Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് പകർച്ചയ്ക്ക് വംശീയവും മതപരവുമായ പരിവേഷം ചാർത്തിക്കൊടുക്കരുത്; വൈറസ് പകരുന്നത് ആരുടെയും പിഴവു കൊണ്ടല്ലെന്നും വിശദീകരണം; ലോകാരോ​ഗ്യ സംഘടനയുടെ ഇടപെടൽ ഇന്ത്യയിലെ വൈറസ് വ്യാപനത്തിൽ മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ പ്രചാരണം ശക്തമാകുന്നതിനിടെ

കോവിഡ് പകർച്ചയ്ക്ക് വംശീയവും മതപരവുമായ പരിവേഷം ചാർത്തിക്കൊടുക്കരുത്; വൈറസ് പകരുന്നത് ആരുടെയും പിഴവു കൊണ്ടല്ലെന്നും വിശദീകരണം; ലോകാരോ​ഗ്യ സംഘടനയുടെ ഇടപെടൽ ഇന്ത്യയിലെ വൈറസ് വ്യാപനത്തിൽ മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ പ്രചാരണം ശക്തമാകുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ജനീവ: കൊവിഡ്19ന്റെ വ്യാപനത്തിന്റെ ഉത്തരവാദിത്തം ഏതെങ്കിലും മതത്തിന്റെ മേൽ ചാർത്താനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ലോകാരോ​ഗ്യ സംഘടന. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് ഇക്കാര്യത്തിൽ ജാ​ഗ്രത പുലർത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇന്ത്യയിലെ കൊറോണ വ്യാപനത്തിന് കാരണം തബ് ലീ​ഗ് ജമാ അത്ത് സമ്മേളനമാണെന്ന നിലയിൽ വിദ്വേഷ പ്രചാരണം സജീവമാകുന്ന സാഹചര്യത്തിലാണ് ലോകാരോ​ഗ്യ സംഘടനയുടെ ഇടപെടൽ. കോവിഡ്-19 പകരുന്നത് ആരുടെയും പിഴവു കൊണ്ടല്ലെന്ന് ലോകാരോഗ്യ സംഘടന എമർജൻസി പ്രോഗ്രാം ഡയറക്ടർ മൈക്ക് റിയാൻ ചൂണ്ടിക്കാട്ടി. വംശീയമായോ മതപരമായോ ഉള്ള വേഷം കോവിഡ് പകർച്ചയ്ക്ക് ചാർത്തിക്കൊടുക്കരുതെന്നും ഇന്ത്യയിൽ നടക്കുന്ന വിദ്വേഷ പ്രചാരണത്തെ സംബന്ധിച്ച് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഈ പ്രതികരണം. സർക്കാർ നേരിട്ട് വിദ്വേഷ പ്രചാരണത്തിലേർപ്പെടുന്നത് വ്യാപകമായ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഏപ്രിൽ 1 മുതൽ ആഭ്യന്തര മന്ത്രാലയത്തിലടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ വിദ്വേഷ പ്രസ്താവനകൾ നടത്തുകയുണ്ടായി. ഇതിനെ എതിർത്ത് കേന്ദ്ര സർക്കാരിലെ മന്ത്രിമാരോ, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോ രംഗത്തു വന്നില്ല.

തബ് ലീ​ഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി തന്നെയാണ് ആവശ്യപ്പെട്ടത്. ഈ സമ്മേളനം നടന്നിരുന്നില്ലെങ്കിൽ വൈറസ് വ്യാപനം വളരെ കുറവാകുമായിരുന്നെന്ന് ജോയിന്റ് സെക്രട്ടറി ലാൽ അഗർവാൾ ഏപ്രിൽ 5ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. നിലവിൽ 4.1 ദിവസങ്ങൾക്കുള്ളിൽ രോഗവ്യാപനം ഇരട്ടിയാകുന്നത് തബ് ലീ​ഗ് സമ്മേളനം നടന്നിരുന്നില്ലെങ്കിൽ 7.14 ദിവസമായി മാറുമായിരുന്നെന്നും അദ്ദേഹം അവകാശപ്പെടുകയുണ്ടായി.

ഏപ്രിൽ 4നും ലാൽ അഗർവാൾ ഇതേ പ്രസ്താവന നടത്തുകയുണ്ടായി. ഇതിനു മുമ്പൊരു വാർത്താ സമ്മേളനത്തിൽ ജവാന്മാർക്ക് കൊവിഡ് പകർന്നതു സംബന്ധിച്ച ചോദ്യത്തിന് എല്ലാ കേസുകളെയും സർക്കാർ ഒരേ കണ്ണോടെയാണ് കാണുന്നതെന്നായിരുന്നു പ്രതികരണം. ആരുടെയെങ്കിലും മേൽ ഇതിന്റെ ഉത്തരവാദിത്വം ചാർത്താൻ സർക്കാർ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തബ് ലീ​ഗിന്റെ കാര്യം വന്നപ്പോൾ ഈ നിലപാട് മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP