Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകത്തിലെ 100 ശതകോടീശ്വരന്മാരുടെ ഫോബ്‌സ് പട്ടികയിൽ നിന്നും കോടികളുടെ കടക്കെണിയിലേക്ക് പതനം!സാദ് ഗ്രൂപ്പ് ഉടമ മാൻ അൽ സാനിയ തന്റെ സർവ്വ സ്വത്തുക്കളും ലേലം ചെയ്യാനുള്ള ശ്രമത്തിൽ; കഴിഞ്ഞ മാർച്ചിൽ 900 വാഹനങ്ങൾ ലേലം ചെയ്തതിന് പിന്നാലെ കടം തീർക്കാൻ 200 കോടി റിയാൽ മൂല്യം വരുന്ന കമ്പനി സ്വത്തുക്കൾ ലേലം ചെയ്യാൻ നീക്കം

ലോകത്തിലെ 100 ശതകോടീശ്വരന്മാരുടെ ഫോബ്‌സ് പട്ടികയിൽ നിന്നും കോടികളുടെ കടക്കെണിയിലേക്ക് പതനം!സാദ് ഗ്രൂപ്പ് ഉടമ മാൻ അൽ സാനിയ തന്റെ സർവ്വ സ്വത്തുക്കളും ലേലം ചെയ്യാനുള്ള ശ്രമത്തിൽ; കഴിഞ്ഞ മാർച്ചിൽ 900 വാഹനങ്ങൾ ലേലം ചെയ്തതിന് പിന്നാലെ കടം തീർക്കാൻ 200 കോടി റിയാൽ മൂല്യം വരുന്ന കമ്പനി സ്വത്തുക്കൾ ലേലം ചെയ്യാൻ നീക്കം

മറുനാടൻ ഡെസ്‌ക്‌

റിയാദ്: ലോകത്തിലെ പ്രമുഖരായ 100 ശതകോടീശ്വരന്മാരുടെ പട്ടികയിൽ നിന്നും കടക്കെണിയുടെ പതനത്തിലേക്ക് വീണ വ്യവസായിയുടെ കഥയാണ് ഇപ്പോൾ റിയാദിൽ നിന്നും കേൾക്കുന്നത്. തന്റെ കടങ്ങൾ വീട്ടാനായി ഇദ്ദേഹം തന്റെ സർവ്വ സ്വത്തുക്കളും ലേലം ചെയ്യാൻ ഒരുങ്ങുകയാണ്. സാദ് ഗ്രൂപ്പ് ഉടമയായ മാൻ അൽ സാനിയാണ് അടുത്ത മാസം മുതൽ തന്റെ സ്വത്തുക്കൾ ലേലം ചെയ്യാൻ തയ്യാറെടുക്കുന്നത്. ഇയാൾ കമ്പനി ആവശ്യത്തിനും മറ്റുമായി കോടിക്കണക്കിന് റിയാൽ കടമെടുത്തിരുന്നു. ബിസിനസിൽ ഉണ്ടായ ഇടിവ് മൂലം പണം തിരിച്ചടയ്ക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് നടപടി.

ഫോബ്‌സ് മാഗസിനിന്റെ 2007ലെ കോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ 100 പേർക്കുള്ളിൽ മാൻ അൽ സാനി ഇടം പിടിച്ചിരുന്നു. 2007 ൽ മാൻ അൽ സാനി ഫോബ്സ് മാഗസിന്റെ കോടീശ്വരന്മാരുടെ ആദ്യ 100 പേരുടെ പട്ടികയിൽ സ്ഥാനം പിടിച്ചിരുന്നു. എന്നാൽ 2009 മുതൽ ഇയാളുടെ കമ്പനി കടക്കെണിയിലായി. കഴിഞ്ഞവർഷം കടം തിരികെ അടയ്ക്കാതിരുന്നതിനെ തുടർന്ന് മാൻ അൽ സാനിയെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒമ്പത് വർഷമായി സാദ് ഗ്രൂപ്പിൽ നിന്ന് തിരികെ ലഭിക്കാനുള്ള പണത്തിനായി കടം നൽകിയവർ കേസ് നടത്തുകയായിരുന്നു.

തുടർന്ന് കഴിഞ്ഞ വർഷം സാദ് ഗ്രൂപ്പിന്റെ കടങ്ങൾ തീർക്കാർ ആസ്തികൾ ലേലം ചെയത് വിൽക്കാൻ ട്രിബ്യൂണൽ ഉത്തരവിട്ടു. ഇതിനായി കൺസോർഷ്യത്തിനെയും ചുമതലപ്പെടുത്തി. കോബാർ, ദമാം എന്നിവിടങ്ങളിലുള്ള വാണിജ്യ ഭൂമി, ഫാം, പാർപ്പിടസമുച്ചയങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ലേലം ചെയ്യുന്നത്. അഞ്ചുമാസത്തിനുള്ളിൽ ലേലം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ ലേല നടപടികൾ നടക്കും.

200 കോടി റിയാൽ മൂല്യംവരുന്ന ആസ്തികളാണ് ലേലം ചെയ്യുക. കഴിഞ്ഞ മാർച്ചിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 900 വാഹനങ്ങൾ ലേലം ചെയ്ത് കിട്ടിയ പണം കടം തീർക്കാനായി വിനിയോഗിച്ചിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ലേലത്തിൽ നിന്ന് ലഭിക്കുന്ന തുക ബാങ്കുകളുൾപ്പെടെ 34 പേർക്കായാണ് വീതിച്ചു നൽകുക. ലേലം പൂർത്തിയായി കടം മുഴുവൻ അടച്ചുതീരുന്ന മുറയ്ക്ക് മാൻ അൽ സാനിയെ മോചിപ്പിച്ചേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP