Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ത്രീധനം നൽകാത്തതിന്റെ പേരിൽ ഭർതൃവീട്ടുകാർ ആസിഡ് കുടിപ്പിച്ച യുവതിക്കൊപ്പം ഒരു രാജ്യം മുഴുവൻ; ബംഗ്ലാദേശിൽ വൻ ജനകീയ മുന്നേറ്റം

സ്ത്രീധനം നൽകാത്തതിന്റെ പേരിൽ ഭർതൃവീട്ടുകാർ ആസിഡ് കുടിപ്പിച്ച യുവതിക്കൊപ്പം ഒരു രാജ്യം മുഴുവൻ; ബംഗ്ലാദേശിൽ വൻ ജനകീയ മുന്നേറ്റം

സ്ത്രീയെയാണ് ധനമായി കാണേണ്ടതെന്നും അതിനാൽ സ്ത്രീധനത്തെക്കുറിച്ച് ചിന്തിക്കുകയേ അരുതെന്നുമുള്ള തരത്തിലുള്ള പ്രചാരണങ്ങൾ കാലാകാലങ്ങളായി ഇവിടെ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അത് പ്രാവർത്തികമാക്കുന്നതിൽ നാം എത്രത്തോളം ഉത്സുകത കാട്ടിയിട്ടുണ്ടെന്നത് ചിന്തിക്കേണ്ട കാര്യമാണ്. സ്ത്രീധനപീഡനങ്ങൾ ഇന്നും നിലനിൽക്കുന്നതിന്റെ കാരണം അതു തന്നെയാണ്. ഇപ്പോഴിതാ സ്ത്രീധന പീഡനത്തിന്റെ പുതിയ വാർത്ത ബംഗ്ലാദേശിൽ നിന്നാണെത്തിയിരിക്കുന്നത്.

ഇവിടെ സ്ത്രീധനം നൽകാത്തതിന്റെ പേരിൽ ഭർതൃവീട്ടുകാർ ഒരു യുവതിയെ നിർബന്ധിപ്പിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു. ഇതാരും അറിയില്ലെന്നും തുടർന്ന് അവൾ ശേഷിക്കുന്ന കാലം ഇരുൾ നിറഞ്ഞ ഏതെങ്കിലും ഒരു കോണിൽ സ്വന്തം വിധിയെ പഴിച്ച് ഒതുങ്ങിക്കഴിഞ്ഞു കൊള്ളുമെന്നായിരുന്നു ഭർതൃവീട്ടുകാർ കരുതിയിരുന്നത്. എന്നാൽ ഒരു രാജ്യം മുഴുവൻ ഈ ഹതഭാഗ്യയെ പിന്തുണച്ച് രംഗത്തിറങ്ങിയിരിക്കുകയാണ്. ഇവരെ പീഡിപ്പിച്ചതിൽ പ്രതിഷേധിച്ച വൻ ജനമുറ്റേറ്റമാണ് ബംഗ്ലാദേശിൽ ഉണ്ടായിരിക്കുന്നത്.

റിപ റാണി പണ്ഡിറ്റ് എന്ന 23കാരിയാണ് സ്ത്രീധനപീഡനത്തിന്റെ പുതിയ ഇര. അവരുടെ വീട്ടുകാർ സ്ത്രീധനം മുഴുവൻ കൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭർത്താവിന്റെ അച്ഛൻ റിപയെ നിർബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഇവർക്ക് മുഖത്ത് സ്ഥിരമായി മുറിവുണ്ടാവുകയും ശരീരത്തിന്റെ അന്തർഭാഗങ്ങളിൽ ഗുരുതരമായ പരുക്കുകളുണ്ടാവുകയും ചെയ്തു.രതൻ പണ്ഡിറ്റാണ് റിപയുടെ ഭർത്താവ്. എട്ട് മാസത്തോളം ഇവർ കൊടുംപീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

തങ്ങൾക്ക് പറഞ്ഞ സമയത്ത് പറഞ്ഞ സ്ത്രീധനം നൽകാൻ കഴിയാത്തതിനെ തുടർന്നാണ് മകൾ പീഡനത്തിന് ഇരയായതെന്ന് റിപയുടെ മാതാപിതാക്കൾ പറയുന്നു.വിവാഹം കഴിഞ്ഞത് മുതൽ മകൾ ഭർതൃവീട്ടിൽ നിരന്തര പീഡനത്തിന് ഇരയായി വരുകയാണെന്നും അവർ ആരോപിക്കുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാഹം.പീഡനം അധികമായപ്പോൾ റിപ സ്വന്തം വീട്ടിലേക്ക് തിരിച്ച് പോവുകയായിരുന്നു. എന്നാൽ ഏറ്റവും ഭീകരമായ ഈ സംഭവം നടന്നത് കഴിഞ്ഞ മാസമായിരുന്നു.

റിപയുടെ പിതാവ് ശാധൻ പണ്ഢിറ്റിന് പറഞ്ഞ പ്രകാരം സ്ത്രീധനം നൽകാൻ കഴിയാത്തതിനെ തുടർന്ന് റിപയുടെ ഭർത്താവിന്റെ അച്ഛൻ അവളെ ഒരു മുറിയിലേക്ക് വലിച്ച് കൊണ്ടുപോയി അവളുടെ ഭർത്താവിനെക്കൊണ്ട് റിപയുടെ വായ നിർബന്ധിപ്പിച്ച് തുറപ്പിച്ച് ആസിഡ് ഒഴിക്കുകയായിരുന്നു. തുടർന്ന് അവർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നു.ഇപ്പോൾ അവർ ഢാക്ക മെഡിക്കൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ആന്തരികാവയവങ്ങൾക്ക് കടുത്ത പരുക്കേറ്റതിനാൽ റിപ അതിജീവിക്കുമോ എന്ന് പറയാനാവില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.അവർക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സാധിക്കുന്നില്ല. 

റിപയ്ക്കുണ്ടായ ദുരന്തത്തിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിലെ ദി ആസിഡ് സർവൈവേർസ് ഫൗണ്ടേഷൻ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ആസിഡ് ആക്രമണത്തിനെതിരെ ഒരു ദശാബ്ദത്തോളമായി പ്രവർത്തിക്കുന്ന സംഘടനയാണിത്. റിപയ്ക്കുണ്ടായ ദുരന്തത്തിൽ പ്രതിഷേധിച്ച് ഇവർ ഡാക്കയിൽ ഒരു മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിരുന്നു. ആക്രമണം നടത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നായിരുന്നു അവർ ആവശ്യപ്പെട്ടത്. ഒരു നൂറ്റാണ്ടിനിടെ രാജ്യത്ത് 3000 പേരെങ്കിലും ആസിഡ് ആക്രമണത്തിന് വിധേയരായിട്ടുണ്ടെന്നാണ് ഈ സംഘടന പറയുന്നത്.റിപയ്‌ക്കെതിരെ ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന രബീന്ത്രനാഥ് പണ്ഡിറ്റിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP