Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാമുകന് ഫോണിലൂടെ അയച്ച നഗ്ന വീഡിയോകളും ചിത്രങ്ങളും ചോർന്നു; സോഷ്യൽ മീഡിയ മുഴുവൻ വീഡിയോ വൈറൽ; ഷോ ബിസിന്റെ തിളങ്ങുന്ന ലോകം ഉപേക്ഷിച്ച് റാബി പിർസാദ; മോദിക്കെതിരെ മുമ്പ് ചാവേറാക്രമണ ഭീഷണി മുഴക്കിയ പാക് ഗായികയ്ക്ക് പാര വച്ചത് പാക്കിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂറെന്നും ആരോപണം

കാമുകന് ഫോണിലൂടെ അയച്ച നഗ്ന വീഡിയോകളും ചിത്രങ്ങളും ചോർന്നു; സോഷ്യൽ മീഡിയ മുഴുവൻ വീഡിയോ വൈറൽ; ഷോ ബിസിന്റെ തിളങ്ങുന്ന ലോകം ഉപേക്ഷിച്ച് റാബി പിർസാദ; മോദിക്കെതിരെ മുമ്പ് ചാവേറാക്രമണ ഭീഷണി മുഴക്കിയ പാക് ഗായികയ്ക്ക് പാര വച്ചത് പാക്കിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂറെന്നും ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: റാബി പിർസാദയ്ക്ക് എല്ലാം മതിയായി. എന്റർടെയ്ന്മെന്റ് വ്യവസായം പാക് ഗായിക ഉപേക്ഷിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ചാവേർ ബോംബ് ഭീഷണി മുഴക്കിയ ആളാണ് റാബി പിർസാദ. പിർസാദയുടെ നഗ്‌ന ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നതിനു പിന്നാലെയാണ് 'ഷോ ബിസ്' വിടുകയാണെന്നു പിർസാദ പറഞ്ഞത്. തന്റെ തെറ്റുകൾ അള്ളാഹു പൊറുക്കട്ടെയെന്നും ആളുകൾ തന്നോടു വിരോധം കാട്ടരുതെന്നും ട്വിറ്ററിൽ എഴുതിയ കുറിപ്പിൽ പിർസാദ പറഞ്ഞു.

കഴിഞ്ഞാഴ്ചയാണ് റാബിയുടെ സ്വകാര്യ വീഡിയോകളും ചിത്രങ്ങളും ഓൺലൈനിൽ പ്രചരിച്ചത്. പലരും അവരെ സോഷ്യൽ മീഡിയയിൽ ട്രോളുകയും ചെയ്തു. വീഡിയോ ചോർന്നതിനെതിരെ അവർ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയെ സമീപിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂറിനെ രൂക്ഷമായി വിമർശിച്ചതിനു പിന്നാലെയാണു പിർസാദയുടെ നഗ്‌ന ചിത്രങ്ങൾ ചോർന്നത്. പാക്കിസ്ഥാൻ സൈനിക വക്താവ് പിർസാദയ്‌ക്കെതിരെ പ്രതികാരം തീർത്തതാണെന്ന് സമൂഹമാധ്യമങ്ങളിൽ ആരോപണമുണ്ട്. കാമുകന് ഫോണിലൂടെ അയച്ച പിർസാദയുടെ വിഡിയോയാണു ചോർന്നതെന്നാണു പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ മോദിക്കെതിരെ ചാവേറാക്രമണം നടത്തുമെന്ന് പിർസാദ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു സൂയിസൈഡ് ജാക്കറ്റ് അണിഞ്ഞുകൊണ്ട് പ്രത്യക്ഷപ്പെട്ടാണ് ഇവർ കശ്മീരിനെ ചൊല്ലി മോദിക്കെതിരെ ഭീഷണി മുഴക്കിയത്. പാമ്പുകളെയും മുതലകളെയും അണിനിരത്തിയും ഇവർ പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്താൻ മുതിർന്നു. ഇതിനെതിരെ വന്യജീവി വകുപ്പ് അധികൃതർ കേസെടുക്കുകയും ചെയ്തു. പാമ്പുകളെ അനധികൃതമായി പാർപ്പിച്ചതിന് ഇവർക്ക് പിഴയൊടുക്കേണ്ടി വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP