Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക്കിസ്ഥാൻ മോഡൽ ഖണ്ഡീൽ ബലോച്ചിന്റെ ദുരഭിമാനക്കൊല: സൗദി അറേബ്യയിൽ അറസ്റ്റിലായ സഹോദരനെ പാക്കിസ്ഥാന് കൈമാറി

പാക്കിസ്ഥാൻ മോഡൽ ഖണ്ഡീൽ ബലോച്ചിന്റെ ദുരഭിമാനക്കൊല: സൗദി അറേബ്യയിൽ അറസ്റ്റിലായ സഹോദരനെ പാക്കിസ്ഥാന് കൈമാറി

മറുനാടൻ ഡെസ്‌ക്‌

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ മോഡലും സോഷ്യൽ മീഡിയയിൽ താരവും ആയിരുന്ന ഖണ്ഡീൽ ബലൂച്ചിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സൗദി അറേബ്യയിൽ അറസ്റ്റിലായ സഹോദരനെ പാക്കിസ്ഥാന് കൈമാറിയതായി റിപ്പോർട്ട്. സഹോദരൻ മുസഫർ ഇഖ്ബാലാണ് അറസ്റ്റിലായത്. ഖണ്ഡീൽ ബലൂചിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നേരത്തെ മറ്റൊരു സഹോദരൻ വസീം ഖാൻ പാക്കിസ്ഥാനിൽ അറസ്റ്റിലായിരുന്നു.

2016 ജൂലൈ 15നാണ് പഞ്ചാബ് പ്രവിശ്യയിലെ മുൾത്താനിലെ പിതാവിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫൗസിയ അസീം എന്നായിരുന്നു ഖണ്ഡീൽ ബലൂചിന്റെ യഥാർഥ പേര്. 26കാരിയായ ഇവർ സോഷ്യൽമീഡിയ വിവാദങ്ങളിലൂടെയാണ് പ്രശസ്തയായത്. വസീമിനെ പാക് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. സഹോദരിയുടെ സോഷ്യൽമീഡിയ പോസ്റ്റുകളുടെ പേരിലാണ് കൊലപാതകമെന്ന് വസീം പൊലീസിനോട് സമ്മതിച്ചിരുന്നു. സോഷ്യൽ മീഡിയകളിൽ സ്വന്തം ഫോട്ടോകളും വിഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ വസീം സഹോദരിയെ ഭീഷണിപ്പെടുത്തിയിരുന്നതായി ഇവരുടെ പിതാവും പറഞ്ഞിരുന്നു.

ഖണ്ഡീൽ ബലോച്ച് ദുരഭിമാനക്കൊല കേസിൽ സഹോദരൻ കുറ്റക്കാരനാണെന്ന് പാക്കിസ്ഥാൻ കോടതി നേരത്തെ വിധിച്ചിരുന്നു. പാക്കിസ്ഥാനെ പിടിച്ചുലച്ചതായിരുന്നു ബലോച്ചിന്റെ കൊലപാതകം. നിയമമാറ്റങ്ങളിലേക്കു വരെ സംഭവം പാക്കിസ്ഥാനെ നയിക്കുകയുണ്ടായി. മുൾട്ടാൻ കോടതിയാണ് സഹോദരൻ മുഹമ്മദ് വസീം കുറ്റക്കാരനാണെന്ന് വിധിച്ചത്. വസീമിന് കോടതി ജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്. അതേസമയം, അപ്പീലിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് വസീമിന്റെ അഭിഭാഷകൻ സർദാർ മെഹ്മൂദ് പറഞ്ഞു. കേസിൽ കുറ്റാരോപിതരായ ആറ് പേരെ കോടതി വെറുതെ വിട്ടിരുന്നു.

സോഷ്യൽ മീഡിയയിലെ പ്രശസ്തിയും ഇടപെടലുമാണ് തന്നെ ബലോച്ചിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് 2016 ൽ വസീം സമ്മതിച്ചിരുന്നു. ബലോച്ചിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമെതിരെ യഥാസ്ഥിതിക ചിന്താഗതിക്കാരിൽ നിന്നും പ്രതിഷേധമുയർന്നിരുന്നു. പാക്കിസ്ഥാനിലെ ആളുകളുടെ യാഥാസ്ഥിതിക ചിന്തകൾ മാറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബലോച്ച് ചിത്രങ്ങളും വീഡിയോകളുമൊക്കെ പോസ്റ്റ് ചെയ്തിരുന്നത്.

പാക്കിസ്ഥാനിലെ കിം കഡാഷിയാൻ എന്നായിരുന്നു ബലോച്ച് സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്. സോഷ്യൽ മീഡിയയിലൂടെ നേടിയ പ്രശസ്തി വഴി മോഡലിങ്ങിലും ബലോച്ച് കഴിവ് തെളിയിച്ചിരുന്നു. ഹൗസിയ അസീം എന്നായിരുന്നു യഥാർത്ഥ പേര്. ബലോച്ചിന്റെ കൊലപാതകം പാക്കിസ്ഥാനിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP