Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

യൂജിൻ രാജകുമാരിക്ക് പിന്നാലെ സഹോദരി ബിയാട്രീസും വിവാഹത്തിന്; ഒരു കുട്ടിയുടെ പിതാവായ അതിസമ്പന്നനെ രാജകുടുംബത്തിന് പരിചയപ്പെടുത്തി ബിയാട്രീസ്; ലക്ഷ്മി മിത്തലിന്റെ പാർട്ടിയിൽ ഇരുവരും ഒരുമിച്ചെന്ന് പാപ്പരാസികൾ

യൂജിൻ രാജകുമാരിക്ക് പിന്നാലെ സഹോദരി ബിയാട്രീസും വിവാഹത്തിന്; ഒരു കുട്ടിയുടെ പിതാവായ അതിസമ്പന്നനെ രാജകുടുംബത്തിന് പരിചയപ്പെടുത്തി ബിയാട്രീസ്; ലക്ഷ്മി മിത്തലിന്റെ പാർട്ടിയിൽ ഇരുവരും ഒരുമിച്ചെന്ന് പാപ്പരാസികൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മകൻ ആൻഡ്രൂ രാജകുമാരന്റെ മകൾ ബിയാട്രീസിന്റെ പ്രണയകഥ പുറത്ത് വന്നു. മൾട്ടി ബില്യണയറും ഒരു കുട്ടിയുടെ പിതാവുമായ 34 കാരൻ എഡോർഡോ മാപെല്ലി മോസിയുമായിട്ടാണ് ബിയാട്രീസ് അടുപ്പത്തിലായിരിക്കുന്നത്. ഇദ്ദേഹത്തെ ബിയാട്രീസ് തന്റെ മാതാപിതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചുവെന്നും ഇവരുടെ എൻഗേജ്മെന്റും വിവാഹവും അധികം വൈകാതെ നടക്കുമെന്നും റിപ്പോർട്ടുണ്ട്.ഇന്ത്യൻ ബിസിനസുകാരനായ ലക്ഷ്മി മിത്തലിന്റെ പാർട്ടിയിൽ ബിയാട്രീസും എഡോർഡോയും ഒരുമിച്ചാണ് പങ്കെടുത്തിരുന്നതെന്നും പാപ്പരാസികൾ വെളിപ്പെടുത്തുന്നു.

ബിയാട്രീസിന്റെ സഹോദരി യൂജിൻ രാജകുമാരി ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു ജാക്ക് ബ്രൂക്സ്ബാങ്കിനെ വിവാഹം കഴിച്ചിരുന്നത്. പ്രമുഖ പ്രോപ്പർട്ടി ഡെവലപരാണ് എഡോർഡോ എന്നും റിപ്പോർട്ടുണ്ട്.ഇന്ത്യൻ ബില്യണയറായ ലക്ഷ്മി മിത്തൽ ലണ്ടനിൽ കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ച പാർട്ടിയിൽ വച്ച് ബിയാട്രീസ് തന്റെ ഭാവിവരനെ പരിചയപ്പെടുത്തിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. വിവാഹിത മോചിനായ എഡോർഡോയുടെ മകന് രണ്ട് വയസാണ് പ്രായം. ഇരുവരും കുറച്ച് നാളായി ഡേറ്റിംഗിലായിരുന്നുവെന്നും ഒരുമിച്ച് ഹോളിഡേക്ക് പോയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

തങ്ങളുടെ പൊതുവായ സുഹൃത്തുക്കളിലൂടെയാണ് ബിയാട്രീസും എഡോർഡോയും പരസ്പരം പരിചയപ്പെട്ട് അടുപ്പത്തിലായിരിക്കുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം വളരെ പെട്ടെന്നാണ് മുന്നോട്ട് പോയതെന്ന് ചില സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. അതിനാൽ ഇവരുടെ എൻഗേജ്മെന്റ് ഉടനുണ്ടാവുമെന്നും 2019ൽ വിവാഹിതരാവുമെന്നും സൂചനയുണ്ട്. ഇക്കാര്യം രാജകുമാരി തന്റെ സുഹൃത്തുക്കളുമായി ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. യൂജിൻ രാജകുമാരിയുടെ വിവാഹദിനമായ ഒക്ടോബർ 12ന് ഒരു മാസം മുമ്പായിരുന്നു ബിയാട്രീസ് തന്റെ ഭാവിവരനെ ആദ്യമായി കണ്ടുമുട്ടിയത്.

നീണ്ട് പത്ത് വർഷക്കാലം തന്റെ പാർട്ണറായിരുന്ന അമേരിക്കക്കാരൻ ഡേവ് ക്ലാർക്കുമായി 2016ൽ പിരിഞ്ഞതിന് ശേഷം ബിയാട്രീസ് കണ്ടുമുട്ടിയ ആദ്യ ബോയ്ഫ്രണ്ടാണ് എഡോർഡോയെന്ന പ്രത്യേകതകയും ഈ ബന്ധത്തിനുണ്ട്. തുടർന്ന് ക്ലാർക്ക് തന്റെ ഗേൾഫ്രണ്ടായ ലിൻ ആൻഡേർസനെ ജൂലൈയിൽ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. അതിനും മുമ്പ് തന്റെ 17ാം വയസിൽ ബിയാട്രീസ് ന്യൂയോർക്ക് കാരനായ പോലോ ലിയുസോയുമായി ഡേറ്റംഗിലായിരുന്നു. ഇതായിരുന്നു ബിയാട്രീസിന്റെ ആദ്യ പ്രണയം. മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ സുഹൃത്ത് ക്രിസ്റ്റഫർ ഷെയിലിന്റെ സ്റ്റെപ്സൺ ആണ് എഡോർഡോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP