Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാവങ്ങളെ കുറിച്ച് ബ്രിട്ടീഷ് രാജ്ഞി വാതോരാതെ സംസാരിച്ചത് കോടികൾ വിലമതിക്കുന്ന സ്വർണ പിയാനോയുടെ മുമ്പിൽ ഇരുന്ന്; രാജ്ഞിയുടെ ചുറ്റിനും ശതകോടികളുടെ ആഡംബര കാഴ്ചകൾ കണ്ട് പരിഹസിച്ച് സോഷ്യൽ മീഡിയ

പാവങ്ങളെ കുറിച്ച് ബ്രിട്ടീഷ് രാജ്ഞി വാതോരാതെ സംസാരിച്ചത് കോടികൾ വിലമതിക്കുന്ന സ്വർണ പിയാനോയുടെ മുമ്പിൽ ഇരുന്ന്; രാജ്ഞിയുടെ ചുറ്റിനും ശതകോടികളുടെ ആഡംബര കാഴ്ചകൾ കണ്ട് പരിഹസിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: എലിസബത്ത് രാജ്ഞി രാജ്യത്തിന് ക്രിസ്മസ് സന്ദേശം നൽകിയ രീതി വ്യാപകമായ വിമർശനങ്ങൾക്ക് വിധേയമാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്.തന്റെ സന്ദേശത്തിൽ രാജ്ഞി പാവങ്ങളെക്കുറിച്ച് വാതാരോതെ സംസാരിച്ചത് കോടികൾ വിലമതിക്കുന്ന സ്വർണ പിയാനോയുടെ മുമ്പിൽ ഇരുന്നിട്ടാണെന്നാണ് പ്രധാന വിമർശനമുയർന്നിരിക്കുന്നത്. ജനത്തിന്റെ ദാരിദ്ര്യത്തെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും രാജ്ഞി സംസാരിക്കുമ്പോഴും അവർക്ക് ചുറ്റും ആഡംബരക്കാഴ്ചകളാണെന്നാണ് സോഷ്യൽ മീഡിയ പരിഹസിച്ചിരിക്കുന്നത്. എന്നാൽ പ്രസക്തമായ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ക്രിസ്മസ് സന്ദേശത്തിൽ സംസാരിക്കാൻ രാജ്ഞി കാണിച്ച സന്മനസിനെ പ്രശംസിച്ചും നിരവധി പേർ മുന്നോട്ട് വന്നിട്ടുണ്ട്.

സ്വർണ മുറിയിലെ സ്വർണ കസേരയിലിരുന്ന് ഗോൾഡ് ഫയർ ഗാർഡിന്റെയും സ്വർണ ക്ലോക്കിന്റെയും സ്വർണ കണ്ണാടിയുടെയും മുന്നിലിരുന്ന് രാജ്ഞി ദരിദ്രരെക്കുറിച്ച് ഓർത്തതിന് എത്ര മാത്രം ആത്മാർത്ഥതയുണ്ടെന്നാണ് ചിലർ ചോദ്യം ചെയ്തിരിക്കുന്നത്.ബക്കിങ്ഹാം പാലസിലെ ഡ്രോയിങ് റൂമിൽ വിക്ടോറിയ രാജ്ഞിക്ക് വേണ്ടി 19ാം നൂറ്റാണ്ടിൽ നിർമ്മിച്ചിരുന്ന ഗോൾഡ് പിയാനോയ്ക്ക് മുന്നിലിരുന്നാണ് രാജ്ഞി ക്രിസ്മസ് സന്ദേശം നൽകിയിരുന്നത്. പാവപ്പെട്ടവരെക്കുറിച്ച് സംസാരിക്കുമ്പോൾ പശ്ചാത്തലത്തിൽ കോടികൾ വിലയുള്ള ഇത്തരം വസ്തുക്കൾ തീർത്തും അനുയോജ്യമല്ലെന്നാണ് വിമർശകർ എടുത്ത് കാട്ടുന്നത്.

രാജ്യത്തെ നിരവധി പേർ കടുത്ത ദാരിദ്ര്യത്തിൽ കഴിയുമ്പോൾ രാജ്ഞി ഇത്തരത്തിൽ ആഡംബര പ്രദർശനം നടത്തരുതായിരുന്നുവെന്നും നിരവധി സോഷ്യൽ മീഡിയ യൂസർമാർ കടുത്ത വിമർശനമുന്നയിക്കുന്നു. ഭൂമിയിലാകാമാനം സമാനധാനവും ഏവർക്കും സൗഖ്യവും പകരണമെന്ന പരമ്പരാഗത ക്രിസ്ത്യൻ സന്ദേശത്തിന് മുമ്പില്ലാത്ത വിധത്തിൽ പ്രസക്തിയേറിയിരിക്കുന്നുവെന്നാണ് രാജ്ഞി ക്രിസ്മസ് സന്ദേശത്തിൽ ഊന്നിപ്പറഞ്ഞിരുന്നത്. ഈ പരമ്പരാഗത സന്ദേശം ഇനിയും കാലഹരണപ്പെട്ടിട്ടില്ലെന്നും ഇക്കാര്യത്തിൽ ഏവരും ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നുവെന്നും രാജ്ഞി മുന്നറിയിപ്പേകിയിരുന്നു.

സിൽക്ക് ആൻഡ് ലെയ്സ് കോക്ക്ടെയിൽ വസ്ത്രമണിഞ്ഞായിരുന്ന രാജ്ഞി ക്രിസ്മസ് ദിന സന്ദേശം പകരാനെത്തിയിരുന്നത്. ഇതിന് പുറമെ റൂബി കൊണ്ടും ഡയമണ്ട് കൊണ്ടും നിർമ്മിച്ച വിലയേറിയ സൂചിപ്പതക്കവും രാജ്ഞി അണിഞ്ഞിരുന്നു. 1966ൽ തന്റെ ഭർത്താവ് ഫിലിപ്പ് രാജ്ഞിക്ക് സമ്മാനമായി നൽകി ആഭരണമാണിത്. തന്റെ പ്രസംഗത്തിൽ ദാരിദ്ര്യത്തെക്കുറിച്ച് രാജ്ഞി നേരിട്ട് പരാമർശിച്ചിരുന്നില്ലെങ്കിലും മറിച്ച് മറ്റ് മനുഷ്യജീവികളെ ബഹുമാനിക്കണമെന്ന സൂചനയാണ് രാജ്ഞി നൽകിയിരിക്കുന്നത്. എന്നാൽ കടുത്ത സമ്പത്തിനെ പ്രദർശിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഇത്തരമൊരു പ്രസംഗം തീർത്തും ആത്മാർത്ഥതയില്ലാത്തതാണെന്ന് വരെ വിമർശിച്ചവരേറെയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP