Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് വ്യാപനത്തിന് പിന്നാലെ വീണ്ടും കടുത്ത നിയന്ത്രണം; ചൈനയിൽ സർക്കാറിനെതിരെ വ്യാപക പ്രതിഷേധം; ജനങ്ങൾ തെരുവിലറങ്ങിയത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഷങ്ങ്ഹായി നഗരത്തിലെ തീപിടുത്തത്തിൽ 10 പേർ മരിച്ചതോടെ

കോവിഡ് വ്യാപനത്തിന് പിന്നാലെ വീണ്ടും കടുത്ത നിയന്ത്രണം; ചൈനയിൽ സർക്കാറിനെതിരെ വ്യാപക പ്രതിഷേധം; ജനങ്ങൾ തെരുവിലറങ്ങിയത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഷങ്ങ്ഹായി നഗരത്തിലെ തീപിടുത്തത്തിൽ 10 പേർ മരിച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

ഷങ്ങ്ഹായി: കോവിഡ് പിടിമുറുക്കിയതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ചൈനയിൽ സർക്കാരിന് എതിരെ പ്രതിഷേധം ശക്തമാകുന്നു.അടച്ചുപൂട്ടൽ പ്രഖ്യാപിച്ച ഷാങ്ഹായി നഗരത്തിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 10പേർ മരിക്കുകയും 9 പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധം ഉയർന്നത്.

ഷാങ്ഹായിയിൽ സർക്കാരിന്റെ കോവിഡ് നയങ്ങൾക്ക് എതിരെ ജനങ്ങൾ തെരുവിൽ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ വഴി പുറത്തുവന്നു.'കമ്മ്യൂണിസ്റ്റ് പാർട്ടിയെ പുറത്താക്കു, ഷി ജിൻപിങിനെ പുറത്താക്കു' തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാർ തെരുവിൽ നിറഞ്ഞതെന്ന് ഡിഡബ്ല്യു ന്യൂസ് മാധ്യമപ്രവർത്തകൻ വില്ല്യം യാങ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കൊപ്പം കുറിച്ചു.

 

പിസിആർ ടെസ്റ്റിന് വിധേയരാകാൻ സാധ്യമല്ലെന്നും തങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്നും ജനക്കൂട്ടം മുദ്രാവാക്യം വിളിച്ചതായി യാങ് പറഞ്ഞു. ലോക്ക്ഡൗൺ എത്രയും വേഗം പിൻവലിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം. ചില സ്ഥലങ്ങളിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായെന്നും യാങ് ട്വീറ്റ് ചെയ്തു.

കോവിഡ് വ്യാപനം വീണ്ടും സംഭവിച്ചതിന് പിന്നാലെ, കർശന നിയന്ത്രണങ്ങളാണ് ചൈനയിൽ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ, യാത്രാ വിലക്ക്, കൂട്ടമായ കോവിഡ് പരിശോധന എന്നിവ തുടരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP