Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബ്രിട്ടനിലെ മലയാളി മോഡൽ പ്രതിഷേധത്തിന് കോടതിയുടെ വിലക്ക്! എം 25 ൽ ഉപരോധമിരിക്കുന്നത് തടഞ്ഞത് കോടതി ഇൻജക്ഷൻ; ലംഘിച്ചാൽ രണ്ടു വർഷം തടവ്; പ്രതിഷേധക്കാർ ഹോം ഓഫീസ് വഴി തടഞ്ഞു; എല്ലാ മൊട്ടോർവേകളിലും പ്രവേശിക്കുന്നത് തടഞ്ഞേക്കും

ബ്രിട്ടനിലെ മലയാളി മോഡൽ പ്രതിഷേധത്തിന് കോടതിയുടെ വിലക്ക്! എം 25 ൽ ഉപരോധമിരിക്കുന്നത് തടഞ്ഞത് കോടതി ഇൻജക്ഷൻ; ലംഘിച്ചാൽ രണ്ടു വർഷം തടവ്; പ്രതിഷേധക്കാർ ഹോം ഓഫീസ് വഴി തടഞ്ഞു; എല്ലാ മൊട്ടോർവേകളിലും പ്രവേശിക്കുന്നത് തടഞ്ഞേക്കും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: എം 25 ൽ ഗതാഗത തടസ്സം സൃഷ്ടിച്ചുകൊണ്ടുള്ള പരിസ്ഥിതി പ്രവർത്തകരുടെ സമരം പുതിയ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. എം 25 ൽ വഴിതടയുന്നത് നിരോധിച്ചുകൊണ്ട് കോടതി ഇടക്കാല ഉത്തരവിട്ടതോടെ ഇതേ ഉത്തരവിന്റെ ബലത്തിൽ പ്രതിഷേധക്കാർ മറ്റു മോട്ടോർവേകളിലും പ്രവേശിക്കുന്നത് തടയുന്നതിന്റെ സാധ്യതകളാരായുകയാണ് സർക്കാർ. കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ അഞ്ചു തവണയാണ് പ്രതിഷേധക്കാർ എം 25 ഉപരോധിച്ചത്. ഇവിടെ പ്രതിഷേധങ്ങൾ നിരോധിച്ചതോടെ മറ്റു പ്രധാന നിരത്തുകളിലേക്ക് പ്രതിഷേധം വ്യാപിക്കുവാനുള്ള സാധ്യത കണ്ടുകൊണ്ടാണ് സർക്കാർ ഈ നടപടിക്ക് മുതിരുന്നത്.

നിലവിൽ, എം 25 ൽ വഴിതടയുന്നത് വിലക്കിക്കൊണ്ട് ഒരു ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.ഇത് ലംഘിച്ചാൽ രണ്ടു വർഷം വരെ ജയിൽ ശിക്ഷയും പിഴയും ലഭിക്കും. മാത്രമല്ല, ചിലപ്പോൾ സ്വത്തുക്കൾ കണ്ടുകെട്ടാനും സാധ്യതയുണ്ട്. കോടതി ഉത്തരവ് വന്ന് ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ പ്രതിഷേധക്കാർ ഹോം ഓഫീസിലേക്കുള്ള വഴി തടഞ്ഞു പ്രതിഷേധിച്ചു, പൊലീസിന്റെ ബെയിൽ പേപ്പറുകൽ കത്തിച്ചുകൊണ്ടാണ് അവർ പ്രതിഷേധിച്ചത്. യഥാർത്ഥ സാഹചര്യം മനസ്സിലാക്കുന്നതിൽ ഹോം സെക്രട്ടറി പ്രീതി പട്ടേൽ പരാജയപ്പെട്ടു എന്നാണ് പ്രതിഷേധം സംഘടിപിക്കുന്ന ഇൻസുലേറ്റ് ബ്രിട്ടന്റെ ഒരു വക്താവ് പറഞ്ഞത്.

പ്രതിവർഷം ഏകദേശം 8,500 പേരോളമാണ് ബ്രിട്ടനിൽ കഠിനമായ കാലാവസ്ഥയിൽ മരണമടയുന്നത്. വീടുകളെ കഠിനമായ തണുപ്പിൽ നിന്നുംരക്ഷിക്കാൻ കഴിയാത്തതാണ് ഏറെ മരണങ്ങൾക്ക് കാരണമാകുന്നത്. ഹോം സെക്രട്ടറി എന്ന നിലയിൽ ഇക്കാര്യം പ്രധാനമന്ത്രിയെ മനസ്സിലാക്കി, ബ്രിട്ടനിലെ ചോരുന്ന വീടുകളെ സംരക്ഷിക്കാനുള്ള നടപടികൾ കൈക്കൊള്ളുവാൻ പ്രേരിപ്പിക്കുകയായിരുന്നു പ്രീതി ചെയ്യേണ്ടിയിരുന്നത് എന്നും വക്താവ് കൂട്ടിച്ചേർത്തു. ഇതുസംബന്ധിച്ച് ഒരു പ്രസ്താവന സർക്കാർ ഇറക്കിയാൽ തങ്ങളുടെ പ്രതിഷേധം അവസാനിപ്പിക്കുമെന്നും അവർ അറിയിച്ചു.

അതേസമയം വഴിതടഞ്ഞുകൊണ്ടുള്ള പ്രതിഷേദങ്ങൾക്കെതിരെ ഒരു സമ്പൂർണ്ണ ഇൻജക്ഷൻ ഒക്ടോബർ 5 ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല, ഈ പ്രതിഷേധത്തെ തടയുന്നതിനായി കൂടുതൽ നടപടികൾക്ക് സർക്കാർ ഒരുങ്ങിയേക്കും എന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇത്തരത്തിൽ വഴി തടയുന്നവരെ അറസ്റ്റ് ചെയ്യുവാനുള്ള കൂടുതൽ അധികാരം പൊലീസിന് നൽകിയേക്കും എന്നും അറിയുന്നു. തിരക്കേറിയ നിരത്തുകളിൽ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന വഴിതടയൽ സമരങ്ങൾക്കെതിരെയുള്ള ഇൻജക്ഷൻ തീർത്തും സുപ്രധാനമായ ഒന്നാണ് എന്നായിരുന്നു പ്രീതി പട്ടേലിന്റെ പ്രതികരണം.

ജനാധിപത്യത്തിൽ സമാധാനപരമായ പ്രതിഷേധങ്ങൾ അനുവദിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ, മറ്റുള്ളവരുടെ ജീവൻ അപകടത്തിൽ പെടുത്തിക്കൊണ്ടുള്ള സമരങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നും പ്രീതി പട്ടേൽ കൂട്ടിച്ചേർത്തു. ഇത്തരം പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്നതിനായി നിലവിലെ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുവാനും സാധ്യതയുണ്ടെന്ന് ചില കേന്ദ്രങ്ങൾ പറയുന്നു. ഇത്തരത്തിൽ പ്രതിഷേധിക്കുന്നവരോട് സഹിഷ്ണുത കാട്ടേണ്ടതില്ലെന്നു തന്നെയാണ് പൊതുവേയുള്ള അഭിപ്രായവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP