Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യോഗ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ രാംദേവ് ഞെട്ടി; വലിയ ശബ്ദത്തോടെ പന്തൽ നിലംപൊത്തി; തൊട്ടടുത്ത ബഹുനില കെട്ടിടം തകർന്നു വീണു; നേപ്പാളിലെ ഭൂകമ്പത്തിൽ യോഗാചാര്യൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

യോഗ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ രാംദേവ് ഞെട്ടി; വലിയ ശബ്ദത്തോടെ പന്തൽ നിലംപൊത്തി; തൊട്ടടുത്ത ബഹുനില കെട്ടിടം തകർന്നു വീണു; നേപ്പാളിലെ ഭൂകമ്പത്തിൽ യോഗാചാര്യൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡൽഹി: നേപ്പാളിലുണ്ടായ ഭൂചലനത്തിൽ നിന്ന് യോഗാചാര്യൻ ബാബാ രാംദേവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഭൂകമ്പത്തിന്റെ സമയത്ത് കാഠ്മണ്ഡുവിലുണ്ടായിരുന്ന യോഗ ഗുരു ബാബാ രാംദേവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്. അഞ്ച് ദിവസത്തെ യോഗ ക്യാംപിനായാണ് രാംദേവ് നേപ്പാളിലെത്തിയിരിക്കുന്നത്. ഒരു സെഷൻ കഴിഞ്ഞ് അദ്ദേഹം പന്തലിൽനിന്നു പുറത്തിറങ്ങിയ ഉടനാണ് ഭൂകമ്പമുണ്ടായതും പന്തൽ തകർന്നതും. അൽപ്പ സമയത്തിനകം തൊട്ടു മുന്നിൽ ഒരു കെട്ടിടവും തകർന്നുവീണു. താൻ കൂറ്റൻ കെട്ടിടങ്ങൾ തകർന്നടിയുന്നതിന് സാക്ഷ്യം വഹിച്ചതായി അദ്ദേഹം പറഞ്ഞു.

ബാബാ രാംദേവിനെ ഇന്ത്യയിലെത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ ഇടപെട്ടെങ്കിലും ദുരിത സമയത്ത് നേപ്പാൾ ജനതയോടൊപ്പമായിരിക്കാനാണ് താൽപര്യമെന്ന് രാംദേവ് പറഞ്ഞതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ അറിയിച്ചു. 250 ഇന്ത്യക്കാരെ ഇന്നുതന്നെ നേപ്പാളിൽ നിന്നുമൊഴിപ്പിക്കുമെന്നും സുഷമ പറഞ്ഞു. നേപ്പാളിലുള്ള ഇന്ത്യക്കാരോട് കഠ്മണ്ഡുവിൽ ഒഴിപ്പിക്കൽ ദൗത്യത്തിലേർപ്പെട്ടിരിക്കുന്ന എയർഫോഴ്‌സുമായി ബന്ധപ്പെടാനും സുഷമ ആവശ്യപ്പെട്ടു. നേപ്പാളിലെ രക്ഷാ പ്രവർത്തനങ്ങൾക്ക് ബാബാ രാംദേവിന്റെ സംഘടനയും നേതൃത്വം നൽകുന്നുണ്ട്.

ഭൂചലനം നേരിൽ കണ്ട രാംദേവ് ആദ്യം പകച്ചു പോയി. ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു ദുരന്തത്തിന് സാക്ഷിയാകുന്നത്. എന്നാൽ വളരെ പെട്ടെന്ന് കാര്യങ്ങൾ ബോധ്യമായി. എന്താണ് സംഭവിച്ചതെന്നും മനസ്സിലായി. ആയിരക്കണക്കിന് യോഗാ വിദ്യാർത്ഥികളെ രക്ഷാ പ്രവർത്തനത്തിനും നിയോഗിച്ചു. നേപ്പാളിന്റെ പുനരുദ്ധാരണത്തിന് എല്ലാ സഹായവും ഇന്ത്യ നൽകണമെന്നും രാംദേവ് ആവശ്യപ്പെട്ടു. എല്ലാ സഹായവും ഉറപ്പാക്കുമെന്ന് നേപ്പാൾ സർക്കാരിന് വാഗ്ദാനം നൽകുകയും ചെയ്തു.

പദഞ്ജലി യോഗാ സംഘടനയുടെ ക്ലാസുകൾക്ക് നേതൃത്വം നൽകാനാണ് രാംദേവ് നേപ്പാളിലെത്തിയത്. രാവിലത്തെ ക്യാമ്പിന് ശേഷം മറ്റൊരു സ്ഥലത്തേക്ക് പോയി. അവിടെ യോഗാക്ലാസ് കഴിഞ്ഞ ശേഷമാണ് ദുരന്തമെത്തിയത്. യോഗാഭ്യാസത്തിന് ശേഷം ബാബാ രാംദേവ് പന്തൽ വിട്ടു. ഉടനെ അത് വലിയ ശബ്ദത്തോടെ തകർന്ന് വീണു. രാംദേവിന്റെ കൺമുന്നിൽ മറ്റൊരു കെട്ടിടവും തകർന്നടിഞ്ഞുഅദ്ദേഹത്തിന്റെ അനുയായികൾ വിശദീകരിച്ചത് ഇങ്ങനെയാണ്. ഇതേ തുടർന്ന് പദഞ്ജലി ആയുർവേദ കോളേജിന്റെ ചടങ്ങുകളടക്കം ബാബാ രാംദേവ് മാറ്റി വച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP