Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോർച്ചുഗലിലെ കാട്ടൂതീയിൽ വെന്തുമരിച്ചവരുടെ എണ്ണം 62 ആയി; മരിച്ചവരിൽ നാല് കുഞ്ഞുങ്ങളും; കത്തിയമർന്നവരിൽ അധികവും കാറിൽ രക്ഷപെടാൻ ശ്രമിക്കവെ അഗ്നി വിഴുങ്ങിയവർ

പോർച്ചുഗലിലെ കാട്ടൂതീയിൽ വെന്തുമരിച്ചവരുടെ എണ്ണം 62 ആയി; മരിച്ചവരിൽ നാല് കുഞ്ഞുങ്ങളും; കത്തിയമർന്നവരിൽ അധികവും കാറിൽ രക്ഷപെടാൻ ശ്രമിക്കവെ അഗ്നി വിഴുങ്ങിയവർ

ലിസ്‌ബൺ: പോർച്ചുഗലിൽ ഉണ്ടായ വമ്പൻ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 62 ആയി. മരിച്ചവരിൽ നാല് കുഞ്ഞുങ്ങളും ഉൾപ്പെടും. റോഡ്രിഗോ റൊസാരിോ എന്ന നാലുവയസുകാരന്റെ മൃതദേഹം കാറിന് സമീപത്ത് കത്തിയെരിഞ്ഞ നിലയിലാണ് കാണപ്പെട്ടത്. മാതാപാതിക്കാൾ ഹണിമൂണിന് പോയ വേളയിൽ അമ്മാവനൊപ്പം താമസിക്കുകയായിരുന്നു റോഡ്രിഗസ്. ആറ് വസയുകാരായ മറ്റ് രണ്ട് പേരെയുമാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

മധ്യ പോർചുഗലിലെ പെഡ്രോഗാവോ ഗ്രാൻഡെ പ്രദേശത്താണ് ശനിയാഴ്ച അഗ്നിബാധയുണ്ടായത്. ഈ സമയത്ത് കാറുകളിൽ കുടുങ്ങിപ്പോയവരാണ് മരിച്ചവരിൽ അധികവും. മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്നാണ് സൂചന.

കാറുകൾക്കുള്ളിൽ കുടുങ്ങി മാത്രം നിരവധി പേര#് പേരാണ് വെന്തുമരിച്ചത്. ഇക്കൂട്ടത്തിലാണ് നാല് കുട്ടികളും ഉൾപ്പെടുന്നത്. വനപ്രദേശത്തെ റോഡിലൂടെ പോകുമ്പോൾ ഇവർ തീയിൽ അകപ്പെടുകയായിരുന്നു. ഇവർ വാഹനത്തോടൊപ്പം കത്തിയമർന്നു. മൂന്ന് പേർ പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് മരിച്ചത്. അഞ്ച് അഗ്നിശമന സേനാംഗങ്ങൾ അടക്കം 59 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടു പേരുടെ നില ഗരുതരമാണ്.

ശനിയാഴ്ച പോർച്ചുലിന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച ഉഷ്ണക്കാറ്റിൽ താപനില 40 ഡിഗ്രി സെഷ്യസിൽ എത്തിയിരുന്നു. ഇതെത്തുടർന്ന് രാജ്യത്തുടനീളം 60 ഓളം ഇടങ്ങളിൽ കാട്ടുതീയുണ്ടായി. ഇത് ഏറ്റവും രൂക്ഷമായത് പോർച്ചുഗലിന്റെ മദ്ധ്യ ഭാഗത്താണ്. അഗ്നിശമന സേനാംഗങ്ങളും 160 ഓളം ഫയർ എഞ്ചിനുകളുടെയും മണിക്കൂറുകളുടെ ശ്രമഫലമായാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.

ആറ് അഗ്‌നിശമന സേനാംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തീ വളരെ വേഗത്തിൽ പടർന്നുപിടിച്ചതിനെ തുടർന്ന് സമീപ ഗ്രാമങ്ങളിലുള്ളവരുടെ വസ്തുവകകൾ കത്തിനശിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP