Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃക; എയ്ഡ്‌സ് രോഗികളും ഭിന്നലിംഗക്കാരുമായ തടവുപുള്ളികൾക്കൊപ്പം ഭക്ഷണം കഴിച്ചു പോപ് ഫ്രാൻസിസ്

മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃക; എയ്ഡ്‌സ് രോഗികളും ഭിന്നലിംഗക്കാരുമായ തടവുപുള്ളികൾക്കൊപ്പം ഭക്ഷണം കഴിച്ചു പോപ് ഫ്രാൻസിസ്

ക്ഷിണ ഇറ്റലിയിലെ നേപ്പിൾസ് സന്ദർശനത്തിനിടെ പോപ് ഫ്രാൻസിസ് എയ്ഡ്‌സ് രോഗികളും ഭിന്നലിംഗക്കാരുമടക്കം 90 ജയിൽ പുള്ളികളുമൊത്ത് ഉച്ചഭക്ഷണം കഴിച്ചു. തന്റെ സന്ദർശന പദ്ധതിയിൽ ഇല്ലാതിരുന്ന ജയിൽ സന്ദർശനത്തിനായി പോപ് നിർബന്ധം പിടിക്കുകയായിരുന്നു. ജയിലിലെത്തിയ പോപ് തടവു പുള്ളികൾ ഉണ്ടാക്കിയ ഭക്ഷണമാണ് അവരോടൊപ്പം കഴിച്ചത്. തടവുകാരുമായി നേരിട്ട് സംസാരിക്കണമെന്ന പോപിന്റെ ആവശ്യപ്രകാരം 1900 തടവുകാരിൽ നിന്ന് തിരഞ്ഞെടുത്ത 90 പേർക്കാണ് അദ്ദേഹത്തോടൊപ്പം ഉച്ചഭക്ഷണം കഴിക്കാനും സംവദിക്കാനും അവസരം നൽകിയത്. ഇക്കൂട്ടത്തിൽ എയ്ഡ്‌സ് രോഗികളും ഭിന്നലിംഗ വിഭാഗക്കാരുമായി 10 പേരുമുണ്ടായിരുന്നു.

പോപിന്റെ സന്ദർശന പദ്ധതിയിൽ ഈ ജയിൽ ഇല്ലാതിരുന്നതിനാൽ പ്രത്യേക ഭക്ഷണമൊന്നും തയാറാക്കിയിരുന്നില്ല. തടവുകാരുണ്ടാക്കിയ ഭക്ഷണം തന്നെ മതിയെന്ന് പോപ് നിർബന്ധം അറിയിക്കുകയായിരുന്നു. ഓരോ തടവുകാരനേയും വ്യക്തിപരമായി അറിയാൻ അൽപം സമയം ചെലവഴിക്കാനാണ് പോപ് ശ്രമിച്ചതെന്ന് ജയിൽ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഏകദിന സന്ദർശനത്തിനായി നേപ്പിൾസിലെത്തിയ പോപിന് തിരക്കേറിയ ദിവസമായിരുന്നു ഇന്നലെ.

സന്ദർശനത്തിന്റെ ഭാഗമായി പലയിടത്തും പോപ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. യുവാക്കളുമായും രോഗികളുമായുമാണ് പോപ് പ്രധാനമായും സംവദിച്ചത്. രണ്ടു വർഷം മുമ്പ് സ്ഥാനമേറ്റതു മുതൽ അശരണരോടും സമൂഹത്തിന്റെ അവഗണന നേരിടുന്നവരോടും പോപ് കാണിക്കുന്ന മമത മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. മുൻ പോപുമാരിൽ നിന്നു ഭിന്നമായി സ്വവർഗ ബന്ധത്തോടും ഭിന്നലിംഗക്കാരോടുമുള്ള പോപ് ഫ്രാൻസിസിന്റെ നിലപാട് പുരോഗമനപരമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP