Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

94-ാം വയസ്സിൽ രാജാവ് കാറോടിച്ചു; ഒബാമ മുൻസീറ്റിലിരുന്നു; രാജ്ഞിയും മിഷേലും കുശലം പറഞ്ഞ് പിൻസീറ്റിലും; എലിസബത്ത് രാജ്ഞിയുടെ 90-ാം ജന്മദിനത്തിൽ ലണ്ടൻ അത്ഭുതപ്പെട്ടതിങ്ങനെ

94-ാം വയസ്സിൽ രാജാവ് കാറോടിച്ചു; ഒബാമ മുൻസീറ്റിലിരുന്നു; രാജ്ഞിയും മിഷേലും കുശലം പറഞ്ഞ് പിൻസീറ്റിലും; എലിസബത്ത് രാജ്ഞിയുടെ 90-ാം ജന്മദിനത്തിൽ ലണ്ടൻ അത്ഭുതപ്പെട്ടതിങ്ങനെ

ലണ്ടൻ: 90-ാം പിറന്നാൾ ആഘോഷിക്കുന്ന എലിസബത്ത് രാജ്ഞി ലോകത്തിന് ലഭിച്ച അമൂല്യ രത്‌നമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയ ഒബാമയും ഭാര്യ മിഷേലും വിൻഡ്‌സർ കാസിലിലെത്തി രാജ്ഞിക്ക് ആശംസകൾ നേർന്നു. രാജ്ഞിക്കും ഭർത്താവ് ഫിലിപ്പ് രാജാവിനുമൊപ്പം വിരുന്നിൽ പങ്കെടുത്തശേഷമാണ് ഒബാമ ദമ്പതിമാർ മടങ്ങിയത്.

പിറന്നാൾ ദിനത്തിൽ തങ്ങളുടെ അതിവിശിഷ്ട അതിഥികൾക്കൊപ്പം യാത്ര ചെയ്യാനും രാജ്ഞിയും രാജാവും മറന്നില്ല. 94 വയസ്സുള്ള ഫിലിപ്പ് രാജാവ് ഓടിച്ച റേഞ്ച് റോവറിലായിരുന്നു ഇവരുടെ യാത്ര. മുൻസീറ്റിൽ രാജാവിനൊപ്പമായിരുന്നു ഒബാമ ഇരുന്നത്. പിന്നിൽ വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും രാജ്ഞിയും മിഷേലും.

സൗദി അറേബ്യയിൽനിന്നാണ് ഒബാമ ലണ്ടനിലെത്തിയത്. മിഷേൽ പിറന്നാൾ പരിപാടികൾക്കായി അമേരിക്കയിൽനിന്നുമെത്തി. പ്രസിഡന്റ് എന്ന നിലയിൽ തന്റെ അവസാന ബ്രിട്ടീഷ് സന്ദർശനമാണ് ഒബാമ നടത്തിയത്. വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുമായി രാജ്ഞി നടത്തിയ കൂടിക്കാഴ്ചകളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ആൽബമാണ് ഒബാമ പിറന്നാൾ സമ്മാനമായി നൽകിയത്.

മറൈൻ വൺ ഹെലിക്കോപ്ടറിലാണ് ലണ്ടനിൽനിന്ന് ഒബാമയും മിഷേലും വിൻഡ്‌സർ കാസിലൽ എത്തിയത്. ഹെലിപ്പാഡിൽനിന്ന് കൊട്ടാരത്തിലേക്ക് ഫിലിപ്പ് രാജാവ് ഡ്രൈവ് ചെയ്ത വാഹനത്തിലാണ് ഇവർ എത്തിയത്. വിരുന്നിനുശേഷം പ്രധാനമന്ത്രി ഡേവിഡ് കാമറോണുമായി ചർച്ച ചെയ്ത ഒബാമ, രാജ്ഞിക്ക് ആയുരാരോഗ്യങ്ങൾ നേർന്നു.

താൻ കണ്ടുമുട്ടിയിട്ടുള്ള വിശിഷ്ട വ്യക്തികളിലൊരാളാണ് എലിസബത്ത് രാജ്ഞിയെന്ന് ഒബാമ പത്രസമ്മേളനത്തിൽ പറഞ്ഞു. 90 വയസ്സുവരെ ജീവിച്ചിരിക്കാനുള്ള ഭാഗ്യം രാജ്ഞിക്കുണ്ടായി. അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ് അവരുടേത്. ബ്രിട്ടനു മാത്രമല്ല, ലോകത്തിനു തന്നെ അമൂല്യമായൊരു രത്‌നമാണ് രാജ്ഞിയെന്നും ഒബാമ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP