Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

നഴ്സുമാരെ ചതിച്ചു ഋഷി സുനക്; ബ്രിട്ടനിൽ ഡോക്ടർമാരും ടീച്ചർമാരും അടക്കം സകലർക്കും ശമ്പളം കൂട്ടിയിട്ടും നഴ്സുമാർക്ക് അവഗണന; ജീവൻ പണയം വച്ചു കൊറോണാ യുദ്ധത്തിന് ഇറങ്ങിയ നഴ്സുമാർക്ക് ഇതിലും വലിയ തിരിച്ചടി സ്വപ്നങ്ങളിൽ മാത്രം

നഴ്സുമാരെ ചതിച്ചു ഋഷി സുനക്; ബ്രിട്ടനിൽ ഡോക്ടർമാരും ടീച്ചർമാരും അടക്കം സകലർക്കും ശമ്പളം കൂട്ടിയിട്ടും നഴ്സുമാർക്ക് അവഗണന; ജീവൻ പണയം വച്ചു കൊറോണാ യുദ്ധത്തിന് ഇറങ്ങിയ നഴ്സുമാർക്ക് ഇതിലും വലിയ തിരിച്ചടി സ്വപ്നങ്ങളിൽ മാത്രം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കൊറോണ വൈറസിനെതിരെ രാപ്പകലില്ലാതെ ജീവൻ പണയം വച്ച് പോരാടുന്ന നഴ്സുമാരെ അവഗണിച്ചുകൊണ്ട് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ഋഷി സുനക്. ഡോക്ടർമാരും ടീച്ചർമാരും അടക്കമുള്ള പൊതുമേഖലാ ജീവനക്കാർക്കാണ് ശമ്പള വർദ്ധനവ് നൽകിയിരിക്കുന്നത്. കൊറോണാ വൈറസ് മഹാവ്യാധിയുടെ സമയത്ത് പൊതുമേഖലകളിൽ ജോലി ചെയ്ത ഇവരുടെ സുപ്രധാന സംഭാവനയെ അംഗീകരിച്ചുകൊണ്ടാണ് ഈ ശമ്പള വർദ്ധനവ് എന്നാണ് ഋഷി സുനക് വ്യക്തമാക്കിയത്. എന്നാൽ നഴ്‌സുമാർ, ഹോസ്പിറ്റൽ പോർട്ടർമാർ, മറ്റ് എൻഎച്ച്എസ് ഉദ്യോഗസ്ഥർ എന്നിവരെ വേതന വർധനവിൽ ഉൾപ്പെടുത്തിയിട്ടില്ലായെന്നത് ഈ ശമ്പള വർദ്ധനവിനെ ഭൂരിപക്ഷം പേർക്കും സ്വീകാര്യമാക്കിയിട്ടില്ല.

കാരണം, കൊറോണ പടർന്നു പിടിച്ച വേളയിൽ നഴ്സുമാരുടെ സേവനത്തെ വാനോളം പുകഴ്‌ത്തുകയും ആഴ്ചയിൽ വീടിനു പുറത്തിറങ്ങി കൈകൊട്ടി ആദരവ് പ്രകടിപ്പിക്കുകയും ചെയ്തവർ ശമ്പള വർദ്ധനവിൽ നിന്നും നഴ്സുമാരെ ഒഴിവാക്കിയത് വലിയ പ്രതിഷേധനത്തിന് ഇടയാക്കിയിട്ടുണ്ട്. മലയാളികൾക്ക് ഉൾപ്പെടെ വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. സ്വന്തം ആരോഗ്യവും കുടുംബാംഗങ്ങളുടെ ആരോഗ്യ സംരക്ഷണവും ആശങ്കയിലാക്കി ജോലിക്കിറങ്ങിയ മലയാളി നഴ്സുമാരുടെ വാർത്തകൾ ദിനം പ്രതി പുറത്തു വരവേ പുതിയ ശമ്പള വർദ്ധനവിനോട് വലിയ അതൃപ്തിയാണ് ബ്രിട്ടനിലെമ്പാടുമുള്ള നഴ്സിങ് സമൂഹം രേഖപ്പെടുത്തുന്നത്.

ഏതാണ്ട് ഒൻപതു ലക്ഷം പൊതുമേഖലാ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് നടപ്പിലാക്കിയിരിക്കുന്നത്. 3.1 ശതമാനം വരെ ശമ്പള വർദ്ധനവിനുള്ള പണം നിലവിലുള്ള വകുപ്പുതല ബജറ്റുകളിൽ നിന്നാണെന്ന് ട്രഷറി അറിയിച്ചു. ഡോക്ടർമാർക്കും ദന്തഡോക്ടർമാർക്കും 2.8 ശതമാനവും പൊലീസ്, ജയിൽ ഉദ്യോഗസ്ഥർക്ക് 2.5 ശതമാനവും അദ്ധ്യാപകർക്ക് 3.1 ശതമാനവും സായുധ സേനയ്ക്ക് രണ്ടു ശതമാനവും വർദ്ധനവ് ലഭിക്കും. 2% മുതൽ 3.1% വരെയുള്ള ശമ്പള വർദ്ധനവ് കഴിഞ്ഞ പൊതുമേഖല ശമ്പള മരവിപ്പിക്കലിലൂടെ നഷ്ടപ്പെട്ട വരുമാനം നികത്തുന്നില്ലെന്നും തൊഴിലാളി യൂണിയനുകൾ പറഞ്ഞു. മാത്രമല്ല, ഇതിലും കുറച്ചു കൂടി മികച്ച വർദ്ധനവാണ് പ്രതീക്ഷിച്ചതെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും വ്യക്തമാക്കി.

അതേസമയം, ഭാവിയിലെ പൊതുമേഖലാ ശമ്പള വർദ്ധനവുകളിൽ സർക്കാർ സംയമനം പാലിക്കണമെന്ന് സുനക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ശമ്പള വർദ്ധനവിന്റെ ഗുണം നഴ്‌സുമാരും, കെയർ വർക്കർമാരും ഉൾപ്പെടെയുള്ളവർക്ക് ലഭിക്കില്ല. 2018ൽ മൂന്നു വർഷത്തെ ശമ്പള വർദ്ധന കരാറിൽ ഒപ്പുവെച്ചത് അനുസരിച്ച് മാത്രമാകും നഴ്‌സുമാരുടെ വരുമാനം വർദ്ധിക്കുക. യൂണിയനുകളുമായി ഉണ്ടാക്കിയ ഈ കരാർ വ്യവസ്ഥകൾ പ്രകാരം അന്ന് മുതൽ മൂന്ന് വർഷത്തിനിടെ അവരുടെ ശമ്പളം കുറഞ്ഞത് 6.5% എങ്കിലും ഉയരുമെന്നതിനാലാണ് പുതിയ വർധനവിൽ നഴ്സുമാരെ ഉൾപ്പെടുത്താഞ്ഞത്.

എന്നാൽ കൊറോണ വൈറസിനോട് പടപൊരുതുന്ന എൻ എച്ച് എസ് മുൻനിര ജീവനക്കാർക്കും സാമൂഹ്യ പരിപാലന തൊഴിലാളികൾക്കും ശമ്പള വർദ്ധനവ് ലഭിക്കണമെന്ന് ടി.യു.സി ആവശ്യപ്പെട്ടു. ''ഈ മഹാമാരിയുടെ സമയത്ത് മറ്റുള്ളവരെ പരിപാലിക്കുന്നതിനായി ജീവൻ പണയം വെച്ച സാമൂഹ്യ പരിപാലന തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് സർക്കാർ അടിയന്തിരമായി പ്രഖ്യാപിക്കണം.'' ടി.യു.സി ജനറൽ സെക്രട്ടറി ഫ്രാൻസെസ് ഒ ഗ്രേഡി അറിയിച്ചു. സാമൂഹ്യ പരിപാലനത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ മറ്റ് പല പൊതുമേഖലാ ജീവനക്കാർക്കും ഇതിൽ നിന്ന് ശമ്പള വർദ്ധനവ് ലഭിക്കില്ല. കാരണം പ്രാദേശിക അഥോറിറ്റി ഫണ്ടിങ് വർദ്ധിപ്പിക്കുമെന്ന് ടോറികൾ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ലായെന്നു ലേബർ എംപി പറഞ്ഞു.

കൊറോണ വൈറസ് ബാധിച്ച് ഇംഗ്ലണ്ടിൽ മാത്രം മലയാളികളടക്കം മുന്നൂറിലധികം എൻഎച്ച്എസ് ജീവനക്കാരാണ് മരണപ്പെട്ടത്. ഇവർക്കെല്ലാം ജോലിക്കിടയിലാണ് രോഗം പകർന്നതും ഒടുവിൽ മരണത്തിനു കീഴടങ്ങിയതും. അസുഖാവസ്ഥയിൽ പോലും ജോലിക്ക് ഹാജരായി സേവനം അനുഷ്ഠിച്ചവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഡോക്ടർമാർക്കും ദന്തഡോക്ടർമാർക്കും ജയിൽ ഉദ്യോഗസ്ഥർക്കും സായുധ സേനയ്ക്കും സിവിൽ സർവീസുകൾക്കും ജുഡീഷ്യറിക്കുമുള്ള പേ അവാർഡുകൾ ഈ വർഷം ഏപ്രിലിൽ കാലാവധി കഴിഞ്ഞു. പൊലീസും അദ്ധ്യാപകരും മറ്റൊരു ശമ്പള വർഷത്തിലാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ അവരുടെ വർദ്ധനവ് സെപ്റ്റംബറിൽ മാത്രമേ ആരംഭിക്കൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP