Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പോപ്പ് ബെനഡിക് പതിനാറാമൻ അത്യാസന്ന നിലയിൽ; സംസാരിക്കാൻ കഴിയാത്ത വിധം ക്ഷീണിതനെന്ന് അടുത്തവൃത്തങ്ങൾ; 93 കാരനായ മാർപാപ്പയുടെ ഓർമശക്തിക്ക് കുഴപ്പമില്ലെന്നും ആശുപത്രിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ബെർലിൻ: മുൻ മാർപാപ്പ ബെനഡിക്ട് പതിനാറാമൻ അത്യാസന്ന നിലയിലെന്ന് റിപ്പോർട്ടുകൾ. ജൂണിൽ ജർമനിയിൽ സുഖമില്ലാതിരുന്ന സഹോദരനെ അദ്ദേഹം സന്ദർശിച്ചിരുന്നു. തുടർന്ന് ആരോഗ്യ നില വഷളാകുകയായിരുന്നു.

93 കാരനായ അദ്ദേഹത്തിന് ഓർമ്മശക്തിക്ക് കുഴപ്പമൊന്നുമില്ല. എന്നാൽ സംസാരിക്കാൻ കഴിയാത്ത വിധം ക്ഷീണിതനാണ് എന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇക്കഴിഞ്ഞ ജൂണിലാണ് അദ്ദേഹം സഹോദരനെ സന്ദർശിക്കാനായി ജർമനിയിലേക്ക് എത്തിയത്. രണ്ടാഴ്ചയ്ക്ക് ശേഷം സഹോദരൻ ജോർജ് റാറ്റ്സിംഗർ മരണപ്പെട്ടു.2013 ലാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനമൊഴിഞ്ഞത്. അതിനുശേഷം നടത്തുന്ന ആദ്യ വിദേശയാത്രയാണിത്. സ്ഥാനമൊഴിഞ്ഞ ശേഷം വത്തിക്കാനിലെ പുരോഹിത ആശ്രമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP