Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരിച്ചറിയൽ രേഖ ചോദിച്ച പൊലീസുകാരെ മർദിച്ചു; പ്രവാസിക്ക് യുഎഇയിൽ ശിക്ഷ; ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും നിർദ്ദേശം

തിരിച്ചറിയൽ രേഖ ചോദിച്ച പൊലീസുകാരെ മർദിച്ചു; പ്രവാസിക്ക് യുഎഇയിൽ ശിക്ഷ; ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ദുബൈ: തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട പൊലീസുകാരെ മർദിച്ച സംഭവത്തിൽ പ്രവാസിക്ക് ദുബൈ ക്രിമിനൽ കോടതി മൂന്ന് മാസം ജയിൽ ശിക്ഷ വിധിച്ചു. സന്ദർശക വിസയിൽ യുഎഇയിലെത്തിയ ആഫ്രിക്കക്കാരനാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇയാളുടെ വിസാ കാലാവധി അവസാനിച്ചിട്ടും നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചുവരികയായിരുന്നു.

തിരിച്ചറിയൽ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ട രണ്ട് പൊലീസുകാരെ ഇയാൾ മർദിച്ചുവെന്നാണ് കേസ്. 'നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുകയായിരുന്ന' പ്രവാസി പൊലീസുകാരെ മർദിക്കുകയും അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കുകയും ചെയ്തതായി കേസ് രേഖകൾ വ്യക്തമാക്കുന്നു. പൊലീസുകാരെ തള്ളിമാറ്റിയ ശേഷം അവരെ ചവിട്ടുകയും സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.

എന്നാൽ അൽപദൂരം മുന്നോട്ട് പോയപ്പോൾ കാൽ വഴുതി നിലത്ത് വീണതോടെയാണ് പൊലീസുകാർ ഇയാളെ പിടികൂടിയത്. തുടർന്ന് വിചാരണ പൂർത്തിയാക്കി കോടതി ശിക്ഷ വിധിക്കുകയായിരുന്നു. മൂന്ന് മാസത്തെ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയിൽ നിന്ന് നാടുകടത്തണമെന്നാണ് കോടതി വിധി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP