Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടനിലെ മുഴുവൻ റോഡുകളിലും വഴിതടയൽ സമരം തടഞ്ഞുകൊണ്ടുള്ള ഉത്തരവ്; ഉത്തരവിനെ ഭയക്കാതെ സമരവുമായി മുന്നോട്ട് പോകാൻ പ്രക്ഷോഭകർ; ഇൻസുലേറ്റ് ബ്രിട്ടൻ പ്രതിഷേധത്തിന്റെ പുതിയ നാൾവഴികൾ

ബ്രിട്ടനിലെ മുഴുവൻ റോഡുകളിലും വഴിതടയൽ സമരം തടഞ്ഞുകൊണ്ടുള്ള ഉത്തരവ്; ഉത്തരവിനെ ഭയക്കാതെ സമരവുമായി മുന്നോട്ട് പോകാൻ പ്രക്ഷോഭകർ; ഇൻസുലേറ്റ് ബ്രിട്ടൻ പ്രതിഷേധത്തിന്റെ പുതിയ നാൾവഴികൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടനിലെ മുഴുവൻ വീടുകളും സർക്കാർ മുൻകൈ എടുത്ത് ഇൻസുലേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പരിസ്ഥിതി പ്രവർത്തകർക്ക് തിരിച്ചടിയായി ഹൈക്കോടതിയുടെ ഇഞ്ചക്ഷൻ ഉത്തരവ്. രാജ്യത്തെ മുഴുവൻ റോഡുകളിലും വഴിതടയൽ സമരം നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ളതാണ് ഉത്തരവ്. നേരത്തേ ഹൈവേകളിൽ ഒതുങ്ങിയിരുന്ന വഴിതടയൽ സമരം ലണ്ടൻ നഗരത്തിലേക്കും കാനറി വാർഫിലേക്കും വ്യാപിച്ചതോടെയാണ് സർക്കാർ ഈ ഉത്തരവ് സമ്പാദിക്കുന്നത്. ഇന്നലെ ലണ്ടൻ ഹൈക്കോടതിയാണ് ഈ ഉത്തരവിറക്കിയത്.

പുതിയ ഉത്തരവനുസരിച്ച്,, 4300 മൈൽ മോട്ടോർവേകളും ഇംഗ്ലണ്ടിലെ പ്രധാന എ റോഡുകളും തടഞ്ഞ് സമരത്തിൽ ഏർപ്പെടുന്നവർക്ക് ഇനിമുതൽ രണ്ടുവർഷം വരെ തടവും പരിധിയില്ലാത്ത പിഴയും ശിക്ഷയായി ലഭിച്ചേക്കും. നേരത്തേ എം 25 ലും പോർട്ട് ഓഫ് ഡോവറിനു ചുറ്റുമുള്ള നിരത്തുകളിലും വഴിതടയൽ സമരം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നാഷണൽ ഹൈവേസ് നേരത്തേ എടുത്തിരുന്നു.

നിലവിൽ താത്ക്കാലിക അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ദീർഘകാലാടിസ്ഥാനത്തിൽ സുപ്രധാന റോഡുകൾ തടയുന്നതിനെതിരെ ഫലപ്രദമായ നടപടികൾ എടുക്കാൻ പൊലീസ്, ക്രൈം, സെന്റൻസിങ് ആൻഡ് കോർട്ട്സ് തുടങ്ങിയ മേഖലകളിൽ സമൂല പരിവർത്തനം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ചില ഉന്നത കേന്ദ്രങ്ങൾ അറിയിച്ചു. ഹൈവേകളിൽ ഗതാഗത തടസ്സം ഉണ്ടാക്കിക്കൊണ്ട് സമരം ചെയ്യുന്നവർക്ക് പരിധിയില്ലാത്ത പിഴയും ആറുമാസം വരെ തടവും വിധിക്കാൻ അധികാരം നൽകുന്ന നിയാമായിരിക്കും പാസ്സാക്കുക.

ഇന്നലെ അതിരാവിലെ തന്നെ ലണ്ടൻ നഗരത്തിലെ നിരത്തുകളിൽ ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ട് ഇൻസുലേറ്റ് ബ്രിട്ടൻ പ്രവർത്തകർ സമരമാരംഭിച്ചിരുന്നു. ജോലിക്ക് പോകുന്നവർക്കും ഹാഫ് ടേം ഹോളിഡേ ആഘോഷിക്കുവാൻ പോകുന്നവർക്കുമെല്ലാം ദുരിതങ്ങൾ നൽകുന്ന ഈ സമരത്തിനെതിരെ പൊതുജന രോഷവും പലയിടങ്ങളിലായി ഉയർന്നിരുന്നു. ഇത് പതിനാലാമത്തെ തവണയാണ് ഇവർ നിരത്തുകൾ തടസ്സപ്പെടുത്തുന്നത്. നൂറിലധികം പരിസ്ഥിതി പ്രവർത്തകർക്ക് ഇഞ്ചക്ഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ ഇവർക്ക് കനത്ത പിഴയൊടുക്കേണ്ടതായി വരും എന്നുമാത്രമല്ല ജയിൽ വാസവും അനുഭവിക്കേണ്ടതായി വന്നേക്കാം.

കഴിഞ്ഞയാഴ്‌ച്ചയും ഒമ്പതോളം പ്രക്ഷോഭകർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇതുകൊണ്ടൊന്നും പിന്തിരിയുവാനുള്ള ഭാവമില്ല പ്രക്ഷോഭകർക്ക്. കാർബൺ വികിരണം കുറയ്ക്കുന്നതിനായി 2030-ഓടെ എല്ലാ വീടുകളും ഇൻസുലേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വഴിതടയൽ സമരം നടത്തുന്നവർ നേരത്തേ ഒക്ടോബർ 14 മുതൽ സമരം താത്ക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് ഇന്നലെയാണ് ഇത് പുനരാരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP