Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മണി മുതൽ രാവിലെ 11 വരെ; ഓഫീസുകളുടെ പ്രവർത്തന സമയത്തിൽ മാറ്റവുമായി ഖത്തർ; മാറ്റം ഖത്തർ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മണി മുതൽ രാവിലെ 11 വരെ; ഓഫീസുകളുടെ പ്രവർത്തന സമയത്തിൽ മാറ്റവുമായി ഖത്തർ; മാറ്റം ഖത്തർ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ദോഹ: ഖത്തറിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ഫിഫ 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ തയ്യാറെടുപ്പുകൾക്ക് അനുസൃതമായി ഇന്ന് ചേർന്ന ഖത്തർ ക്യാബിനറ്റാണ് തീരുമാനം പ്രഖ്യാപിച്ചത്.

നവംബർ ഒന്നു മുതൽ ഡിസംബർ 19 വരെ സർക്കാർ മേഖലയിലെ ജീവനക്കാരുടെ എണ്ണം 20 ശതമാനം ആയി കുറയുകയും 80 ശതമാനം ജീവനക്കാർ വിദൂരമായി ജോലി ചെയ്യും. സർക്കാർ ഓഫീസുകളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മണി മുതൽ രാവിലെ 11 വരെ ആയിരിക്കും.

സുരക്ഷ, സൈനികം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ സാധാരണപോലെ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം ഫുട്ബോൾ ലോകകപ്പിനായെത്തുന്ന സന്ദർശകർക്ക് ഖത്തർ കോവിഡ് പ്രോട്ടോകോൾ പ്രഖ്യാപിച്ചിരുന്നു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണികൾക്ക് നിർബന്ധമാക്കി. വാക്സിനേഷൻ നിർബന്ധമല്ല. പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ മാസ്‌കും ധരിക്കണം.

കോൺടാക്റ്റ് ട്രേസിങ് ഫോൺ ആപ്ലിക്കേഷനായ എഹ്തെരാസ് 18 വയസ്സ് പൂർത്തിയായ എല്ലാവരും ഡൗൺലോഡ് ചെയ്യണമെന്നും അധികൃതർ അറിയിച്ചു. 12 ലക്ഷത്തിലധികം കാണികൾ ഖത്തറിലെത്തുമെന്നാണ് കരുതുന്നത്. നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ നടക്കുന്നത്.

ആറ് വയസും അതിൽ കൂടുതലുമുള്ള എല്ലാ സന്ദർശകരും ഖത്തറിലേക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനയുടെയോ 24 മണിക്കൂറിനിടെ നടത്തിയ റാപ്പിഡ് ആന്റിജൻ ടെസ്റ്റിന്റെയോ നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന് സംഘാടകരായ ഡെലിവറി ആൻഡ് ലെഗസി സുപ്രീം കമ്മിറ്റി വ്യാഴാഴ്ച അറിയിച്ചു.

വാക്‌സിൻ എടുത്തവരും അല്ലാത്തവരും പരിശോധന നടത്തണം. സന്ദർശകർക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലെങ്കിൽ ഖത്തറിൽ കൂടുതൽ പരിശോധനകൾ ആവശ്യമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP