Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെയ്‌നയ്ക്കും കൊറോണ; രണ്ടാഴ്ചയോളം നീണ്ടുനിന്ന ഗുരുതരമായ രോഗപീഡകൾക്കൊടുവിൽ സാധാരണ ജീവിതത്തിലേക്കു മടങ്ങി തുടങ്ങി; 25 മിനറ്റ് ശ്വാസം പോലും കിട്ടാതെ മരണത്തോട് മല്ലടിച്ച ആ നിമിഷത്തെ കുറിച്ച് വ്യക്തമാക്കി താരം

റെയ്‌നയ്ക്കും കൊറോണ; രണ്ടാഴ്ചയോളം നീണ്ടുനിന്ന ഗുരുതരമായ രോഗപീഡകൾക്കൊടുവിൽ സാധാരണ ജീവിതത്തിലേക്കു മടങ്ങി തുടങ്ങി; 25 മിനറ്റ് ശ്വാസം പോലും കിട്ടാതെ മരണത്തോട് മല്ലടിച്ച ആ നിമിഷത്തെ കുറിച്ച് വ്യക്തമാക്കി താരം

സ്വന്തം ലേഖകൻ

ലണ്ടൻ: റെയ്‌നയ്ക്കും കൊറോണ. തന്റെ ജീവിത്തിൽ ഇന്നുവരെ നേരിട്ട ഏറ്റവും ഭീകരമായ അനുഭവം എന്നാണ് കൊറോണ വൈറസ് ബാധയെ കുറിച്ച് താരം പ്രതികരിച്ചത്. രണ്ടാഴ്ചയ്ക്ക് മേലായി കൊറോണയ്ക്ക് ചികിത്സയിൽ കഴിയുന്ന സ്പാനിഷ് ഗോൾകീപ്പർ പെപ്പെ റെയ്‌നയ്ക്ക് മരണം മുന്നിൽ നിൽ്കകുന്ന അനുഭവമാണ് കൊറോണ നൽകിയത്.ചെറിയ പനിയോട് തുടങ്ങിയ അസുഖത്തിന് പിന്നാലെ ആശുപത്രിയിലായ താരത്തിന് പിന്നീടുള്ള രണ്ടാഴ്‌ച്ചക്കാലം ഗുരുതരമായ രോഗപീഡകളാണ് നേരിടേണ്ടി വന്നത്.

കടുത്ത തൊണ്ടയടപ്പും ശ്വാസം കിട്ടാത്ത അവസ്ഥയും മരണം മുന്നിൽ കാണുന്ന അനുഭവമാണ് സമ്മാനിച്ചതെന്നും റെയ്‌ന പറയുന്നു. 'ഓക്‌സിജൻ കിട്ടാതെ വലഞ്ഞുപോയ ആ 25 മിനിറ്റ്. ജീവിതത്തിൽ ഇന്നുവരെ നേരിട്ട ഏറ്റവും ഭീകരമായ അനുഭവം' എന്നാണ് റെയ്‌ന വിശേഷിപ്പിച്ചത്. ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തുന്ന മുപ്പത്തേഴുകാരനായ റെയ്‌ന ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിലെ ഏറ്റവും ഭീതിദമായ ആ നാളുകൾ ഓർത്തെടുത്തത്.

കടുത്ത ശാരീരിക ബുദ്ധിമുട്ടുകളും പനിയും ഉണ്ടായയതിനെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് റെയ്‌ന ചികിത്സ തേടിയത്. തുടർന്ന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്കു മാറ്റി. അന്നുമുതൽ രണ്ടാഴ്ചയോളം നീണ്ടുനിന്ന രോഗപീഡകൾക്കൊടുവിലാണ് റെയ്‌നയുടെ മടങ്ങിവരവ്. 'ഇപ്പോൾ മാത്രമാണ് കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഞാൻ ജയിച്ചുതുടങ്ങുന്നത്' റെയ്‌ന പറയുന്നു.

'വൈറസ് ബാധയുടെ ആദ്യ ലക്ഷണങ്ങൾ കണ്ടതു മുതൽത്തന്നെ കടുത്ത ക്ഷീണത്തിലായിരുന്നു ഞാൻ. ചെറിയ പനിയും വരണ്ട ചുമയും മാറാത്ത തലവേദനയും വല്ലാതെ വിഷമിപ്പിച്ചു. വിട്ടുമാറാത്ത ക്ഷീണമായിരുന്നു ഇക്കാലത്തെ പ്രധാന പ്രത്യേകത' റെയ്‌ന പറഞ്ഞു.

'അൽപം പോലും ശ്വാസം കിട്ടാതെ പോയ നിമിഷമായിരുന്നു ഏറ്റവും ഭീകരം. ഏതാണ്ട് 25 മിനിറ്റോളം ഓക്‌സിജൻ കിട്ടാതെ വിഷമിച്ചു. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മോശം അനുഭവമാണത്. ഓക്‌സിജൻ കിട്ടുന്നില്ല എന്ന് തിരിച്ചറിയുന്ന ആ നിമിഷം നമ്മെ വല്ലാതെ ഭയപ്പെടുത്തും. പെട്ടെന്നൊരു നിമിഷം നമ്മുടെ തൊണ്ട അടഞ്ഞുപോകുന്ന അവസ്ഥ. ആദ്യത്തെ ആറെട്ടു ദിവസം പൂർണമായും ഞാൻ മുറിക്കുള്ളിലായിരുന്നു' റെയ്‌ന പറഞ്ഞു.

ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ എട്ടു വർഷത്തോളം ലിവർപൂളിന്റെ താരമായിരുന്ന റെയ്‌ന 396 മത്സരങ്ങളിൽ അവർക്കായി ഗോൾവല കാത്തു. പിന്നീട് ഇറ്റലിയിൽ എസി മിലാനിലേക്കു മാറിയെങ്കിലും അവിടെനിന്ന് വായ്പാടിസ്ഥാനത്തിൽ വീണ്ടും പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയുെട താരമായി.


ഈ നിമിഷം ഫുട്‌ബോളിനേക്കുറിച്ച് താൻ ചിന്തിക്കുന്നുപോലുമില്ല, 'ഇല്ല, ഫുട്‌ബോൾ ഇപ്പോൾ മനസ്സിൽപ്പോലുമില്ല. സത്യമാണ്. എല്ലാവരും ആദ്യം സുഖമാകട്ടെ. എല്ലാം ശരിയായിക്കഴിഞ്ഞ് മാത്രം മത്സരങ്ങൾ പുനഃരാരംഭിച്ചാൽ മതിയെന്നാണ് എന്റെ ചിന്താഗതി. ഇപ്പോൾ ഫുട്‌ബോൾ പ്രധാനപ്പെട്ട കാര്യമേയല്ല. ലീഗ് പൂർത്തിയാക്കുന്നതു പോലും പ്രധാനപ്പെട്ടതല്ല' റെയ്‌ന പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP