Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പോർച്ചുഗീസ് ബൈക്ക് റൈഡർക്ക് റിയാദിൽ ദാരുണാന്ത്യം; പോളോ കോൺക്ലേവ്‌സ് ഹൃദയാഘാതം മൂലം മരിച്ചത് ദാക്കർ റാലിയിൽ ഏഴാം ഘട്ടമത്സരത്തിൽ പങ്കെടുക്കവെ

പോർച്ചുഗീസ് ബൈക്ക് റൈഡർക്ക് റിയാദിൽ ദാരുണാന്ത്യം; പോളോ കോൺക്ലേവ്‌സ് ഹൃദയാഘാതം മൂലം മരിച്ചത് ദാക്കർ റാലിയിൽ ഏഴാം ഘട്ടമത്സരത്തിൽ പങ്കെടുക്കവെ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: പോർച്ചുഗീസ് ബൈക്ക് റൈഡർ പോളോ കോൺക്ലേവ്‌സ് കൊല്ലപ്പെട്ടു. സൗദി അറേബ്യയിൽ നടക്കുന്ന ദാക്കർ റാലിക്കിടെയാണ് ഇന്ത്യൻ കമ്പനി ഹീറോ സ്‌പോൺസർ ചെയ്യുന്ന പോളോ കോൺക്ലേവ്‌സ് മരണപ്പെട്ടത്. റിയാദിൽ നിന്നും നാനൂറ് കിലോമീറ്റർ അകലെ വാദി അൽദവാസിറിലേക്കുള്ള ട്രാക്കിൽ ഞായറാഴ്ച രാവിലെയയിരുന്നു അപകടം. ജനുവരി അഞ്ചിനാണ് ജിദ്ദയിൽ നിന്നും റിയാദിലേക്ക് ഏഴായിരം കിലോമീറ്റർ ദൂരത്തിലുള്ള റാലി ആരംഭിച്ചത്.

ബൈക്കിൽ നിന്ന് തെറിച്ചുവീണ പോളോ കോൺക്ലേവ്‌സിന്റെ ബോധം മറയുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം സംഭവിക്കുകയുമായിരുന്നു. വെള്ളിയാഴ്ച ആറാം ഘട്ടം പൂർത്തിയാക്കി ഞായറാഴ്ച ഏഴാം ഘട്ട മത്സരം തുടങ്ങി 276 കിലോമീറ്റർ പിന്നിട്ടേമ്പാഴാണ് സംഭവമുണ്ടായത്.

ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. നാല് വർഷം മുമ്പ് ഇതേപോലൊരു അപകടത്തിൽ പരിക്കേറ്റ ശേഷം കോൺക്ലേവ്‌സ് ഈ വർഷമാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ദാക്കർ റാലിയിൽ 13ാം തവണയാണ് കോൺക്ലേവ്‌സ് പങ്കെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP