Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫേസ് ഷീൽഡും മാസ്‌കും നിർബന്ധമാക്കി ഖത്തർ എയർവേസ്; അതേസമയം ബിസിനസ് ക്ലാസ് യാത്രക്കാരെ പുതിയ നിയതമതിൽ നിന്ന് ഒഴിവാക്കിയും വിമാന കമ്പനി

ഫേസ് ഷീൽഡും മാസ്‌കും നിർബന്ധമാക്കി ഖത്തർ എയർവേസ്; അതേസമയം ബിസിനസ് ക്ലാസ് യാത്രക്കാരെ പുതിയ നിയതമതിൽ നിന്ന് ഒഴിവാക്കിയും വിമാന കമ്പനി

സ്വന്തം ലേഖകൻ

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് ഫേസ് ഷീൽഡും മാസ്‌കും നിർബന്ധമാക്കി. അതേസമയം ബിസിനസ് ക്ലാസ് യാത്രക്കാരെ പുതിയ നിയമത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. എല്ലാ യാത്രക്കാർക്കും ചെക്ക് ഇൻ ചെയ്യുന്ന സമയത്തോ ബോർഡിങ് ഗേറ്റിലോ വെച്ച് ഷീൽഡ് നൽകും. അതേസമയം ബിസിനസ് ക്ലാസ് കസ്റ്റമേഴ്‌സിന് യുക്തിപരമായി ഫേസ്ബ ഷീൽഡ് ധരിക്കണമോ എന്ന് സ്വയം തീരുമാനിക്കാനുള്ള അവസരവും നൽകിയിട്ടുണ്ട്.

ബിസിനസ് ക്ലാസിൽ കൂടുതൽ സ്ഥല സൗകര്യവും സ്വകാര്യതയും ലഭിക്കുമെന്നതിനാലാണ് സ്വന്തം ഇഷ്ട പ്രകാരം തീരുമാനിക്കാനുള്ള അവസരം നൽകിയിരിക്കുന്നതെന്ന് ദോഹാ ആസ്ഥാനമായ വിമാന കമ്പനി അധികൃതർ വ്യക്തമാക്കി. അതേസമയം വിമാനത്തിലേറുന്ന സമയത്തും ഇറങ്ങുന്ന സമയത്തും നിർബന്ധമായും ഫേസ് മാസ്‌കോ ഫേസ് ഷീൽഡോ ധരിച്ചിരിക്കണമെന്നും ഖത്തർ എയർവേസ് വ്യക്തമാക്കി. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള സൈസിൽ ഫേസ് ഷീൽഡ് ലഭ്യമാണ്.

കുട്ടികളുമായി യാത്ര ചെയ്യുന്ന അച്ഛനമ്മമാർ പിപിഇ കിറ്റ് ധരിക്കണമെന്നും ഉപദേശിക്കുന്നു. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾ ഫേസ് ഷീൽഡോ മാസ്‌കോ ധരിക്കേണ്ട ആവശ്യമില്ല. ഇതിന് പുറമേ ആവശ്യം വന്നാൽ ഉപയോഗിക്കാൻ സർജിക്കൽ ഫേസ് മാസ്‌കും ഗ്ലൗസും സാനിറ്റൈസറും എയർലൈൻ നൽകുന്നുണ്ട്. കാബിൻ ക്രൂ അംഗങ്ങൾക്ക് പ്രത്യേക ഗൗണും വിമാനക്കമ്പനി നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP