Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ചു വച്ചിരുന്ന റിവോൾവർ വിലങ്ങു വച്ച കൈകൊണ്ട് വലിച്ചൂരി വെടി ഉതിർത്തു; ക്രോയ്ഡൺ സ്റ്റേഷനിൽ പൊലീസ് ഓഫീസർ കൊല്ലപ്പെട്ടു; ന്യുസിലാൻഡിൽ നിന്നെത്തി ബ്രിട്ടീഷ് പൊലീസിൽ ചേർന്ന റഗ്‌ബി കോച്ചിന്റെ കൊലപാതകത്തിൽ നടുങ്ങി ബ്രിട്ടൻ

പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ചു വച്ചിരുന്ന റിവോൾവർ വിലങ്ങു വച്ച കൈകൊണ്ട് വലിച്ചൂരി വെടി ഉതിർത്തു; ക്രോയ്ഡൺ സ്റ്റേഷനിൽ പൊലീസ് ഓഫീസർ കൊല്ലപ്പെട്ടു; ന്യുസിലാൻഡിൽ നിന്നെത്തി ബ്രിട്ടീഷ് പൊലീസിൽ ചേർന്ന റഗ്‌ബി കോച്ചിന്റെ കൊലപാതകത്തിൽ നടുങ്ങി ബ്രിട്ടൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ജോലിയിൽ നിന്നും വിരമിക്കാൻ രണ്ടുമാസം മാത്രമുള്ളപ്പോളാണ് ആ പൊലീസ് ഉദ്യോഗസ്ഥന് ഒരു കുറ്റവാളിയുടെ കൈയാൽ മരണം വരിക്കേണ്ടി വന്നത്. സൗത്ത് ലണ്ടനിലെ ക്രോയ്ഡോൺ കസ്റ്റഡി സെന്ററിൽ വച്ചായിരുന്നു സംഭവം. 54 കാരനായ, ന്യുസിലൻഡ് സ്വദേശി സെർജന്റ് മാറ്റിയൂ റടാനക്കണ് ഈ ദാരുണ അന്ത്യം ഉണ്ടായത്. അനധികൃതമായി ആയുധങ്ങളും ക്ലാസ്സ് ബി മയക്കുമരുന്നും കൈവശം വച്ചു എന്ന കുറ്റത്തിന് അറസ്റ്റിലായ 23 കാരനാണ് സ്റ്റേഷനിൽ വച്ച് വിലങ്ങിട്ട കൈകൊണ്ട്, പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ചുവച്ച റിവോൾവർ എടുത്ത് സർജന്റിനെ വെടിവെച്ചു വീഴ്‌ത്തിയത്.

പാന്റ്സിന്റെ പോക്കറ്റിൽ നിന്നും റിവോൾവർ എടുത്ത് വെടിവയ്ക്കുന്ന സമയത്ത് കൈവിലങ്ങുണ്ടായിരുന്നു എന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പോക്കറ്റിൽ ഒളിപ്പിച്ചു വച്ച ഈ ചെറിയ തോക്ക് കണ്ടെടുക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വന്ന വീഴ്‌ച്ചയാണ് ഈ ദാരുണ സംഭവം. ശരിയായ ശരീരപരിശോധന നടത്തിയിരുന്നെങ്കിൽ ഇത് കണ്ടെടുക്കാമായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങൾ തന്നെ പറയുന്നത്. തീവ്രവാദിയാകാൻ ഇടയുള്ളയാൾ എന്ന് സംശയിക്കപ്പെടുന്ന കുറ്റവാളിയെ, ഇത്തരത്തിലുള്ളവർ തീവ്രവാദത്തിലേക്ക് പോകാതിരിക്കാനായി നടത്തുന്ന ഒരു പ്രിവന്റ് പ്രോഗ്രാമിലേക്ക് റെഫർ ചെയ്തിട്ടുണ്ട്.

ഈസ്റ്റ് ഗ്രിൻസ്റ്റെഡ് റഗ്‌ബി ഫുട്ബോൾ ക്ലബ്ബിലെ കോച്ച് കൂടിയാണ് സെർജന്റ് റടാന. ഒരു വലിയ സുഹൃദ്വലയത്തിന്റെ ഉടമയായിരുന്ന റടാനയുടെ മരണം തികച്ചും ഒരു ഞെട്ടലോടെയാണ് സുഹൃത്തുക്കൾ ഏറ്റെടുത്തത്. വലിയൊരു ഹൃദയത്തോടു കൂടിയ വലിയ മനുഷ്യൻ എന്നറിയപ്പെടുന്ന സെർജന്റിന്റെ നിര്യാണത്തിൽ മെറ്റ് പൊലീസ് കമ്മീഷണർ ക്രെസ്സിഡ് ഡിക്ക് അനുശോചനം രേഖപ്പെടുത്തി. സഹപ്രവർത്തകരുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന സെർജന്റിന്റെ മരണം അവർക്കും ഞെട്ടലാണ് സമ്മാനിക്കുന്നത്.

നോർബറി സ്വദേശിയായ യുവാവിനെ, പട്രോളിനിറങ്ങിയ ഒരു സ്പെഷ്യൽ കോൺസ്റ്റബിളും ഒരു സാധാരണ ഉദ്യോഗസ്ഥനും ചേർന്ന് ക്രോയ്ഡോണിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. വിതരണം നടത്തുന്നതിനുള്ള ക്ലാസ്സ് ബി മയക്കുമരുന്നും നിയമവിരുദ്ധമായ ആയുധവും ഇയാളിൽ നിന്നും കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. തികച്ചും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. വിചിത്രമായ പെരുമാറ്റരീതിയിൽ സംശയം തോന്നിയ പൊലീസുകാർ, ഇയാളെ കൈവിലങ്ങണിയിച്ച ശേഷം ശരീര പരിശോധനയും നടത്തിയിരുന്നു.

സ്റ്റേഷനിലെത്തിയശേഷം, കൈവിലങ്ങണിയിച്ച മനുഷ്യനെ ഒരു കോവിഡ് സ്‌ക്രീനിങ് സെല്ലിനകത്തുവച്ച് പരിശോധിക്കുവാൻ ഒരുങ്ങുകയായിരുന്നു സർജന്റ് റടാന. ഉടൻ തന്റെ പാന്റ്സിൽ നിന്നും വലിച്ചൂരിയ റിവോൾവർ ഉപയോഗിച്ച് ഇയാൾ സർജന്റിനെ തുരുതുരാ വെടിവയ്ക്കുകയായിരുന്നു. ഈ അക്രമത്തിനിടയിൽ അക്രമകാരിയുടെ കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. എന്നിരുന്നാലും ഇയാൾ അപകടനിലയിലല്ല. സർജന്റ് റടാനയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡയാന രാജകുമാരി, രാജമാതാവ്, മുൻ പ്രധാനമന്ത്രി ജോൺ മേജർ എന്നിവരുടെ സുരക്ഷാസേനയിൽ ജോലിചെയ്തിട്ടുള്ള സെർജന്റിന് ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ക്ഷേമം ഉറപ്പുവരുത്തുക എന്ന ചുമതലയാണ് ഉള്ളത്. ഇതിനു മുൻപ് 1992-ൽ 10 ഡൗണിങ് സ്ട്രീറ്റിനു മുന്നിൽ പൊട്ടിത്തെറിച്ച ഐ ആർ എ കാർബോംബിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ചരിത്രവും ഇയാൾക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP