Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇരു ഹറമുകളും ഒഴികെയുള്ള മുഴുവൻ പള്ളികളിലെയും നിസ്‌കാരം നിർത്തി വെച്ചു; ബാങ്ക് വിളിച്ച ശേഷം പള്ളികൾ അടച്ചിടണമെന്ന് സൗദി ഉന്നതപണ്ഡിത സഭ; പ്രാർത്ഥനാ കാര്യങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയതുകൊറോണ വ്യാപനത്തെ തുടർന്ന്

ഇരു ഹറമുകളും ഒഴികെയുള്ള മുഴുവൻ പള്ളികളിലെയും നിസ്‌കാരം നിർത്തി വെച്ചു; ബാങ്ക് വിളിച്ച ശേഷം പള്ളികൾ അടച്ചിടണമെന്ന് സൗദി ഉന്നതപണ്ഡിത സഭ; പ്രാർത്ഥനാ കാര്യങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയതുകൊറോണ വ്യാപനത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: മക്കയിലെയും മദീനയിലെയും ഹറമുകളൊഴിച്ചുള്ള സൗദി അറേബ്യയിലെ മുഴുവൻ പള്ളികളിലും നിസ്‌കാരം നിർത്തിവെച്ചു. വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌ക്കാരവും, മറ്റ് എല്ലാ സമയങ്ങളിലെയും ജമാഅത്ത് നമസ്‌ക്കാരവും നിർത്തിവെക്കാൻ സൗദി ഉന്നതപണ്ഡിത സഭ വാർത്താകുറിപ്പിലുടെ അറിയിച്ചു. കൊറോണ വൈറസ് ബാധയെ തുടർന്നാണ് പള്ളികളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.

ജമാഅത്ത് നമസ്‌കാരങ്ങൾ നിർത്തിവെച്ചെങ്കിലും സമയാസമയങ്ങളിൽ പള്ളികളിൽ ബാങ്ക് വിളിക്കണം. ബാങ്ക് വിളിച്ച ശേഷം പള്ളികൾ അടച്ചിടണം. വീടുകളിൽ വെച്ച് നിസ്‌കരിക്കൂ എന്ന പ്രത്യേക അറിയിപ്പുമുണ്ടാകും. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. അതേസമയം മക്കയിലെും മദിനയിലെയും ഇരുഹറമുകൾക്ക് ഈ നിയമം ബാധകമല്ലെന്ന് സൗദി ഉന്നതപണ്ഡിത സഭ വാർത്താകുറിപ്പിലുടെ അറിയിച്ചു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുനന്മയുടെ ഭാഗമായി ആവശ്യമെങ്കിൽ രാജ്യത്തെ എല്ലാ പള്ളികളും താത്കാലികമായി അടച്ചിടുമെന്ന് സൗദി മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആൽ ശൈഖ് നേരത്തേ വ്യക്തമാക്കിയിരുന്നു.

പകർച്ചവ്യാധികൾ പിടിപെട്ടവർ പള്ളികളിലേക്ക് നിസ്‌കാരങ്ങൾക്ക് പോകരുതെന്നാണ് ഇസ്ലാമിക പണ്ഡിതന്മാരുടെ നിലപാട്. രോഗം പടരുമോ എന്ന ഭയമുള്ളവരും പള്ളികളിലേക്ക് പോവേണ്ടതില്ലെന്നും അത്തരക്കാർക്ക് വീടുകളിൽവെച്ച് നിസ്‌കരിക്കാവുന്നതാണെന്നും പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മതകാര്യ മന്ത്രാലയത്തിന്റെ നിർദേശങ്ങളും ചട്ടങ്ങളും പാലിക്കാത്ത ഇമാമുമാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും ഡോ. അബ്ദുല്ലത്തീഫ് ആൽ ശൈഖ് മുന്നറിയിപ്പ് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP