Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഖത്തറിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 410 പേർക്ക്; നിലവിൽ ചികിത്സയിലുള്ളത് 3131 പേർ

ഖത്തറിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 410 പേർക്ക്; നിലവിൽ ചികിത്സയിലുള്ളത് 3131 പേർ

മറുനാടൻ ഡെസ്‌ക്‌

ദോഹ: ഖത്തറിൽ ഇന്ന് 410 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,06,308 ആയി. ഇവരിൽ 1,03,023 പേർക്കും ഇതിനോടകം രോഗം ഭേദമായി. 3131 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരിൽ 132 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 426 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ഒരു കോവിഡ് മരണമാണ് രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് പൊതുജനാരോഗ്യ മന്ത്രലായം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേരെയാണ് പുതിയതായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വന്നത്. രാജ്യത്ത് ഇതുവരെ 154 പേർ കോവിഡ് ബാധിച്ച് മരിച്ചു. ആകെ 4,38,990 കോവിഡ് പരിശോധനകളാണ് ഖത്തറിൽ ഇതുവരെ നടത്തിയതെന്നും പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP