Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റയൽ മാഡ്രിഡ് താരം മാരിയാനോ ഡയസിന് കോവിഡ്; പൂർണ ആരോഗ്യവാനെന്നും വീട്ടിൽ ഐസൊലേഷനിലാണ് താരമെന്നും ക്ലബ്ബ്

റയൽ മാഡ്രിഡ് താരം മാരിയാനോ ഡയസിന് കോവിഡ്; പൂർണ ആരോഗ്യവാനെന്നും വീട്ടിൽ ഐസൊലേഷനിലാണ് താരമെന്നും ക്ലബ്ബ്

മറുനാടൻ ഡെസ്‌ക്‌

മാഡ്രിഡ്: റയൽ മാഡ്രിഡ് സ്ട്രൈക്കർ മാരിയാനോ ഡയസിന് കോവിഡ്. തിങ്കളാഴ്ച താരങ്ങൾക്കായി റയൽ കോവിഡ്-19 പരിശോധന നടത്തിയിരുന്നു. ചൊവ്വാഴ്ച ഫലം ലഭിച്ചപ്പോഴാണ് താരം കോവിഡ് പോസ്റ്റീവാണെന്ന് വെളിപ്പെട്ടതെന്ന് ക്ലബ്ബ് പ്രസ്താവനയിൽ വ്യക്തമാക്കി.

അടുത്തയാഴ്ച മാഞ്ചെസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുമ്പാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മത്സരത്തിൽ ഡയസ് പങ്കെടുക്കാൻ സാധ്യതയില്ല. ഡയസ് പൂർണ ആരോഗ്യവാനാണെന്നും വീട്ടിൽ സെൽഫ് ഐസൊലേഷനിലാണ് താരമെന്നും ക്ലബ്ബ് അറിയിച്ചു. ആദ്യ പാദത്തിൽ സിറ്റിയോട് സ്വന്തം മൈതാനത്ത് 2-1ന്റെ തോൽവി വഴങ്ങിയ റയലിന് ഓഗസ്റ്റ് എട്ടിന് എത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം നിർണായകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP