Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശ വനിതകളെക്കണ്ടാൽ ഈ ബ്രിട്ടീഷുകാരൻ കൺട്രോൾ പോകും; ഒമ്പതാം തവണ കെട്ടുന്നത് ഫിലിപ്പിനോയെ; ആറാം ഭാര്യ സിംഗപ്പുരിലെ മലയാളി

വിദേശ വനിതകളെക്കണ്ടാൽ ഈ ബ്രിട്ടീഷുകാരൻ കൺട്രോൾ പോകും; ഒമ്പതാം തവണ കെട്ടുന്നത് ഫിലിപ്പിനോയെ; ആറാം ഭാര്യ സിംഗപ്പുരിലെ മലയാളി

ന്നിലേറെ വിവാഹങ്ങൾ പാശ്ചാത്യരാജ്യങ്ങളിൽ പുതുമയുള്ള കാര്യമല്ല. എന്നാൽ, റോൺ ഷെപ്പോർഡ് എന്ന 67-കാരന്റെ കാര്യം അങ്ങനെയല്ല. പതിനൊന്ന് വർഷമായി കൂടെയുള്ള 37-കാരിയായ ഭാര്യ വെങ് പ്ലാറ്റിനോയുമായി പിരിഞ്ഞ റോൺ പുതിയ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്. റോണിന്റെ ഒമ്പതാമത്തെ വിവാഹമാണിത്.

വിദേശ വനിതകളെയാണ് റോൺ ഇതുവരെ വിവാഹം കഴിച്ചതെന്നത് മറ്റൊരു കൗതുകം. ഒമ്പതാമത്തെ വധുവായി തിരഞ്ഞെടുത്തിരിക്കുന്നത് ഫിലിപ്പിൻസിൽനിന്നുള്ള ക്രിസ്റ്റൽ മാർക്വേസ് എന്ന കാൾസെന്റർ ജീവനക്കാരിയെയാണ്. 27 വയസ്സാണ് ക്രിസ്റ്റീനന്റെ പ്രായം. ഓൺലൈൻ ചാറ്റിങ്ങിലൂടെയാണ് റോണും ക്രിസ്റ്റീനും അടുത്തത്.

ക്രിസ്റ്റീന് വെറും 15 വയസ്സുള്ളപ്പോൾ മുതൽ ഇവർ തമ്മിൽ പരിചയമുണ്ട്. എട്ടാം ഭാര്യ വാനിനെ വിവാഹം ചെയ്ത് തായ്‌ലൻഡിലായിരുന്നു റോൺ അന്ന്. വാനിനെ ഉപേക്ഷിച്ചാണ് എട്ടാം ഭാര്യയായ വെങ്ങിനെ സ്വീകരിച്ചത്. പതിനൊന്ന് വർഷത്തെ ദാമ്പ്യത്തിനുശേഷം അവർ പിരിഞ്ഞു. അടുത്തിടെ തെക്കുകിഴക്കനേഷ്യയിൽപോയ റോണിന്റെ കള്ളക്കളികൾ കൈയോടെ പിടിച്ചതോടെയാണ് വെങ് സ്ഥലം വിട്ടത്.

വെങ്ങുമായി ഫിലിപ്പിൻസിലെത്തിയ റോൺ അവിടെയൊരു മസാജ് സെന്ററിലെ ജീവനക്കാരി 27-കാരിയായ ഇസ സാമന്റോസുമായി കിടക്ക പങ്കിട്ടത് വെങ് കൈയോടെ പിടിച്ചു. ഇതോടെയാണ് വിവാഹബന്ധം വേർപെടുത്താൻ അവർ തീരുമാനിച്ചത്.

എട്ടുമക്കളാണ് റോണിന് ഇതേവരെയുള്ള സമ്പാദ്യം. ഇപ്പോൾ വിവാഹം കഴിക്കാൻ പോകുന്ന ക്രിസ്റ്റീന് ഒരു കുട്ടിയുണ്ട്. ക്രിസ്റ്റീന്റെ കുട്ടിയെക്കൂടി ദത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് റോൺ ഇപ്പോൾ. ക്രിസ്മസിനും ന്യൂ ഇയറിനും ക്രിസ്റ്റീനൊപ്പമായിരുന്നു റോൺ.

കഴിഞ്ഞ 47 വർഷത്തിനിടെയാണ് റോൺ എട്ടുതവണ വിവാഹിതനായത്. ഏറ്റവും കൂടുതൽ നാൾ നീണ്ടുനിന്ന ദാമ്പത്യം 13 വർഷമാണ്. പത്ത് മാസംകൊണ്ട് തല്ലിപ്പിരിഞ്ഞ ബന്ധവുമുണ്ട്. 1966-ൽ 19-ാം വയസ്സിൽ മാർഗരറ്റിനെയാണ് റോൺ ആദ്യം വിവാഹം ചെയ്തത്.

മൂന്നുകുട്ടികളുണ്ടായശേഷം രണ്ടുവർഷത്തെ ദാമ്പത്യം അവർ വേർപിരിഞ്ഞു. 1973-ൽ ജാനറ്റിനെ വിവാഹം കഴിച്ചെങ്കിലും ഒരുവർഷത്തിനിടെ പിരിഞ്ഞു. 1976-ൽ ലെസ്ലിയുമായി മൂന്നാം വിവാഹം. രണ്ട് മക്കൾ. 1981-ൽ പിരിഞ്ഞു. അടുത്തവർഷം വിവാഹം കഴിച്ച കാത്തിയുമായുള്ള ബന്ധം നാലുവർഷം നീണ്ടുനിന്നു.

അഞ്ചാം വിവാഹം കഴിച്ച സ്യൂവിൽ രണ്ട് മക്കളുണ്ട്.1986-ലെ വിവാഹം 1997-ൽ പിരിഞ്ഞു.ആറാം വിവാഹത്തിൽ സിംഗപ്പുരുകാരിയായ മലയാളി ഉഷയായിരുന്നു വധു. 1999-ൽ നടന്ന വിവാഹം നാലുവർഷത്തിനുശേഷം പിരിഞ്ഞു. 2003-ൽ വാനിനെ വിവാഹം കഴിച്ചെങ്കിലും പത്തുമാസത്തിനുള്ളിൽ അവർ ഉപേക്ഷിച്ചുപോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP