Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

രാജകുമാരനെ കല്യാണം കഴിക്കുന്നത് രാജകീയ കടമകൾ നിർവ്വഹിക്കുന്നതിൽ സഹായിക്കാനല്ലേ? പിന്നെന്താണ് മേഗൻ ഇങ്ങനെ സ്വന്തം കാര്യത്തിനായി ഹാരിയെ കൊണ്ടുപോയത് ? 99ാം വയസ്സിൽ ബ്രിട്ടീഷ് രാജാവിന് കൊച്ചു മരുമകളെ ഓർത്ത് ഖിന്നത

രാജകുമാരനെ കല്യാണം കഴിക്കുന്നത് രാജകീയ കടമകൾ നിർവ്വഹിക്കുന്നതിൽ സഹായിക്കാനല്ലേ? പിന്നെന്താണ് മേഗൻ ഇങ്ങനെ സ്വന്തം കാര്യത്തിനായി ഹാരിയെ കൊണ്ടുപോയത് ? 99ാം വയസ്സിൽ ബ്രിട്ടീഷ് രാജാവിന് കൊച്ചു മരുമകളെ ഓർത്ത് ഖിന്നത

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: രാജകുടുംബത്തിന് ഒപ്പം നിൽക്കാതിരിക്കുകയും, രാജകുടുംബാംഗം എന്നനിലയിൽ തന്റെ ഭർത്താവ് ചെയ്യേണ്ടുന്ന കടമകളിൽ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യാൻ തയ്യാറാകാത്ത മേഗൻ മാർക്കലിനെ കുറിച്ച് ഫിലിപ്പ് രാജകുമാരൻ നിരാശപ്പെടുകയാണെന്ന് കൊട്ടാരവുമായി അടുപ്പമുള്ള ചില വൃത്തങ്ങൾ പറയുന്നു. 1952-ൽ എലിസബത്ത് രാജ്ഞി സിംഹാസനത്തിൽ ഏറിയപ്പോൾ, തന്റെ പത്നിയെ സഹായിക്കുവാനായി നാവിക സേനയിലെ ഉദ്യോഗം രാജിവച്ചെത്തിയ മനുഷ്യനാണ് ഫിലിപ്പ് രാജകുമാരൻ. അതേസമയം, രാജകുടുംബത്തോട് അത്രയും സ്നേഹം കാണിക്കുന്നതിൽ മേഗൻ പരാജയപ്പെട്ടു.

രാജകുടുംബത്തിലെ പലരുടെയും ജീവിത സംഭവങ്ങൾ വരമൊഴിയിലാക്കിയിട്ടുള്ള എഴുത്തുകാരനായ ഇൻഗ്രിഡ് സേവാർഡ് പറയുന്നത്, അന്ന് താൻ ചെയ്ത ത്യാഗം, ഹാരിയെ വിവാഹം കഴിച്ചതിനു ശേഷം മേഗൻ എന്തുകൊണ്ട് ചെയ്തില്ല എന്ന രാജാവിന് മനസ്സിലാകുന്നില്ല എന്നാണ്. നേരത്തേ തന്റെ സ്വന്തം മരുമകളായിരുന്ന ഡയാനയേയും പല കാര്യങ്ങളും ഫിലിപ്പ് രാജകുമാരൻ ഓർമ്മിപ്പിച്ചിരുന്നു. ഇത് ആർക്കാണ് കൂടുതൽ ജനപ്രീതി എന്ന് അളക്കുന്നതിനുള്ള മത്സരമല്ലെന്നും, എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ട കാര്യമാണെന്നും രാജകുമാരൻ ഡയാനയെ കൂടെക്കൂടെ ഓർമ്മിപ്പിക്കുമായിരുന്നെന്ന് ഇൻഗ്രിഡ് പറയുന്നു.

ഹാരിയുടേയും മേഗന്റേയും, രാജകുടുംബവുമായുള്ള ബന്ധം വിഛേദിക്കാനുള്ള നീക്കം ഫിലിപ്പ് രാജകുമാരനെ ഏറെ വിഷമിപ്പിച്ചെങ്കിലും, അതിൽ നേരിട്ട് ഇടപെടാൻ അദ്ദേഹം തയ്യാറായില്ല. രാജകീയ കടമകൾ നിർവ്വഹിക്കുന്നതിൽ നിന്നും ഒഴിയുകയാണെന്ന് ഹാരി പ്രഖ്യാപിച്ച ഉടനെ എലിസബത്ത് രാജ്ഞി, ചാൾസ് രാജകുമാരനേയും വില്യം രാജകുമാരനേയും ഒരു അടിയന്തര യോഗത്തിനായി വിളിപ്പിച്ചിരുന്നു. എന്നാൽ, ഫിലിപ്പ് രാജകുമാരൻ അതിൽ ഇടപെടാൻ ആഗ്രഹിച്ചില്ല. അവർ, മീറ്റിംഗിനായി എത്തിച്ചേരുന്നതിന് മുൻപ് ധൃതിപിടിച്ച് അദ്ദേഹം വീട്ടിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു എന്ന് സ്റ്റെവാർഡ് പറയുന്നു.

എന്നും തന്റെ കർമ്മം ഏറ്റവും നന്നായി നിർവ്വഹിക്കുന്നതിൽ ദത്തശ്രദ്ധനായിരുന്ന ഫിലിപ്പ് രാജകുമാരന് തന്റെ കൊച്ചുമകന്റെ അലക്ഷ്യതയോട് പൊരുത്തപ്പെട്ടുപോകാൻ ആകുന്നില്ല. 1937 ൽ ഏഡ്വേർഡ് മൂന്നാമൻ മേരി വാലിസ് സിംപ്സണുവേണ്ടി കിരീടം വേണ്ടെന്നു വച്ചതുപോലുള്ള മണ്ടത്തരമാൺ ഹാരി കാട്ടുന്നത് എന്നണ് അദ്ദേഹം കരുതുന്നത്.

ഇതിനിടയിലാണ് കൊട്ടാരത്തിൽ വച്ച് റെക്കോർഡ് ചെയ്ത പല സംഭവങ്ങളും കോർത്തിണക്കി ഹാരിയും മേഗനും നെറ്റ്ഗ്ഫ്ളിക്സിനായി ഡോക്യൂമെന്ററി നിർമ്മിക്കുന്നു എന്ന വാർത്ത പുറത്തുവന്നത്. നെറ്റ്ഫ്ളിക്സോ ഹാരിയോ ഇത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് വൻവിവാദമായി. ഇതും ഫിലിപ്പ് രാജകുമാരനെ വിഷമിപ്പിച്ചിട്ടുണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP