Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അപൂർവ്വയിനം തിമിംഗലത്തെ അബുദാബിയിൽ കണ്ടെത്തി

അപൂർവ്വയിനം തിമിംഗലത്തെ അബുദാബിയിൽ കണ്ടെത്തി

ന്യൂസ് ഡെസ്‌ക്‌

അബുദാബി: അപൂർവ്വയിനം തിമിംഗലത്തെ അബുദാബിയിൽ കണ്ടെത്തിയെന്ന് അധികൃതർ. സമുദ്ര സർവേകളിലൂടെയാണ് 12 മീറ്ററിലധികം നീളമുള്ള അപൂർവ്വയിനം ബ്രൈയിഡ് തിമിംഗലത്തെ കണ്ടെത്തിയതെന്ന് പരിസ്ഥിതി ഏജൻസി-അബുദാബി അറിയിച്ചു.

ബലീൻ തിമിംഗല സ്പീഷിസിൽപ്പെട്ടതാണ് ബ്രൈയിഡ് തിമിംഗലങ്ങൾ. സാധാരണയായി 12 മുതൽ 16 മീറ്റർ വരെയാണ് ഇവയുടെ നീളം. 12 മുതൽ 22 ടൺ വരെ ഭാരമുണ്ടാകും.

അബുദാബിയിൽ തിമിംഗലത്തെ കണ്ടെത്തിയത് എമിറേറ്റിലെ വെള്ളത്തിന്റെ ഉയർന്ന ഗുണനിലവാരമാണ് സൂചിപ്പിക്കുന്നതെന്ന് പരിസ്ഥിതി ഏജൻസി പറഞ്ഞു.

കടലിൽ ഇത്തരം തിമിംഗലങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവയിൽ നിന്ന് സുരക്ഷിത അകലം പാലിക്കണമെന്ന് ഏജൻസി അഭ്യർത്ഥിച്ചു. ഏതെങ്കിലും അപൂർവ്വയിനത്തിൽപ്പെട്ടതോ അസാധാരണമോ ആയ ജീവികളെ കണ്ടാൽ അബുദാബി സർക്കാർ കോൺടാക്ട് സെന്ററിന്റെ 800555 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP