Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരുമിച്ച് പരിശീലിച്ച ബാസ്‌ക്കറ്റ് ബോൾ താരത്തിനും കൊറോണ; റയൽ മാഡ്രിഡിന് ക്വാറന്റൈൻ

ഒരുമിച്ച് പരിശീലിച്ച ബാസ്‌ക്കറ്റ് ബോൾ താരത്തിനും കൊറോണ; റയൽ മാഡ്രിഡിന് ക്വാറന്റൈൻ

സ്വന്തം ലേഖകൻ

മഡ്രിഡ്: ഒരുമിച്ച് പരിശീലിച്ച ബാസ്‌ക്കറ്റ് ബോൾ താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡും താരങ്ങളെയൊന്നാകെ ക്വാറന്റീനിലേക്കു മാറ്റി. കൊറോണ ബാധ സ്ഥിരീകരിച്ച റയൽ മഡ്രിഡിന്റെ ബാസ്‌കറ്റ് ബോൾ താരവുമായി സമ്പർക്കം പുലർത്തിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഫുട്‌ബോൾ താരങ്ങളെ ഒന്നാകെ ക്വാറന്റീനിലേക്കു മാറ്റിയത്.

റയലിന്റെ ബാസ്‌കറ്റ് ബോൾ താരങ്ങൾ ഫുട്‌ബോൾ താരങ്ങൾക്കൊപ്പം ഒരുമിച്ചു പരിശീലിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ബാസ്‌ക്കറ്റ് പോൾ താരത്തിന് കൊറോണ പിടിപെട്ടതിന് പിന്നാലെ ഫുട്‌ബോൾ താരങ്ങളെയും ഐസലേഷനിലേക്കു മാറ്റിയത്. ഇതോടെ, കൊറോണ ഭീഷണി കണക്കിലെടുത്ത് ലാലിഗ മത്സരങ്ങൾ ഉൾപ്പെടെ സ്‌പെയിനിൽ എല്ലാ ഫുട്‌ബോൾ മത്സരങ്ങളും രണ്ടാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ സ്പാനിഷ് ഫുട്‌ബോൾ അധികൃതർ തീരുമാനിച്ചു.

ചാംപ്യൻസ് ലീഗിന്റെ രണ്ടാം പാദത്തിൽ റയൽ മഡ്രിഡ് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനിരിക്കെയാണ് താരങ്ങളെ ക്വാറന്റീനിലേക്കു മാറ്റിയത്. അതിനു മുൻപ് വെള്ളിയാഴ്ച ലാലിഗയിൽ ഐബറുമായും റയലിനു മത്സരമുണ്ടായിരുന്നു. റയലിന്റെ ഉടമസ്ഥതയിലുള്ള സ്പോർട്സ് സിറ്റിയും അനിശ്ചിത കാലത്തേക്കു പൂട്ടി. വൈറസ് ബാധ ഏറ്റവുമധികം ബാധിച്ചിരിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇറ്റലിയിൽ ഒന്നാം ഡിവിഷൻ ഫുട്‌ബോൾ ലീഗായ സെരി എ ഉൾപ്പെടെ എല്ലാ കായിക മത്സരങ്ങളും ഏപ്രിൽ മൂന്നുവരെ നിർത്തിവച്ചു. സെരി എയിലെ ഒന്നാം സ്ഥാനക്കാരായ യുവെന്റസിന്റെ താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. യുവ താരങ്ങളെ പൂർണമായും രണ്ട് ആഴ്ചത്തേക്ക് ക്വാറന്റീനിലേക്കു മാറ്റി.

ഫോർമുല വണ്ണിലും കൊറോണ
അതിനിടെ ടീമംഗത്തിന് കോവിഡ് 19 സ്ഥീരീകരിച്ചതിനെ തുടർന്ന് മക്ലാരൻ റേസിങ് ഈ വർഷത്തെ ഫോർമുല വൺ ഓസ്ട്രലിയൻ ഗ്രാൻപ്രിയിൽനിന്ന് പിന്മാറി. വൈറസ് ബാധയേറ്റ താരത്തെ ഐസൊലേഷനിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP