Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പെരുന്നാൾ പ്രമാണിച്ച് ദുബായിലെ സ്‌കൂളുകൾക്കുള്ള അവധി പ്രഖ്യാപിച്ചു; ജൂൺ രണ്ട് മുതൽ ആറ് വരെ അവധിയെന്ന് കെഎച്ച്ഡിഎയുടെ ട്വീറ്റ്; വാരാന്ത്യം കൂടി കഴിഞ്ഞ് ഒൻപതിന് ക്ലാസുകൾ ആരംഭിക്കുമെന്നും അറിയിപ്പ്; ദുബായ് ഭരണധികാരിയുടെ മക്കളുടെ വിവാഹം ആഘോഷമാക്കാനൊരുങ്ങി അറബ് നാട്

പെരുന്നാൾ പ്രമാണിച്ച് ദുബായിലെ സ്‌കൂളുകൾക്കുള്ള അവധി പ്രഖ്യാപിച്ചു; ജൂൺ രണ്ട് മുതൽ ആറ് വരെ അവധിയെന്ന് കെഎച്ച്ഡിഎയുടെ ട്വീറ്റ്; വാരാന്ത്യം കൂടി കഴിഞ്ഞ് ഒൻപതിന് ക്ലാസുകൾ ആരംഭിക്കുമെന്നും അറിയിപ്പ്; ദുബായ് ഭരണധികാരിയുടെ മക്കളുടെ വിവാഹം ആഘോഷമാക്കാനൊരുങ്ങി അറബ് നാട്

മറുനാടൻ ഡെസ്‌ക്‌

ദുബായ്: പെരുന്നാൾ പ്രമാണിച്ച് ദുബായിലെ സ്‌കൂളുകൾക്കുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ജൂൺ രണ്ട് ഞായറാഴ്‌ച്ച മുതൽ ആറാം തീയതി വരെയാണ് അവധി. നോളഡ്ജ് ആൻഡ് ഹ്യൂമൻ ഡവലപ്പ്‌മെന്റ് അഥോറിറ്റി ട്വിറ്ററിലൂടെയാണ് അവധി വിവരം അറിയിച്ചത്. വാരാന്ത്യം കൂടി കഴിഞ്ഞ് ജൂൺ ഒൻപതിനാണ് പിന്നീട് സ്‌കൂളുകൾ തുറക്കുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മൂന്ന് പുത്രന്മാരുടെ വിവാഹ ചടങ്ങുകൾ ചെറിയ പെരുന്നാൾ അവധിക്കാലത്ത് നടക്കും. നേരത്തെ മെയ്‌ 15ന് സ്വകാര്യ ചടങ്ങിൽ വെച്ച് ഇസ്ലാമിക രീതിയിലുള്ള വിവാഹ ചടങ്ങുകളും വിവാഹ കരാറിൽ ഒപ്പുവെയ്ക്കലും നടന്നിരുന്നു.

ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ അധ്യക്ഷനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (36) ശൈഖ ശൈഖ ബിൻത് സഈദ് ബിൻ ഥാനി അൽ മക്തൂമിനെയാണ് ജീവിത സഖിയാക്കിയത്. ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദും (35), ശൈഖ മറിയം ബിൻത് ബുട്ടി അൽ മക്തൂമും വിവാഹിതരായി.

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നോളജ് ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ മുഹമ്മദും (32), ശൈഖ മിദ്‌യ ബിൻത് ദൽമൂജ് അൽ മക്തൂമുമാണ് വിവാഹിതരായത്. ജൂൺ ആറിന് നടക്കാനിരിക്കുന്ന ചടങ്ങിന്റെ ക്ഷണക്കത്ത് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പേരിലുള്ള കത്തിൽ ജൂൺ ആറിന് വൈകുന്നേരം നാല് മണിക്ക് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് വിവാഹാഘോഷങ്ങൾ നടക്കുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP