Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂറോപ്പിന്റെ പുറത്ത് നിന്നും 10,000 താൽക്കാലിക ജോലിക്കാരെയും നിയമിക്കും; ഇംഗ്ലീഷ് സംസാരിക്കാത്തവർക്ക് രക്ഷയില്ല; പുതിയ ഇമിഗ്രേഷൻ നിയമം പാർലിമെന്റിൽ അവതരിപ്പിച്ച് കൊണ്ട് ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ

യൂറോപ്പിന്റെ പുറത്ത് നിന്നും 10,000 താൽക്കാലിക ജോലിക്കാരെയും നിയമിക്കും; ഇംഗ്ലീഷ് സംസാരിക്കാത്തവർക്ക് രക്ഷയില്ല; പുതിയ ഇമിഗ്രേഷൻ നിയമം പാർലിമെന്റിൽ അവതരിപ്പിച്ച് കൊണ്ട് ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രെക്സിറ്റിന് ശേഷം യുകെയിൽ നടപ്പിലാക്കുന്ന പുതിയ ഇമിഗ്രേഷൻ നിയമം പാർലിമെന്റിൽ അവതരിപ്പിച്ച് കൊണ്ട് ഹോം സെക്രട്ടറി പ്രീതി പട്ടേൽ രംഗത്തെത്തി. ഇത് പ്രകാരം യൂറോപ്പിന്റെ പുറത്ത് നിന്നും 10,000 താൽക്കാലിക ജോലിക്കാരെയും നിയമിക്കുന്നതായിരിക്കും. ഇനി മുതൽ ഇംഗ്ലീഷ് സംസാരിക്കാത്തവർക്ക് പുതിയ കുടിയേറ്റ നിയമങ്ങൾ നിലവിൽ വരുന്നതോടെ യുകെയിൽ രക്ഷയുണ്ടാകില്ലെന്നുറപ്പാണ്. ബ്രെക്സിറ്റിന് ശേഷം നടപ്പിലാക്കുന്ന ഇമിഗ്രേഷൻ നിയമം അങ്ങേയറ്റം അയവുള്ളതായിരിക്കണമെന്ന യുകെയിലെ ബിസിനസുകളുടെ ആവശ്യത്തോട് പ്രീതി കടുത്ത നിലപാടാണ് പുലർത്തിയിരിക്കുന്നത്. പരിധിയില്ലാത്ത ഇളവുകൾ പുതിയ നിയമത്തിൽ അനുവദിക്കില്ലെന്നാണ് പ്രീതി പട്ടേൽ തറപ്പിച്ച് പറയുന്നത്.

ഇംഗ്ലീഷ് സംസാരിക്കാൻ കഴിവില്ലാത്ത കുടിയേറ്റക്കാരെ യുകെയിലേക്ക് കാലെടുത്ത് കുത്താൻ അനുവദിക്കില്ലെന്ന പ്രീതിയുടെ നിലപാടിനെതിരെ കടുത്ത വിമർശനവുമായി ലേബർ പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. ബ്രെക്സിറ്റിന് ശേഷം ഇത്തരത്തിൽ യൂറോപ്യൻ കുടിയേററക്കാർക്കുള്ള നിയമങ്ങൾ കർക്കശമാക്കുന്നതിനെ തുടർന്ന് തങ്ങൾക്ക് വേണ്ടത്ര ജീവനക്കാരെ ലഭിച്ചില്ലെങ്കിൽ ഭക്ഷ്യവിലകൾ കുതിച്ച് കയറുമെന്ന മുന്നറിയിപ്പ് ഫാമിങ് സ്ഥാപനങ്ങൾ ഉയർത്തിയിട്ടുണ്ട്. വേണ്ടത്ര ജീവനക്കാരെ ലഭിക്കാതെ ബിസിനസ് താറുമാറാകുമെന്ന ആശങ്ക ഹോസ്പിറ്റാലിറ്റി മേഖലയും ഉയർത്തിയിട്ടുണ്ട്.

ബ്രെക്സിറ്റിനെ തുടർന്ന് യൂറോപ്യൻ കുടിയേറ്റക്കാർക്കുള്ള നിയമങ്ങൾ കർക്കശമാക്കുന്നതിനെ തുടർന്ന് തൊഴിലാളി ക്ഷാമം രൂക്ഷമാകുമെന്ന ആശങ്ക കനത്തിരിക്കുന്നതിനാൽ ആയിരക്കണക്കിന് സീസണൽ ജീവനക്കാരെ ഈ വർഷം യുകെയിലേക്ക് വരാൻ അനുവദിക്കാനുള്ള വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നാണ് സൂചന. എന്നാൽ ഇത്തരത്തിൽ ഇളവുകൾ അനുവദിച്ച് കൊണ്ട് കുടിയേറ്റക്കാരെ ഇവിടേക്ക് പ്രവേശിപ്പിക്കുന്നത് സ്ഥിരമാക്കാൻ യാതൊരു ഉദ്ദേശ്യവുമില്ലെന്നും പ്രീതി പട്ടേൽ ഇന്നലെ തറപ്പിച്ച് പറഞ്ഞിട്ടുണ്ട്.

ഇവിടുത്തെ കുടിയേറ്റ വ്യവസ്ഥ പരിഷ്‌കരിക്കുന്നത് തുടരുമെന്നും ആവശ്യമുള്ളിടത്ത് അയവ് നടപ്പിലാക്കുമെന്നുമാണ് കോമൺസ് പ്രസ്താവനയിലൂടെ പ്രീതി പട്ടേൽ വിശദീകരിക്കുന്നത്. ചില പ്രത്യേക കഴിവുകളുള്ളവർക്ക് ഇവിടേക്ക് വരാൻ ഇളവുകൾ ഏർപ്പെടുത്തുമെന്നും അല്ലാത്തവർക്ക് അവരുടെ കഴിവുകളുടെ അടിസ്ഥാനത്തിൽ പോയിന്റുകളേകുന്ന ഓസ്ട്രേലിയൻ ശൈലിയിലുള്ള പോയിന്റ് അധിഷ്ഠിത കുടിയേറ്റ സംവിധാനമായിരിക്കും ഇവിടെ നടപ്പിലാക്കുകയെന്നും പട്ടേൽ പറയുന്നു.ഫ്രീ മൂവ്മെന്റിന് അന്ത്യം കുറിക്കാൻ പോകുന്നുവെന്നും കുടിയേറ്റം കൃത്യനിഷ്ഠമാക്കുന്നതിന് മറ്റ് വഴികൾ സ്വീകരിക്കാൻ പോകുന്നുവെന്നുമാണ് പട്ടേൽ വിശദീകരിക്കുന്നത്.

സീസണൽ വർക്കേർസ് സ്‌കീം പ്രകാരമാണ് യൂറോപ്യൻ യൂണിയന് പുറത്ത് നിന്നും വർഷത്തിൽ 10,000 താൽക്കാലിക ജീവനക്കാരെ കൊണ്ട് വരാൻ ലക്ഷ്യമിടുന്നത്. ഈ വരുന്ന സീസണിൽ ഇത് നടപ്പിലാക്കും. ഇതിനെ തുടർന്ന് കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമത്തിന് അറുതിയുണ്ടാകുമെന്നാണ് നാഷണൽ ഫാർമേർസ് യൂണിയൻ പ്രതീക്ഷിക്കുന്നത്. 2021ലേക്കായി ഇത്തരത്തിലുള്ള ഒരു ഫുൾ സ്‌കീം നടപ്പിലാക്കണമെന്നും ഈ യൂണിയൻ സർക്കാരിനോട് ആവശ്യപ്പെടുന്നു. ഇതിനെ തുടർന്ന് ഗ്രോയർമാർക്ക് ബ്രിട്ടീഷ് ഫ്രൂട്ട്, വെജിറ്റബിൾ, ഫ്ലവർ ഫാമുകളിലേക്ക് 70,000 സീസണൽ വർക്കർമാരെ റിക്രൂട്ട് ചെയ്യാനാവുമെന്നും ഈ യൂണിയൻ ഓർമിപ്പിക്കുന്നു. ഇത്തരം സ്‌കീമുകളിലൂടെ ഇന്ത്യയിൽ നിന്നടക്കമുള്ള നിരവധി നോൺ യൂറോപ്യന്മാർക്ക് യുകെയിലേക്ക് കുടിയേറുന്നതിന് അവസരം ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP