Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'ഇന്ത്യ മറ്റുരാജ്യങ്ങളെ സഹായിച്ചതാണ്; ഇത് ഇന്ത്യയെ സഹായിക്കാനുള്ള സമയം'; നമ്മൾ ഒന്നിച്ച് ഈ യുദ്ധത്തിൽ വിജയിക്കുമെന്ന് ചാൾസ് രാജകുമാരൻ

'ഇന്ത്യ മറ്റുരാജ്യങ്ങളെ സഹായിച്ചതാണ്; ഇത് ഇന്ത്യയെ സഹായിക്കാനുള്ള സമയം'; നമ്മൾ ഒന്നിച്ച് ഈ യുദ്ധത്തിൽ വിജയിക്കുമെന്ന് ചാൾസ് രാജകുമാരൻ

ന്യൂസ് ഡെസ്‌ക്‌

ലണ്ടൻ: കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിൽ പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് വേണ്ടി ജനങ്ങളോട് സഹായം അഭ്യർത്ഥിച്ച് ചാൾസ് രാജകുമാരൻ. ക്ലാരെൻസ് ഹൗസ് പുറത്തിറക്കിയ പ്രിൻസ് ചാൾസിന്റെ പ്രസ്താവനയിലാണ് തനിക്ക് ഇന്ത്യയോടുള്ള സ്നേഹം ചാൾസ് വ്യക്തമാക്കിയിരിക്കുന്നത്.

'മറ്റുള്ള പലരേയും പോലെ എനിക്കും ഇന്ത്യയോട് വളരെയധികം സ്നേഹമുണ്ട്. രാജ്യത്തേക്ക് നടത്തിയ പല വിനോദയാത്രകളും വളരെയധികം ആസ്വദിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ മറ്റ് രാജ്യങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യ മറ്റുള്ളവരെ സഹായിച്ചതുപോലെ ഇപ്പോൾ മറ്റുള്ളവർ ഇന്ത്യയെ സഹായിക്കേണ്ട സമയമാണ്. നമ്മൾ ഒന്നിച്ച് ഈ യുദ്ധത്തിൽ വിജയിക്കും.' പ്രസ്താവനയിൽ ചാൾസ് പറയുന്നു.

കോവിഡ് ബാധിച്ച് കഷ്ടതയനുഭവിക്കുന്ന ജനങ്ങൾ തന്റെ ചിന്തകളിലും പ്രാർത്ഥനകളിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ അഭിമുഖീകരിക്കുന്ന അടിയന്തര സാഹചര്യങ്ങൾക്ക് പിന്തുണ നൽകണമെന്ന് ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റ് അടിയന്തര അഭ്യർത്ഥന നടത്തിയിട്ടുണ്ട്. ചാൾസാണ് ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റിന്റെ സ്ഥാപകൻ. ട്രസ്റ്റിനെ പിന്തുണച്ച് ബ്രിട്ടീഷ് ഇന്റർനാഷണൽ ഡോക്ടേഴ്സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.

മഹാമാരിയുടെ വളരെ ഭീകരമായ പ്രഭാവം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടിട്ടുണ്ടെന്നും എന്നാൽ ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി കഴിഞ്ഞ 12 മാസത്തിനിടയിലെ ഏറ്റവും മോശപ്പെട്ട ഒന്നാണെന്നും ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഹിതൻ മെഹ്ത പറയുന്നു.

'ഇന്ത്യയിൽ കുതിച്ചുയരുന്ന കേസുകളും മരണങ്ങളും ഭയപ്പെടുത്തുന്നതാണ്. ഇതിനേക്കാൾ ഭീകരമായ സാഹചര്യമാണ് വരാനിരിക്കുന്നതെന്നാണ് നാം ആശങ്കപ്പെടുന്നത്. അത്യാവശ്യമായ പിന്തുണ എത്രയും വേഗം ഇന്ത്യക്ക് ലഭ്യമാക്കുക എന്നുള്ളതാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്. ' ഹിതൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP