Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യാ-പാക്ക് ക്രിക്കറ്റ് വൈരം; യു.കെ യിലെ ലസ്റ്ററിൽ പ്രതിഷേധം കലാപത്തിലേക്ക് വഴിമാറുന്നു; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; അന്വേഷണം പുരോഗമിക്കുകയാണെന്നും വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കുകയാണെന്നും പൊലീസ്

ഇന്ത്യാ-പാക്ക് ക്രിക്കറ്റ് വൈരം; യു.കെ യിലെ ലസ്റ്ററിൽ പ്രതിഷേധം കലാപത്തിലേക്ക് വഴിമാറുന്നു; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; അന്വേഷണം പുരോഗമിക്കുകയാണെന്നും വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കുകയാണെന്നും പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇന്ത്യാ-പാക്ക് ക്രിക്കറ്റ് വൈരം യു.കെ യിലെ ലസ്റ്ററിൽ കലാപത്തിന് വഴിവെക്കുന്നു. പ്രതിഷേധങ്ങളിൽ പുകയുകയാണ് ഈ നഗരം.ഓഗസ്റ്റ് 28 ന് നടന്ന എഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരശേഷമാണ് യു.കെ യിലെ ലസ്റ്റർ നഗരത്തിന്റെ കിഴക്കൻ പ്രവശ്യയിൽ പ്രതിഷേധങ്ങളും കലാപങ്ങളും തുടർക്കഥയാകുന്നത്. സെപ്റ്റംബർ 17 ശനിയാഴ്‌ച്ച ഹൈന്ദവ വിശ്വാസികളുടെ ക്ഷേത്രവും ,ഇസ്ലാം മതവിശ്വാസികൾ നടത്തുന്ന ഒട്ടനവധി വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന നഗരത്തിലെ തന്നെ പ്രധാന കേന്ദ്രമായ ഗ്രീൻ ലൈൻ റോഡ് ഏരിയയിലൂടെ ഒരു കൂട്ടം ആൾക്കാർ പ്രകടനം നടത്തിയിരുന്നു.

ഈ പ്രകടനത്തിനിടയിൽ നിന്നും ജെയ് ശ്രീറാം വിളികൾ ഉയർന്നുവെന്നും പ്രകടനക്കാർക്കിടയിൽ കുപ്പികൾ എറിയപ്പെട്ടതായുമാണ് മുസ്ലിം സംഘടനാ നേതാക്കൾ ആരോപിക്കുന്നത്. പ്രതിഷേധിക്കാനെത്തിയ ജനക്കൂട്ടം തങ്ങളുടെ പള്ളികൾക്ക് നേരെ തിരിഞ്ഞതായും തങ്ങളുടെ ആളുകളെ അകാരണമായി കൈയേറ്റം ചെയ്തതായും ഇവർ പറയുന്നു. തങ്ങൾക്ക് പൊലീസിൽ വിശ്വാസമില്ലെന്നും സമുദായത്തേയും വിശ്വാസത്തേയും സംരക്ഷിക്കാൻ തങ്ങൾ തന്നെ മുന്നിട്ടിറങ്ങുമെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്.

എന്നാൽ ലെസ്റ്ററിൽ വർഷങ്ങളായി താമസിച്ചു വരുന്ന 31 വയസുകാരിയായ ദൃഷ്ടി മേയുടെ വാക്കുകളെ ഉദ്ദരിച്ചുകൊണ്ട് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നതിങ്ങിനെയാണ്. നഗരത്തിലെ തന്നെ ആദ്യ കാല കുടിയേറ്റ മതവിഭാഗമായ ഹിന്ദുക്കളെ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഈ രീതിയിലുള്ള പ്രകോപനങ്ങളോ മറ്റോ ഇതിന് മുൻപ് ഇവിടെ ഉണ്ടായിട്ടില്ല.ഹൈന്ദവ സമൂഹം ഭീതിയിലാണ്,തങ്ങളുടെ സ്ഥലങ്ങളോ,സ്വത്തുക്കളഓ ,ആരാധനാലയങ്ങളോ സംരക്ഷിക്കുന്നതിനായി പൊലീസ് ഒന്നും തന്നെ ചെയ്യുന്നില്ലെന്നും സ്വയം പ്രതിരോധത്തിലേക്കും സംരക്ഷണത്തിലേക്കും തങ്ങൾ മാറുമെന്നും മുൻപ് ഹൈന്ദവ സംഘടയുടെ ഉന്നത സ്ഥാനം വഹിച്ച വ്യക്തി കൂടിയായ ദൃഷ്ടി പറയുന്നു.

ലെസ്റ്ററിലെ പ്രതിഷേധങ്ങളിൽ കൃത്യമായും അന്വേഷണം നടന്നു വരികയാണെന്നും പ്രതിഷേധത്തിന്റെ വീഡിയോകൾ അടക്കം പരിശോധിച്ച് വരികയാണെന്നുമാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിശദീകരണം.അതേസമയം ലെസ്റ്ററിലെ സംഭവവികാസങ്ങളെ ഗന്ത്യ ശക്തമായി അപലപിച്ചു. ലെസ്റ്ററിലെ ഇന്ത്യൻ ഹൈന്ദവ സമൂഹത്തിന് നേരെയുള്ള അതിക്രമവും മതവികാരങ്ങളെ വ്രണപ്രടുത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങളേയും ശക്തമായി അപലപിക്കുന്നു,അതിക്രമം നേരിടേണ്ടി വന്നവർക്ക് അടിയന്തിര സുരക്ഷ നൽകാനും ഇതിന് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും യു.കെ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും ഇന്ത്യൻ ഹൈ കമ്മീഷൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP