Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കത്തോലിക്കാ സഭയിലെ വൈദികർക്ക് നിർബന്ധമായ ബ്രഹ്മചര്യം ഒഴിവാക്കാൻ ഉദ്ദേശിക്കുന്നല്ല; ചിലയിടങ്ങളിൽ മാത്രം വിവാഹിതരും പ്രായമേറിയതുമായ ആളുകളെ വൈദികരാക്കുന്നത് പരിഗണിക്കും'; കത്തോലിക്കാ വൈദീകരുടെ ബ്രഹ്മചര്യം ഏറെ ചർച്ചയായിരിക്കുന്ന വേളയിൽ വൈദീകർക്ക് വിവാഹമാകാമോ എന്ന ചോദ്യത്തിന് മറുപടിയുമായി ഫ്രാൻസിസ് മാർപാപ്പ

'കത്തോലിക്കാ സഭയിലെ വൈദികർക്ക് നിർബന്ധമായ ബ്രഹ്മചര്യം ഒഴിവാക്കാൻ ഉദ്ദേശിക്കുന്നല്ല; ചിലയിടങ്ങളിൽ മാത്രം വിവാഹിതരും പ്രായമേറിയതുമായ ആളുകളെ വൈദികരാക്കുന്നത് പരിഗണിക്കും'; കത്തോലിക്കാ വൈദീകരുടെ ബ്രഹ്മചര്യം ഏറെ ചർച്ചയായിരിക്കുന്ന വേളയിൽ വൈദീകർക്ക് വിവാഹമാകാമോ എന്ന ചോദ്യത്തിന് മറുപടിയുമായി ഫ്രാൻസിസ് മാർപാപ്പ

മറുനാടൻ ഡെസ്‌ക്‌

വത്തിക്കാൻ : കത്തോലിക്കാ സഭയിലെ വൈദികരുടെ ബ്രഹ്മചര്യം സംബന്ധിച്ച് വിവാദ അംശമുള്ളതടക്കമുള്ള ചർച്ചകൾ ചൂടു പിടിച്ചിരിക്കുന്ന വേളയിൽ ഇക്കാര്യത്തിൽ വിശദീകരണവുമായി ഫ്രാൻസിസ് മാർപാപ്പ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വൈദികർക്ക് നിർബന്ധമായ ബ്രഹ്മചര്യം ഒഴിവാക്കാൻ ഉദ്ദേശുക്കുന്നില്ലെന്നും എന്നാൽ വിശ്വാസികളുടെ കാര്യം പരിഗണിക്കുമ്പോൾ ചില സ്ഥലങ്ങളിൽ മാത്രം വിവാഹതരായ
പ്രായമേറിയ പുരുഷന്മാരെ വൈദികവൃത്തിയിലേക്ക് എടുക്കുന്ന കാര്യം സഭ ആലോചിക്കുമെന്നും ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി.

സഭയിലെ വൈദികരുടെ ബ്രഹ്മചര്യം ദൈവത്തിന്റെ മഹത്തായ സമ്മാനമാണെന്ന് താൻ കരുതുന്നത്. വൈദികരുടെ കുറവ് അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ വിവാഹിതരെങ്കിലും യോഗ്യരായവരെ വൈദികരാക്കുന്നതു സംബന്ധിച്ച് കൂടുതൽ പ്രാർത്ഥനയും ആലോചനയും ആവശ്യമാണെന്നും പാനമയിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ മാർപാപ്പ പറഞ്ഞു. കത്തോലിക്ക വൈദികരുടെ ബ്രഹ്മചര്യം ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്.

പലഭാഗങ്ങളിലും വൈദികരുടെ കുറവ് സഭയുടെ പ്രവർത്തനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും മാർപാപ്പ പറഞ്ഞു. ഇവാൻജലിക്കൽ, പെന്തക്കോസ്ത് സഭകളിലും കത്തോലിക്ക സഭയിലെ പൗരസ്ത്യ റീത്തുകളിലെ ചിലതിലും വിവാഹിതരാകുന്നത് വൈദികരാകുന്നതിനു തടസ്സമല്ല. ഇതു കത്തോലിക്ക സഭ മുഴുവൻ നടപ്പാക്കുമോ എന്ന ചോദ്യത്തിനു മറുപടിയായാണ് മാർപാപ്പ നിലപാട് വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP