Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി എഡ്വിൻ അച്ചന്മാരെ സംരക്ഷിക്കുന്ന മെത്രാന്മാർ ഇവിടേയും കുടുങ്ങും: വൈദികർക്കെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നാലുടൻ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് പോപ്പ്

ഇനി എഡ്വിൻ അച്ചന്മാരെ സംരക്ഷിക്കുന്ന മെത്രാന്മാർ ഇവിടേയും കുടുങ്ങും: വൈദികർക്കെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നാലുടൻ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് പോപ്പ്

ഫ്രാൻസിസ് മാർപ്പാപ്പയുടെ പുതിയ പ്രഖ്യാപനം ഏറെ ആവേശത്തോടെയാണ് ലോകം കേട്ടത്. അത് വൈദീകരുടെ ലൈംഗിക പീഡന വാർത്തകളെ സംബന്ധിച്ചുള്ള പുതിയ പ്രഖ്യാപനമാണ്. വൈദികർക്കെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നാൽ ഉടൻതന്നെ പൊലീസിൽ വിവരം അറിയിക്കണം എന്നാണ് പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കുന്നത്. വൈദീകരെ രക്ഷിക്കാൻ ശ്രമിക്കുന്ന മെത്രാന്മാരെയും പോപ്പ് വെറുതെ വിടുന്നില്ല.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അമേരിക്കൻ സഭയുടെ ലൈംഗിക പീഡനങ്ങളെ സംബന്ധിച്ചുള്ള പ്രസ്താവനയിലും ഇക്കാര്യം പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കിയിരുന്നു. അമേരിക്കൻ സഭയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന രീതിയിലുള്ള ബാല ലൈംഗിക പീഡനങ്ങൾ നടക്കുന്നതിനെതിരെയാണ് അന്ന് പോപ്പ് പ്രതികരിച്ചത്. ആരുടെ ഭാഗത്ത് നിന്നായാലും ഇത്തരം നടപടികൾ ഉണ്ടായാൽ അത് പുറത്തുകൊണ്ടുവരാൻ സഭയ്ക്ക് ബാധ്യത ഉണ്ടെന്നും പോപ്പ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പുതിയ പ്രസ്താവന വരുന്നത്.

വൈദീകർക്കെതിരെ ലൈംഗിക പീഡന വാർത്തകൾ പുറത്തുവരുന്നത് പതിവാകുകയും സംഭവത്തിൽ പ്രതികളായ അച്ചന്മാരെ സംരക്ഷിക്കാൻ സഭാനേതൃത്വം തന്നെ മുന്നിട്ടറങ്ങുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് മാർ്പ്പാപ്പ ആഹ്വാനം ചെയ്യുന്നത്.

പോൾ ആറാമൻ, ജോൺ പോൾ ഒന്നാമൻ, ജോൺ രണ്ടാമൻ എന്നീ മാർപ്പാപ്പമാരുടെ സെക്രട്ടറിയായ പ്രവർത്തിച്ച ബിഷപ്പ് ജോൺ മാഗി രാജിവച്ചത് സഭയിൽ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. ഇത്ര വലിയ സ്ഥാനത്തിരുന്ന ബിഷപ്പ് രാജിവെയ്‌ക്കേണ്ടിവന്ന സാഹചര്യം സഭയ്ക്കകത്തും പുറത്തും വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയും ലൈംഗിക പീഡന വാർത്തകൾ പുതിയ മാനം വരുകയും ചെയ്തിരുന്നു. തുടർന്നാണ് ഈ വിഷയത്തിൽ സഭ പ്രത്യേക നിലപാട് എടുക്കുകയും പീഡന വാർത്തകൾ സഭയ്ക്കകത്ത് ചർച്ച ചെയ്യണമെന്ന വ്യക്തമാക്കുകയും ചെയ്തത്.

എന്നാൽ കേവലം സഭയ്ക്കകത്ത് ചർച്ച ചെയ്താൽ മാത്രം പോരെന്നാണ് ഫ്രാൻസിസ് മാർപ്പാപ്പ വ്യക്തമാക്കുന്നത്. കൃത്യമായി പൊലീസിൽ അറിയിക്കുകയും നടപടി എടുക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്നുമാണ് മാർപ്പാപ്പയുടെ നിലപാട്.

എല്ലാ ആരോപണം കൃത്യമായി പൊലീസിൽ അറിയിക്കണമെന്നും അതിനായി പ്രത്യേകം സംവിധാനം സഭയിൽ ഉണ്ടാകണമെന്നുമാണ് മാർപ്പാപ്പയുടെ ആവശ്യം. കർദിനാൾ സീൻ ഒമല്ലേയെ ആണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. നേരത്തെ നിയമം അനുശാസിക്കുന്നുണ്ടെങ്കിൽ മാത്രം റിപ്പോർട്ട് ചെയ്താൽ മതിയെന്നായിരുന്നു കത്തോലിക്ക നിയമം. എന്നാൽ അത് പോരെന്നാണ് മാർപ്പാപ്പയുടെ പുതിയ നിലപാട്.

വൈദീകരുടെ ലൈംഗിക പീഡനത്തിലെ ഇരകളോ അവരുടെ മാതാപിതാക്കളോ ബന്ധുക്കളോ ആണ് പലപ്പോഴും കേസ് കൊടുത്തിരുന്നത്. അതിനെ പ്രതിരോധിക്കുകയാണ് സഭ ഇത്രയും കാലം ചെയ്തിരുന്നത്. എന്നാൽ ഇനി അത് പോരെന്നും സഭ നേരിട്ട് പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നുമാണ് മാർപ്പാപ്പ ആവശ്യപ്പെട്ടത്. സഭയിലെ ലൈംഗിക പീഡനം വലിയ ചർച്ചയാകുകയും പൊതുജനമധ്യത്തിലും സഭയ്ക്ക് അകത്തും വലിയ കോലാഹലം സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നിലപാട് ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP