Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തീവ്രവാദി ബന്ധമുള്ള യുവാവ് കുത്തി പരിക്കേൽപ്പിച്ചത് നിരവധി പേരെ; ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങൾ പിന്തുടരുന്ന അക്രമിയെ ലണ്ടനിൽ വെടിവെച്ച് കൊന്നു

തീവ്രവാദി ബന്ധമുള്ള യുവാവ് കുത്തി പരിക്കേൽപ്പിച്ചത് നിരവധി പേരെ; ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങൾ പിന്തുടരുന്ന അക്രമിയെ ലണ്ടനിൽ വെടിവെച്ച് കൊന്നു

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: നിരവധിപ്പേരെ കുത്തിപ്പരിക്കേൽപ്പിച്ച തീവ്രവാദ ബന്ധമുള്ള യുവാവിനെ പൊലീസ് വെടിവച്ച് കൊന്നു. ദക്ഷിണ ലണ്ടനിൽ സ്ട്രീറ്റ്ഹാം ഹൈ റോഡിൽ ഇന്ന് രണ്ട് മണിക്കാണ് ഒരാൾ നിരവധിപ്പേരെ കുത്തിപ്പരിക്കേൽപ്പിച്ചത്. നിരവധിപ്പേർക്ക് പരിക്കുണ്ട്. യുവാവിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നതെന്ന് മെട്രോ പൊലിറ്റൻ പൊലീസ് ട്വിറ്റർ ഹാൻഡിലിൽ വിശദമാക്കി.

സ്ഥലത്തെ റോഡുകൾ അടച്ച് പരിശോധനകൾ പുരോഗമിക്കുകയാണ്. ഇവിടേക്ക് പോവുന്നത് ആളുകൾ ഒഴിവാക്കണമെന്ന് പൊലീസ് കൂട്ടിച്ചേർത്തു. ഇസ്‌ലാമിക് സ്റ്റേറ്റ് ആശയങ്ങൾ പിന്തുടരുന്നയാളാണ് അക്രമത്തിന് പിന്നിലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്‌ഫോടക വസ്തുവെന്ന് തോന്നിക്കുന്ന വസ്തുക്കൾ കെട്ടിവച്ച രീതിയിലായിരുന്നു യുവാവുണ്ടായിരുന്നത്. കഴിഞ്ഞ നവംബറിൽ ലണ്ടനിൽ സമാന സംഭവമുണ്ടായിരുന്നു. വ്യാജ ബോംബ് ധരിച്ച യുവാവ് രണ്ട് പേരെ കുത്തിക്കൊല്ലുകയും നിരവധിപ്പേരെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP