Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒപ്പം ജോലി ചെയ്യുന്നയാളിനെ വാട്‌സ്ആപിലൂടെ അസഭ്യം പറഞ്ഞു; യുഎഇയിൽ പ്രവാസിക്ക് ശിക്ഷ

ഒപ്പം ജോലി ചെയ്യുന്നയാളിനെ വാട്‌സ്ആപിലൂടെ അസഭ്യം പറഞ്ഞു; യുഎഇയിൽ പ്രവാസിക്ക് ശിക്ഷ

മറുനാടൻ മലയാളി ബ്യൂറോ

അൽ ഐൻ: സഹപ്രവർത്തകനെ വാട്‌സ്ആപ് സന്ദേശത്തിലൂടെ അസഭ്യം പറഞ്ഞ പ്രവാസി യുവാവ് 10,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി. യുഎഇയിലെ അൽ ഐൻ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ യുവാവ് പരാതിക്കാരന് അയച്ച വാട്‌സ്ആപ് വോയിസ് മെസേജ്, അയാളെ അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

ഓൺലൈൻ നിയമങ്ങളുടെ ലംഘനം കണക്കിലെടുത്താണ് കോടിയുടെ വിധി. 30 വയസിൽ താഴെ പ്രായമുള്ള അറബ് വംശജനാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഒപ്പം ജോലി ചെയ്യുന്ന സഹപ്രവർത്തകൻ വാട്‌സ്ആപിലൂടെ തനിക്ക് അയച്ച വോയിസ് മെസേജ് തന്നെ അപമാനിക്കുന്നതും അസഭ്യവും ഭീഷണിപ്പെടുത്തുന്നതുമാണെന്ന് ഇയാൾ പരാതിയിൽ ആരോപിച്ചു. തനിക്ക് നേരിടേണ്ടി വന്ന മാനസിക പ്രയാസങ്ങൾക്ക് നഷ്ടപരിഹാരമായി 50,000 ദിർഹം വേണമെന്നായിരുന്നു പരാതിയിലെ ആവശ്യം. സഹപ്രവർത്തകനിൽ നിന്ന് ഇത്തരമൊരു സന്ദേശം ലഭിച്ചത് തനിക്ക് വലിയ മാസിക ആഘാതമുണ്ടാക്കിയെന്നും ഇയാൾ പരാതിയിൽ ആരോപിച്ചു.

പ്രതി അയച്ച സന്ദേശങ്ങൾ പരാതിയോടൊപ്പം തെളിവായി കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇരുഭാഗത്തെയും വാദങ്ങൾ കേട്ട ശേഷം, പരാതിക്കാരനുണ്ടായ മാനസിക പ്രയാസത്തിന് നഷ്ടപരിഹാരമായി പ്രതി, 10,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിക്കുകയായിരുന്നു. കേസ് നടത്തിപ്പിന് ചെലവായ തുകയും ഇയാളിൽ നിന്ന് ഈടാക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP