിലെ പുരസ്‌കാരത്തിന് അർഹരായി ഇപ്രാവശ്യത്തെ ലിസ്റ്റിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ(ഒബിഇ)

നൃത്തരംഗത്തെ സേവനങ്ങളുടെ പേരിൽ ശോഭന ജയസിങ്, സ്റ്റഡി ഓഫ് ലിൻഗ്യുസ്റ്റിക്സിനുള്ള സേവനങ്ങളുടെ പേരിൽ അതിഥി ലാഹിരി, സമ്പദ് വ്യവസ്ഥക്ക് വേണ്ടിയുള്ള സേവനങ്ങളുടെ പേരിൽ പോൾ പവൻദീപ് താൻഡി, വിദ്യാഭ്യാസ രംഗത്തെ പ്രകടനത്തിന് കാതറീൻ സാറാ ചാത് വാൾ, ഡൈവേഴ്സിറ്റിയും ഇൻക്ലൂഷനും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ചെയ്ത സേവനങ്ങളുടെ പേരിൽ നിഷ്മ ഗോസ്റാണി, ബ്ലാക്ക് ആൻഡ് മൈനോറിറ്റി എത്നിക്ക് വിഭാഗങ്ങളുടെ വികസനത്തിന് വേണ്ടിയുള്ള പ്രവർത്തനത്തിന് അരുൺദീപ് സിങ്, ബിസിനസ് രംഗത്തെ സേവനങ്ങളുടെ പേരിൽ റിഷി ഖോസ്ല, വിദ്യാഭ്യാസ രംഗത്തെ സേവനങ്ങളുടെ പേരിൽ നീന ലാൽ, യുകെയിലെ ഹിന്ദു സമൂഹവും വിവിധ മതങ്ങൾ തമ്മിലും ബന്ധം വികസിപ്പിക്കുന്നതിന് യത്നിച്ചതിന്റെ പേരിൽ രമേഷ് ഡാംജി ഡേവ്ജി പട്ട്ണി, എന്നീ ഇന്ത്യൻ വംശജർക്കാണ് ഒബിഇ ലഭിക്കാൻ പോകുന്നത്.

മെമ്പേർസ് ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ(എംബിഇ) ലഭിച്ച ഇന്ത്യൻ വംശജർ

ജാസ് വിർ കൗർ റബാബാൻ,കൽവന്ത് ബോപാൽ, മൻജിത്ത് ഡാർബി, ശകുന്തള ഗിറ്റിൻസ്, മൈക്കൽ കുൽദീപ് ജോഹൽ, സുദർശൻ കപൂർ, മഹിബെൻ മരുതാപ്പ്,നളിനി ജിതേന്ദ്ര മോധ, കാന്തി നഗ്ദ , യോഗേഷ് പട്ടേൽ, ബൽജിന്ദർ സിങ് റായ്, സുഖ് വിന്ദർ കൗർ ശർമ, മഞ്ജുലിക സിങ്,

ബിഇഎം(മെഡലിസ്റ്റ് ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ) നേടിയ ഇന്ത്യൻ വംശജർ

ധ്രുവ് മാൻസുഖൽ ചത്രാലിയ, കിഷൻ രാജേഷ് ഡേവാനി, നിക്കോളാസ് ചന്ദ്ര ഗുപ്ത,സഹദൈഷ് കൗർ പാൾ, കനുഭായ് റാവുജിബായ് പട്ടേൽ, റിത പട്ടേൽ, അഫ്സൽ പ്രധാൻ, കാതറീൻ ലിൻഡ്സെ സിങ്, പരംജിത്ത് സിങ് സന്ദു,ഹർപ്രീത് സിങ് വിർഡീ എന്നിവർക്ക് ബിഇഎം ലഭിച്ചിരിക്കുന്നു. ഡിപ്ലോമാറ്റിക് ആൻഡ് ഓവർസീസ് ലിസ്റ്റിൽ ബിക്രംജിത്ത് സിങ്, ഡേവിഡ് ഈർപ്, എന്നിവർ ഉൾപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP