Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ബെർമിങ്ഹാമിലെയും മാഞ്ചസ്റ്ററിലെയും മൊത്തം ജനസംഖ്യയേക്കാൾ കൂടുതൽ കിഴക്കൻ യൂറോപ്യൻസ് യുകയെിലെത്തി; യൂണിയൻ വിടണമെന്ന വാദത്തിന് മൂർച്ച കൂട്ടി പുതിയ റിപ്പോർട്ട്

കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ബെർമിങ്ഹാമിലെയും മാഞ്ചസ്റ്ററിലെയും മൊത്തം ജനസംഖ്യയേക്കാൾ കൂടുതൽ കിഴക്കൻ യൂറോപ്യൻസ് യുകയെിലെത്തി; യൂണിയൻ വിടണമെന്ന വാദത്തിന് മൂർച്ച കൂട്ടി പുതിയ റിപ്പോർട്ട്

റ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് കുടിയേറുന്നവർ അനുദിനം വർധിച്ച് വരുകയാണെന്നാണ് പുതിയ കണക്കുകൾ ഒന്നു കൂടി അടിവരയിട്ടിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ മാത്രം കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും 1.6 മില്യൺ കുടിയേറ്റക്കാർ ബ്രിട്ടനിലെത്തിയെന്നാണ് യുകെസ്റ്റാറ്റിക്‌സ് അഥോറിറ്റി വെളിപ്പെടുത്തിയിരിക്കുന്നത്. 2006നും 2014നും ഇടയിലുള്ള കാലത്തെ മാത്രം കണക്കാണിത്.

ബെർമിങ്ഹാമിലെയും മാഞ്ചസ്റ്ററിലെയും മൊത്തം ജനസംഖ്യയേക്കാൾ കൂടുതലാണിത്. ഇതോടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്ന വാദത്തിന് വീണ്ടും മൂർച്ച കൂട്ടിയിരിക്കുകയാണ് ഈ റിപ്പോർട്ട്. യൂറോപ്യൻ യൂണിയൻ നിയമപ്രകാരമുള്ള സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം ഉപയോഗപ്പെടുത്തി കഴിഞ്ഞ ഒമ്പത് വർഷങ്ങൾക്കിടെ ദിവസേന ശരാശരി 500 പേരെങ്കിലും ബ്രിട്ടനിലേക്ക് കടക്കാനുള്ള ഉദ്യമത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ കുടിയേറ്റം പരിധി വിട്ടതിന്റെ ഫലമായി ബ്രിട്ടനിലെ സ്‌കൂളുകൾ, ഹോസ്പിറ്റലുകൾ, മറ്റ് അടിസ്ഥാന കാര്യങ്ങൾ എന്നിവയ്ക്ക് മുകളിൽ കടുത്ത സമ്മർദം വർധിപ്പിക്കുകയും ചെയ്തു.

ഇതിന് പുറമെ കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടനിലേക്കുള്ള കുടിയേറ്റം റെക്കോർഡ് നിലവാരത്തിലുമെത്തിച്ചേർന്നിരിക്കുകയാണ്. ഇതിലൂടെ മൊത്തം യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാരുടെ എണ്ണം ഇതിന് മുമ്പില്ലാത്ത വിധം ഉയരത്തിലെത്തിയിരിക്കുകയുമാണ്. ഇനി ഭാവിയിലെങ്കിലും ബ്രിട്ടന് അതിന്റെ അതിർത്തികൾ അനുയോജ്യമായ വിധത്തിൽ നിയന്ത്രിക്കണമെന്നുണ്ടെങ്കിൽ യൂറോപ്യൻ യൂണിയൻ വിട്ടേ മതിയാകൂ എന്നാണ് പുതിയ കണക്കുകളിലൂടെ ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നതെന്നാണ് യൂണിയൻ വിടുന്നതിനെ പിന്തുണയ്ക്കുന്ന കാംപയിനർമാർ വാദിക്കുന്നത്. സ്വതന്ത്ര സഞ്ചാരത്തിനുള്ള അവകാശം ദുരുപയോഗം ചെയ്ത് നിരവധി ക്രിമിനലുകളും തീവ്രാദികളും ബ്രിട്ടനിലെത്തുന്നുണ്ടെന്ന് ജസ്റ്റിസ് മിനിസ്റ്ററായ ഡോമിനിക് റാബ് ഇന്നലെ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കുടിയേറ്റത്തെക്കുറിച്ചുള്ള പുതിയ കണക്കുകളും പുറത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

തീവ്രവാദ ബന്ധമുള്ളവരെ പോലും ബ്രിട്ടനിലേക്ക് കടക്കുന്നതിൽ നിന്ന് തടയാൻ നിലവിൽ രാജ്യത്തിന് സാധിക്കുന്നില്ലെന്നും യൂണിയനിൽ നിലവിലുള്ള സ്വന്ത്രമായി സഞ്ചരിക്കാനുള്ള അവകാശത്തിന് വഴങ്ങി അത്തരക്കാരെയും അകത്തേക്ക് പ്രവേശിപ്പിക്കാൻ ബ്രിട്ടൻ ഇപ്പോൾ നിർബന്ധിതമാവുകയാണെന്നുമാണ് റാബ് വെളിപ്പെടുത്തിയിരുന്നത്.

യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരുന്നതിനെ കടുത്ത രീതിയിൽ എതിർക്കുന്ന ടോറി എംപിയായ ആനി മെയ്‌നിന്റെ അഭ്യർത്ഥനയെ തുടർന്നാണ് സ്റ്റാറ്റിറ്റിക്‌സ് അഥോറിറ്റി കുടിയേറ്റം സംബന്ധിച്ച പുതിയ കണക്കുകൾ ശേഖരിച്ചിരിക്കുന്നത്. 2014ൽ മാത്രം 287,000 യൂറോപ്യന്മാരാണ് ബ്രിട്ടനിലെത്തിയിരിക്കുന്നത്. ഇവരിൽ മിക്കവരും കിഴക്കൻ യൂറോപ്യൻകാരുമാണ്. ഐക്യരാഷ്ട്രസംഘടന ശേഖരിച്ച പ്രത്യേക കണക്കുകൾ പ്രകാരം 2.9 മില്യൺ യൂറോപ്യൻ യൂണിയൻ രാജ്യക്കാർ ബ്രിട്ടനിൽ ജീവിക്കുന്നുണ്ട്. എന്നാൽ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ജീവിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം 1.2 മില്യൺ മാത്രമാണ്. ഈ രാജ്യത്ത് നിലനിർത്താൻ സാധിക്കുന്നതിലും വളരെ അധികമാണ് കുടിയേറ്റം എത്തിച്ചേർന്നിരിക്കുന്നതെന്നാണ് എംപ്ലോയ്‌മെന്റ് മിനിസ്റ്ററായ പ്രീതി പട്ടേൽ അഭിപ്രായപ്പെട്ടിരിക്കുന്നത്. പരിധി വിട്ട കുടിയേറ്റം മൂലം ഇവിടുത്തെ സ്‌കൂളുകൾ, എൻഎച്ച്എസ് തുടങ്ങിയവയെല്ലാം കടുത്ത സമ്മർദത്തിലായെന്നും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വർധിച്ച കുടിയേറ്റക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ശേഷി രാജ്യത്തിനില്ലെന്നും അവർ പറയുന്നു.യൂറോപ്യൻയൂണിയനിൽ യുകെ തുടരുന്നിടത്തോളം കാലം ഇത്തരം കുടിയേറ്റത്തെ നിയന്ത്രിക്കാൻ അധികാരമുണ്ടാവില്ലെന്നും അതിനാൽ യൂണിയൻ വിടണമെന്നുമാണ് പട്ടേൽ ആവശ്യപ്പെട്ടിരിക്കുന്നത്.

യൂണിയൻ വിടണമെന്ന് വാദിക്കുന്ന വോട്ട് ലീവ് ഗ്രൂപ്പ് ഈ ആഴ്ച ആദ്യം ഒരു ഫയൽ പുറത്തിറക്കിയിരുന്നു. ഏറ്റവും അപകടകാരികളായ 50 യൂറോപ്യൻ ക്രിമിനലുകൾ യുകെയിലേക്ക് സ്വതന്ത്രമായി കടന്നു കയറിയിട്ടുണ്ടെന്നാണിത് മുന്നറിയിപ്പേകുന്നത്. ഇവരുടെ രാജ്യങ്ങളിൽ വിവിധ കുറ്റങ്ങൾ ഇവർക്ക് മേൽ ചുമത്തിയിട്ടുണ്ടെങ്കിലും യാതൊരു വിധത്തിലുള്ള തടസങ്ങളുമില്ലാതെ ഇവർ യുകെയിലെത്തുകയായിരുന്നുവെന്നും പ്രസ്തു രേഖ ചൂണ്ടിക്കാട്ടുന്നു. ഇവരിൽ 45 പേരും കടുത്ത കുറ്റകൃത്യങ്ങൾ ചെയ്തവരാണെന്നും വ്യക്തമായിട്ടുണ്ട്. 14കൊലപാതകങ്ങൾക്കും നിരവധി ലൈംഗിക കുറ്റങ്ങൾക്കും ഇവർ ഉത്തരവാദികളാണ്. ഇതിൽ ആർനിസ് സൽകാൻസ് എന്ന ലാത്വിയനും ഉൾപ്പെടുന്നു. യുകെയിലേക്ക് കടക്കുന്നത് മുമ്പ് ഭാര്യയെ കൊന്നയാളാണിയാൾ. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും ഇവിടെയെത്തിയവരുടെ മൊത്തം കണക്കുകൾ പ്രസിദ്ധീകരിക്കാനുള്ള സമ്മർദം മന്ത്രിമാർക്ക് മുകളിൽ വർധിച്ച് വരുകയാണ്. ഇവരുടെ മൊത്തം എണ്ണം ഇപ്പോഴും കണക്കാക്കാൻ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്‌സിന് സാധിച്ചിട്ടില്ലെന്നും നിരവധി എംപിമാർ വെളിപ്പെടുത്തുന്നു. ഇതു സംബന്ധിച്ച രണ്ട് പ്രധാനപ്പെട്ട കണക്കുകൾ തീർത്തും വ്യത്യസ്തമാണെന്ന് കാണാം. യുകെ സ്റ്റാറ്റിറ്റിക്‌സ് അഥോറിറ്റിയുടെഗവേഷണത്തെ അടിസ്ഥാനമാക്കി പുറത്ത് വിട്ടിരിക്കുന്ന ഒഎൻസ് കണക്കുകൾ പ്രകാരം 2010 ജൂൺ മുതൽ യൂറോപ്യൻ യൂണിയനിൽ നിന്നും 904,000 പേർ എത്തിയിട്ടുണ്ട്. എന്നാൽ അതേ സമയം ഒഫീഷ്യലുകൾ യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാർക്കായി 2.2 മില്യൺ നാഷണൽ ഇൻഷുറൻസ് നമ്പറുകളാണ് ഇഷ്യൂ ചെയ്തിരുന്നത്.

കുടിയേറ്റക്കാർ ഓരോരുത്തരെയും കുറിച്ച് വ്യക്തമാവണമെങ്കിൽ സർക്കാർ നിലവിൽ ആക്ടീവായ നാഷണൽ ഇൻഷുറൻസ് നമ്പറുകളുടെ കണക്ക് പുറത്തിറക്കാൻ സർക്കാർ തയ്യാറാവണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇതിലൂടെയാണ് കുടിയേറ്റക്കാർ നികുതിയടയ്ക്കുന്നതും ബെനഫിറ്റുകൾ സ്വീകരിക്കുന്നതും. ആദ്യകാലത്തെ ഇവിടുത്തെ ബെനഫിറ്റ് സമ്പ്രദായമാണ് കുടിയേറ്റക്കാരെ ആകർഷിച്ചിരുന്നതെന്നും അതിനാലാണ് ബെനഫിറ്റിന് നിയന്ത്രണമേർപ്പെടുത്തി കുടിയേറ്റം നിയന്ത്രിക്കാൻ ശ്രമിക്കുന്നതെന്നുമാണ് ഹോം ഓഫീസ് പ്രതികരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP