Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202113Thursday

ഏഴു പതിറ്റാണ്ടിനിടയിൽ ഭർത്താവില്ലാത്ത ആദ്യ ജന്മദിനം; വിധവയായ എലിസബത്ത് രാജ്ഞി ആഘോഷങ്ങൾ ഇല്ലാതെ95 ലേക്ക്; പ്രിൻസ് ഫിലിപ്പിന്റെ ലെഗസി ഏറ്റെടുക്കാൻ ഒരുങ്ങി വില്യമിന്റെ ഭാര്യ കേയ്റ്റ് മിഡിൽടൺ

ഏഴു പതിറ്റാണ്ടിനിടയിൽ ഭർത്താവില്ലാത്ത ആദ്യ ജന്മദിനം; വിധവയായ എലിസബത്ത് രാജ്ഞി ആഘോഷങ്ങൾ ഇല്ലാതെ95 ലേക്ക്; പ്രിൻസ് ഫിലിപ്പിന്റെ ലെഗസി ഏറ്റെടുക്കാൻ ഒരുങ്ങി വില്യമിന്റെ ഭാര്യ കേയ്റ്റ് മിഡിൽടൺ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: എഴുപത്തി മൂന്ന് വർഷത്തിലധികം ഒന്നിച്ചാഘോഷിച്ച ജന്മദിനം ആഘോഷിക്കാൻ തന്റെ കൂടെയുണ്ടായിരുന്ന പ്രിയതമന്റെ വേർപാടിന്റെ വേദന മാറുമുൻപേ എലിസബത്ത് രാജ്ഞിയുടെ മറ്റൊരു ജന്മദിനം കൂടി വന്നെത്തുമയാണ്. വരുന്ന ബുധനാഴ്‌ച്ച രാജ്ഞി തന്റെ 95 -മത് ജന്മദിനത്തെ സ്വാഗതം ചെയ്യുന്നത് ഫിലിപ്പ് രാജകുമാരന്റെ ഓർമ്മകളുമായിട്ടായിരിക്കും. ആ ഏകാന്തതയെ ഭഞ്ജിക്കാൻ കൊട്ടാരത്തിലെ ഏതാനും ചില സേവകർ മാത്രം കൂടെയുണ്ടാകും.

ഫിലിപ്പ് രാജകുമാരനില്ലാത്തെ ജീവിതവുമായി രാജ്ഞി പൊരുത്തപ്പെട്ടുവരികയാണെന്നാണ് കൊട്ടാരംവൃത്തങ്ങൾ നൽകുന്ന സൂചന. വിധി കൈയിൽ കരുതിവച്ചത് അനുഭവിക്കുവാൻ രാജ്ഞി മാനസികമായി തയ്യാറായിക്കഴിഞ്ഞുവത്രെ. ഒരു കർമ്മയോഗിയായിരുന്ന ഫിലിപ്പ് രാജകുമാരന്റെ പാത പിന്തുടർന്ന് ഇനിയുള്ള തന്റെ കർമ്മങ്ങൾ ആത്മാർത്ഥമായി നിർവഹിക്കുവാൻ രാജ്ഞി ഒരുങ്ങിക്കഴിഞ്ഞു. വിൻഡ്സർ കാസിലിനകത്തെ തന്റെ ഏറ്റവും പ്രിയപ്പെട്ടയിടമായ ഫ്രോഗ്മൊറിൽ രാജ്ഞി കുറേയേറെ സമയം ചെലവഴിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്.

ഇതിനടുത്താണ് ഹാരി താമസിക്കുന്ന ഫ്രോഗ്മോർ കോട്ടേജ്. നേരത്തേ ഹാരിയും മേഗനും അവിടെ താമസിച്ചിരുന്നപ്പോൾ, പ്രഭാത സവാരിക്കിടയിൽ സുപ്രഭാതം ആശംസിക്കുവാൻ രാജ്ഞി ഇടക്കൊക്കെ അവിടെ കയറാറുണ്ടായിരുന്നു. ഇന്നലെ ഫ്രോഗ്മോറിന്റെ ഏകാന്തതയിൽ പ്രിയതമന്റെ ഓർമ്മകളേയും താലോലിച്ച് ഏറെ നേരം രാജ്ഞി ചെലവഴിച്ചതായി കൊട്ടാരം വൃത്തങ്ങൾ പറയുന്നു. ദേശീയ ദുഃഖാചരണം ഇന്നലെത്തോടെ അവസാനിച്ചെങ്കിലും, രാജകുടുംബത്തിലെ ഔദ്യോഗിക ദുഃഖാചരണം വരുന്ന വ്യാഴാഴ്‌ച്ചവരെ തുടരും.

ഫിലിപ്പ് രാജകുമാരന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ കെയ്റ്റ് രാജകുമാരി

ചിലർ മഹാന്മാരായി ജനിക്കുമ്പോൾ, മറ്റുചിലരുടെ പ്രവർത്തികളാണ് അവർക്ക് മാഹാത്മ്യം നേടിക്കൊടുക്കുന്നത് എന്ന് ഷേക്സ്പിയർ പറഞ്ഞിട്ടുണ്ട്. ഇതിൽ രണ്ടാമത്തേതാണ് ഫിലിപ്പ് രാജകുമാരൻ. ഗ്രീക്ക് രാജകുടുംബത്തിൽ ജനിച്ച ഫിലിപ്പിന് പക്ഷെ ജന്മനാ അവകാശപ്പെട്ട പദവികളെല്ലാം ജനനം മുതൽ തന്നെ നിഷേധിക്കപ്പെടുകയായിരുന്നു. കലാപത്തില്സ്ഥാനഭൃഷ്ടനാക്കപ്പെട്ട രാജാവിന്റെ അനന്തിരവന് വെറും രണ്ട് വയസ്സ് പ്രായമുള്ളപ്പോൾ നാടുവിട്ടുപോകേണ്ടി വന്നു.

ജീവൻ ഭയന്ന് പലയിടങ്ങളിലായി മാറിമാറി നടക്കുന്ന പിതാവ്, മാനസിക സമ്മർദ്ദത്താൽ മനോനില തെറ്റി ഭ്രാന്താശുപത്രിയിൽ അഭയം പ്രാപിച്ച മാതാവ്. ആരും, ഒരു പേടിസ്വപ്നമായി പോലും കാണാൻ ആഗ്രഹിക്കാത്ത ബാല്യത്തിന്റെ കടുത്ത വെല്ലുവിളികൾക്ക് മുന്നിലും തളരാതെ, തകരാതെ പോരാടിയ യുദ്ധവീര്യം. പോരാട്ടവീര്യം അലിഞ്ഞുചേർന്ന ക്ഷത്രിയ രക്തം ഫിലിപ്പിനെ എത്തിച്ചത് ബ്രിട്ടീഷ് നേവിയിൽ. നിരവധി സൈനികരുടെ ജീവൻ രക്ഷിക്കുന്ന നിരവധി നടപടികളിലൂടെ ശ്രദ്ധേയനായ ഈ യുവനാവികൾ പിന്നീട് ആ സിംഹാസനം വാണരുളുന്ന രാജ്ഞിയുടെ എല്ലാമെല്ലാമായി മാറി.

നിരവധി വിവാഹമോചനങ്ങളുടെയും വിവാഹേതര ബന്ധങ്ങളുടെയും കഥകൾ നിറഞ്ഞു നിൽക്കുന്ന ബ്രിട്ടീഷ് രാജകുടുംബത്തിൽ, തീർത്തും വ്യത്യസ്തനായിരുന്നു ഫിലിപ്പ് രാജകുമാരൻ. ഏറ്റവുമധികം ഒരു ബ്രിട്ടീഷ് ഭരണാധികാരിയുടേ ജീവിത പങ്കാളിയായി ഇരുന്ന വ്യക്തി എന്ന ബഹുമതി നേടിയ ഫിലിപ്പ് എന്നും തങ്ങ്റ്റെ ജീവിതപങ്കാളിയോട് സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തിയിരുന്നു. മാത്രമല്ല, തന്റെ സ്ഥാനത്തിന്റെ വിലയും നിലയും തിരിച്ചറിഞ്ഞു മാത്രം പെരുമാറിയിരുന്ന രാജകുമാരൻ, ആ കുടുംബത്തിന് നേടിക്കൊടുത്തത് സത്പേരുമാത്രമായിരുന്നു.

ആ പാരമ്പര്യം നിലനിർത്താൻ ഇനി കഴിയുക കെയ്റ്റ് രാജകുമാരിക്കായിരിക്കുമെന്ന് പ്രശസ്ത എഴുത്തുകാരിയും പത്രപ്രവർത്തകയുമായ സാറാ വൈൻ പറയുന്നു. ബുദ്ധിമതിയും, ദീർഘവീക്ഷണവും വിശാല മനസ്‌കതയുമുള്ള കെയ്റ്റ് രാജകുമാരി, ഫിലിപ്പ് രാജകുമാരനെ പോലെ കുടുംബത്തിന് ഏറെ സത്കീർത്തി സംഭാവന ചെയ്യുമെന്ന് അവർ പറയുന്നു. 20 വർഷം മുൻപ് സെയിന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിൽ വെച്ച് വില്യം രാജകുമാരന്റെമനസ്സിൽ കുടികയറിയ ആ സുന്ദരി ഇന്ന് പക്വതയ്യാർജ്ജിച്ച ഭാര്യയായും അമ്മയായും ഒക്കെ വളർന്നിരിക്കുന്നു.

അതിനുപുറമെ, അവർ ഇന്നൊരു പ്രഭഷക, സാമൂഹ്യ പ്രവർത്തക എന്ന രീതിയിലൊക്ക പരിചയ സമ്പന്നയായിരിക്കുന്നു. ശനിയാഴ്‌ച്ച ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകൾക്കിടയിൽ കെയ്റ്റിന്റെ സാന്നിദ്ധ്യം അവർ എത്രമാത്രം വളർന്നിരിക്കുന്നു എന്ന സത്യം വിളിച്ചോതുന്നു. വിവാദ അഭിമുഖത്തിൽ തന്റെ പേര് വലിച്ചിഴച്ചെങ്കിൽ കൂടി അതിന്റെ പ്രതികാരമൊന്നും പ്രദർശിപ്പിക്കാതെ തികച്ചും സാധാരണ നിലയിൽ അവർ ഹാരിയുമായി സംവേദിക്കുന്നത് കണ്ടിരുന്നു. മാത്രമല്ല, തമ്മിൽ അടിച്ചുനിൽക്കുന്ന സഹോദരന്മാർക്കിടയിൽ ഐക്യം കൊണ്ടുവരാനും അവർ തന്നെയായിരുന്നു മുൻകൈ എടുത്തത്.

വില്യമും ഹാരിയും അടുത്തുവന്നപ്പോൾ, തന്ത്രപൂർവ്വം അവരിൽ നിന്നും അകന്നു മാറി സഹോദരന്മാർക്ക് ഉള്ളുതുറന്ന് സംസാരിക്കുവാൻ വഴിയൊരുക്കിയ കെയ്റ്റിന്റെ നടപടി, ആ രംഗം ടി വിയിൽ കണ്ട ബ്രിട്ടീഷുകാരുടെ മുഴുവനും കൈയടി നേടിക്കൊടുത്തു. ബ്രിട്ടീഷ് രാഷ്ട്രതലവന്റെ ജ്ര്വിതപങ്കാളിയാകാൻ തികച്ചും അനുയോജ്യയാണെന്ന് കെയ്റ്റ് തെളിയിക്കുകയായിരുന്നു. ഫിലിപ്പിന് ശേഷം ഏറ്റവും കാലം ജീവിതപങ്കാളിയാകുന്ന ആൾ കെയ്റ്റ് ആയിരിക്കും എന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP