Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹോളിവുഡ് നടി റെജീന കിങ്ങിന്റെ മകൻ മരിച്ചനിലയിൽ; 26ാം പിറന്നാൾ ദിനത്തിൽ ഇയാൻ അലക്സാണ്ടർ ജൂനിയർ ആത്മഹത്യ ചെയ്തു

ഹോളിവുഡ് നടി റെജീന കിങ്ങിന്റെ മകൻ മരിച്ചനിലയിൽ; 26ാം പിറന്നാൾ ദിനത്തിൽ ഇയാൻ അലക്സാണ്ടർ ജൂനിയർ ആത്മഹത്യ ചെയ്തു

മറുനാടൻ ഡെസ്‌ക്‌

ലോസ് ആഞ്ജലീസ്: പ്രശസ്ത ഹോളിവുഡ് നടിയും സംവിധായികയുമായ റെജീന കിങ്ങിന്റെ മകൻ ഇയാൻ അലക്സാണ്ടർ ജൂനിയർ മരിച്ചനിലയിൽ. ആത്മഹത്യയാണ് മരണകാരണമെന്ന് നടിയുടെ വക്താവ് അറിയിച്ചു. മറ്റു വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. 26-ാം പിറന്നാൾ ദിനത്തിലാണ് ഇയാൻ ആത്മഹത്യ ചെയ്തത്. റെജീന കിങ്ങിന്റെ ഏക മകനാണ്.

എന്റെ കുടുംബം ഇയാന്റെ മരണത്തിന്റെ ഞെട്ടലിലാണ്. മറ്റുള്ളവരുടെ സന്തോഷത്തെ കരുതി ജീവിക്കുന്ന പ്രകാശമായിരുന്നു അവൻ. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം- റെജീന കിങ്ങ് വ്യക്തമാക്കി.

ഇയാൻ അലക്സാണ്ടർ സീനിയറിൽ റെജീനയ്ക്ക് ജനിച്ച മകനാണ് ഇയാൻ അലക്സാണ്ടർ ജൂനിയർ. 1997 ലായിരുന്നു ഇവരുടെ വിവാഹം. 2007 ൽ ഇവർ വിവാഹമോചിതരായി. റെജീനയുടെ സംരക്ഷണത്തിലാണ് മകൻ വളർന്നത്.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP