Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിക വൈറസിന് ബ്രസീലിയൻ യുവതികളുടെ വീര്യം കെടുത്താനാവില്ല; ശരീര പ്രദർശനത്തിന്റെ പേരിൽ പേരെടുത്ത റിയോ കാർണിവലിന് വർണാഭമായ തുടക്കം; മാറു മറയ്ക്കാതെ അനേകം യുവതികൾ തെരുവിൽ

സിക വൈറസിന് ബ്രസീലിയൻ യുവതികളുടെ വീര്യം  കെടുത്താനാവില്ല; ശരീര പ്രദർശനത്തിന്റെ പേരിൽ പേരെടുത്ത റിയോ കാർണിവലിന് വർണാഭമായ തുടക്കം; മാറു മറയ്ക്കാതെ അനേകം യുവതികൾ തെരുവിൽ

നി ബ്രസീലിലെ റിയോയ്ക്ക് അഞ്ച് നാൾ ഉത്സവമാണ്. ശരീരം പ്രദർശിപ്പിച്ചും വന്യമായ നിറങ്ങളിലുള്ള വിചിത്രമായ വസ്ത്രങ്ങൾ ധരിച്ച് കൊണ്ടുള്ള നിറങ്ങളുടെ ഉത്സവമായ റിയോ കാർണിവൽ ആരംഭിച്ച് കഴിഞ്ഞു.സിക വൈറസ് ബ്രസീലിൽ ഭീഷണി ഉയർത്തിക്കൊണ്ട് പടർന്ന് പിടിക്കുമ്പോഴും ഈ കാർണിവൽ പതിവ് മേളക്കൊഴുപ്പോടെയും നിറച്ചാർത്തുകളോടെയും കൂടി തന്നെയാണ് ബ്രസീൽ കൊണ്ടാടുന്നത്. കാർണിവലിൽ പങ്കെടുക്കാനെത്തിയ യുവതികളുടെ വീര്യം കെടുത്താൻ സിക വൈറസിനായിട്ടില്ലെന്ന് പറയുന്നതാവും ശരി. ശരീര പ്രദർശനത്തിന്റെ പേരിൽ ആഗോളതലത്തിൽ പേര് കേട്ടതാണ് റിയോ കാർണിവൽ. ഇതിനോടനുബന്ധിച്ച് നിരവധി യുവതികൾ മാറുമറയ്ക്കാതെ തെരുവിൽ ഇറങ്ങിക്കഴിഞ്ഞു.

റിയോയിലെ മേയർ എഡ്വാർഡോ പേയ്‌സ് കാർണിവലിലെ സെറിമോണിയൽ രാജാവായ കിങ് മോമോയ്ക്ക് വലിയ സ്വർണത്താക്കോൽ നൽകിയതിനെ തുടർന്നാണ് പതിവ് പോലെ കാർണിവലിന് തുടക്കമായിരിക്കുന്നത്. അതുല്യമായ ഒരു ഷോ അരങ്ങേറുമെന്ന വാഗ്ദാനം കൂടിയാണ് താക്കോൽ ഏറ്റുവാങ്ങുമ്പോൾ കിങ് മോമോ നൽകുന്നത്. വർണാഭമായ സാംബാ പരേഡുകൾ, എല്ലാ രാത്രികളിലും നിറച്ചാർത്തണിഞ്ഞ ഗ്ലാമറിന്റെ അതിപ്രസരമുള്ള തെരുവു നൃത്തങ്ങൾ, തുടങ്ങിയവ അതുല്യമായ കലാപ്രകടനങ്ങൾ അഞ്ച് മില്യൺ പേരെയാണ് ആകർഷിക്കുന്നത്. ബ്രസീലിലെ ഏറ്റവും ജനസംഖ്യയേറിയ നഗരവും ഇതിന്റെ സാമ്പത്തിക തലസ്ഥാനവുമായ സാവോ പോളോയിലെ കാർണിവൽ ആഘോഷം വേനൽ മഴ കാരണം അസ്വസ്ഥമായിരുന്നു.

ഈഡിസ് ഈജിപ്റ്റി എന്ന കൊതുക് പരത്തുന്ന സിക എന്ന വൈറസ് ജന്യ രോഗത്തിന്റെ പിടിയിൽ ബ്രസീൽ അമർന്ന ദുരവസ്ഥയിലാണ് ഇപ്രാവശ്യത്തെ കാർണിവൽ എത്തിയതെങ്കിലും അതിന്റെ നിറത്തിന് മങ്ങലേറ്റിട്ടില്ലെന്ന് കാണാം. ഗർഭസ്ഥ ശിശുക്കളെ ബാധിച്ച് അവരുടെ തലച്ചോറിന്റെ വളർച്ച മുരടിപ്പിക്കുന്ന രോഗമാണിത്.  ഇതിനെ തുടർന്ന് ജനിക്കുന്ന കുട്ടികൾക്ക് ചെറിയ തലയായിരിക്കും ഉണ്ടാവുക. ബ്രസീലിലാണ് ഈ രോഗം ഏറ്റവും ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ തന്നെ ഈ രോഗം ബ്രസിലിൽ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് മുതൽ ഇവിടെ 270 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ 3448 പേർക്ക് രോഗബാധയുള്ളതായി സംശയിക്കുന്നുമുണ്ട്.  ഇതു വരെ ഈ രോഗത്തിന് ഫലപ്രദമായ വാക്‌സിൻ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.റിയോയിൽ അടുത്ത ഓഗസ്റ്റിൽ അരങ്ങേറാനിരിക്കുന്ന ഒളിമ്പിക്‌സിന് വരെ സിക ഭീഷണിയുയർത്തുമോയെന്ന ഭയമാണിപ്പോൾ ഉയർന്ന് വന്നിരിക്കുന്നത്.

ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് കാർണിവൽ അതിന്റെ മൂർധന്യാവസ്ഥയിൽ എത്തുന്നത്. അന്ന് സാംബഡ്രോമിൽ സാംബ പരേഡുകൾ മത്സരാത്മകമായി അരങ്ങേറും. ഇതിന്റെ കൊറിയോഗ്രാഫിയും അസാധാരണമായ വസ്ത്രങ്ങളും പേര് കേട്ടതാണ്. ബ്രസീലിന്റെ മറ്റ് ഭാഗങ്ങളെ പോലെ റിയോ ഡി ജനീറോയും കടുത്ത സാമ്പത്തി മാന്ദ്യത്തിന്റെ പിടിയിൽ അമർന്നിട്ടുണ്ട്. ഇത് കാർണിവൽ വ്യവസായത്തിലേക്കും പടർന്നിട്ടുമുണ്ട് കാർണിവലിന് നഗരം നൽകുന്ന ഫണ്ടും പ്രൈവറ്റ് സ്‌പോൺസർ മാർ നൽകുന്ന ഫണ്ടും കുറഞ്ഞിരിക്കുന്നുവെന്നാണ് സാംബാഡ്രോമിൽ മത്സരിക്കുന്ന പ്രമുഖർ പറയുന്നത്. രാജ്യത്തെ കറൻസിയുടെ മൂല്യം കുറഞ്ഞിരിക്കുന്നു. ചൈനയിൽ നിന്നുള്ള കോസ്റ്റിയൂമുകളാണ് ഇന്ന് കാർണിവലിൽ കൂടുതലായി ഉപയോഗിക്കുന്നത്.





Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP