Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗ്രീസിലേക്ക് കുടിയേറാൻ ശ്രമിച്ച 41 പേരെ കണ്ടെത്തിയത് വാഹന പരിശോധനയുടെ ഭാഗമായി പൊലീസ് ട്രക്കിന്റെ ഉൾഭാഗം പരിശോധിച്ചതോടെ; ശീതികരണ സംവിധാനമുള്ള വാഹനത്തിൽ കടക്കാൻ ശ്രമിച്ചവരിൽ ഭൂരിപക്ഷവും അഫ്ഗാൻ സ്വദേശികൾ

ഗ്രീസിലേക്ക് കുടിയേറാൻ ശ്രമിച്ച 41 പേരെ കണ്ടെത്തിയത് വാഹന പരിശോധനയുടെ ഭാഗമായി പൊലീസ് ട്രക്കിന്റെ ഉൾഭാഗം പരിശോധിച്ചതോടെ; ശീതികരണ സംവിധാനമുള്ള വാഹനത്തിൽ കടക്കാൻ ശ്രമിച്ചവരിൽ ഭൂരിപക്ഷവും അഫ്ഗാൻ സ്വദേശികൾ

മറുനാടൻ മലയാളി ബ്യൂറോ

ഏഥൻസ്: ഗ്രീസിലേക്ക് കുടിയേറാൻ ശ്രമിച്ച 41 പേരെ പൊലീസ് പിടികൂടി. വടക്കൻ നഗരമായ സാന്തെയ്ക്ക് സമീപം പരിശോധനയ്ക്കായി ട്രക്ക് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരാണ് കുടിയേറ്റക്കാരെ കണ്ടെത്തിയത്. ശീതികരണ സംവിധാനമുള്ള ട്രക്കിനുള്ളിൽ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചവരിൽ ഭൂരിഭാഗവും അഫ്ഗാൻ സ്വദേശികളാണെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ആർക്കും പരിക്കേറ്റിട്ടില്ല.

ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. കുടിയേറ്റക്കാരുടെ വിവരങ്ങൾ ശേഖരിക്കാനായി അവരെ സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ട്രക്കിലെ ശീതീകരണ സംവിധാനം പ്രവർത്തിപ്പിച്ചിരുന്നില്ലെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞമാസം വിയറ്റ്നാമിൽ നിന്നുള്ളവർ എന്നുകരുതുന്ന 39 പേരുടെ മൃതദേഹങ്ങൾ ബ്രിട്ടനിൽ ശീതീകരിച്ച ട്രക്കിനുള്ളിൽ കണ്ടെത്തിയിരുന്നു. സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് ഗ്രീസിലും ട്രക്കിനുള്ളിൽ കുടിയേറ്റക്കാരെ കണ്ടെത്തിയിട്ടുള്ളത്.

2015 മുതൽ കടുത്ത കുടിയേറ്റ പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ഗ്രീസ്. പത്ത് ലക്ഷത്തിലധികം പേർ തുർക്കിയിൽനിന്ന് ഗ്രീസ് വഴി യൂറോപ്പിലേക്ക് കുടിയേറിയെന്നാണ് കണക്കുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP