Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനീസ് വിപ്ലവത്തിന്റെ എഴുപതാണ്ട് ആഘോഷിക്കുന്നതിനിടെ ഹോങ്കോങ്ങിൽ പൊലീസിന്റെ നരനായാട്ട്; രണ്ട് സ്വാതന്ത്ര്യ പ്രക്ഷോഭകർക്ക് വെടിയേറ്റത് നെഞ്ചിൽ; പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റത് 31 പേർക്കെന്നും റിപ്പോർട്ടുകൾ

ചൈനീസ് വിപ്ലവത്തിന്റെ എഴുപതാണ്ട് ആഘോഷിക്കുന്നതിനിടെ ഹോങ്കോങ്ങിൽ പൊലീസിന്റെ നരനായാട്ട്; രണ്ട് സ്വാതന്ത്ര്യ പ്രക്ഷോഭകർക്ക് വെടിയേറ്റത് നെഞ്ചിൽ; പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റത് 31 പേർക്കെന്നും റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

ബീജിങ്: കമ്മ്യൂണിസ്റ്റ് ചൈനയുടെ എഴുപതാണ്ട് ആഘോഷിക്കുന്നതിനിടെ ഹോങ്കോങിൽ പ്രതിഷേധക്കാർക്ക് വെടിവെയ്പ്. പ്രകടനങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചതിനെതിരെ തെരുവുകളിലിറങ്ങിയ ഹോങ്‌കോങിലെ പ്രതിഷേധക്കാരും പൊലീസും തമ്മിലേറ്റുമുട്ടി. 31 പേർക്ക് അക്രമങ്ങളിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രണ്ട് പേർക്ക് നെഞ്ചിൽ വെടിയേറ്റതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലാണ്.

ചൈനയുടെ വിപ്ലവ വാർഷികത്തെ ദുഃഖത്തിന്റെ ദിനമായാണ് ഹോങ്കോങ് ആചരിച്ചത്. മധ്യ ഹോങ്‌കോങിലെയും മറ്റ് ആറ് ജില്ലകളിലെയും ജനങ്ങൾ തെരുവിലിറങ്ങി. പലയിടത്തും റോഡുകളുപരോധിച്ചു. പ്രതിഷേധക്കാരെ ശക്തമായാണ് പൊലീസ് നേരിട്ടത്. സമരക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പിരിഞ്ഞു പോയ സമരക്കാർ വീണ്ടും തിരിച്ചെത്തി പൊലീസിന് നേരെ പെട്രോൾ ബോംബുകളെറിഞ്ഞു. ഇത്രയും കാലം പ്രതിഷേധം കൊണ്ട് ഹോങ്‌കോങിന്റെ തെരുവുകൾ കലാപമയമായപ്പോഴും പൊലീസ് അവർക്ക് നേരെ തോക്കുകളുപയോഗിച്ച് വെടിയുതിർത്തിരുന്നില്ല.

'ഒരൊറ്റ രാജ്യം' എന്ന ചൈനീസ് പ്രസിഡന്റ് സീ ജിങ്പിങിന്റെ പ്രഖ്യാപിതനയത്തെ ഒരിക്കലും ഹോങ്‌കോങ് അനുകൂലിച്ചിരുന്നില്ല. ഏറെക്കാലത്തെ പ്രതിഷേധങ്ങൾക്കൊടുവിലാണ് ചൈനയിൽ സ്വതന്ത്രാധികാരമുള്ള പ്രവിശ്യയായി ഹോങ്‌കോങ് മാറിയത്. കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ട് മേഖലയിൽ പതാകയുയർത്തൽ ചടങ്ങൾ ഉൾപ്പടെ നടന്നിരുന്നു. ബീജിംഗിൽ നടന്ന പ്രത്യേക ചടങ്ങിൽ ക്ഷണിക്കപ്പെട്ട 12,000 കാണികളുടെ മുന്നിൽ ചൈന സ്വന്തം സൈനിക ശക്തി പ്രകടമാക്കി. 30 മിനിറ്റ് കൊണ്ട് അമേരിക്കയിൽ പതിക്കാൻ ശേഷിയുള്ള, എട്ട് ആണവായുധങ്ങൾ വഹിക്കാൻ കഴിവുള്ള മിസൈലടക്കം അണിനിരത്തിയായിരുന്നു ശക്തിപ്രഖ്യാപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP